ബിസിനസ്‌

പൗണ്ടിന് വന്‍ കുതിപ്പ്, പ്രവാസികള്‍ സന്തോഷത്തില്‍
ലണ്ടന്‍ : കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു സാമ്പത്തികമേഖല തിരിച്ചടി നേരിടുന്ന അവസരത്തില്‍ പൗണ്ടിന് അപ്രതീക്ഷിത കുതിപ്പ്. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഇതാദ്യമായി പൗണ്ട് മൂന്നക്കം കടന്നു കുതിച്ചു. 101.34 ആണ് ഇന്നത്തെ നില. ഡോളറിനും യൂറോയ്ക്കുമെതിരെയും പൗണ്ട് മികച്ച നിലയിലാണ്. ലോകത്തെ മറ്റു പ്രധാന കറന്‍സികള്‍ക്കെതിരേയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പൗണ്ടൊന്നിന് 1.39 ഡോളര്‍ എന്നനിലയിലായി നിരക്ക്. അമേരിക്കന്‍ കറന്‍സി താഴ്ന്നു. യൂറോ 1.147 എന്ന നിലയിലേക്കും താഴ്ന്നു. ഇതിനുമുമ്പ് ലണ്ടനില്‍ ഒളിമ്പിക്‌സ് നടന്നപ്പോഴായിരുന്നു സെഞ്ചുറി പിന്നിട്ട പൗണ്ടിന്റെ തേരോട്ടം. യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ്. യുകെ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പലരും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതുടങ്ങി. കടംവാങ്ങിയും ലോണെടുത്തും ഇപ്പോള്‍

More »

യുകെയില്‍ നെഗറ്റീവ് പലിശ നിരക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത
ലണ്ടന്‍ : സേവര്‍മാര്‍ക്കും മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്കും കടുത്ത തിരിച്ചടിയേകുന്ന നെഗറ്റീവ് പലിശ നിരക്ക് യുകെയില്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയേറി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2020 മാര്‍ച്ചില്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം അടിസ്ഥാനപലിശനിരക്ക് വെട്ടിക്കുറച്ചിരുന്നു. നിലവില്‍ ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.1 ശതമാനത്തിലാണ് ഉള്ളത്. ഇത്തരം നടപടി ബാങ്ക് ഇനിയും കൈക്കൊള്ളുമെന്നും തുടര്‍ന്ന് പലിശനിരക്ക് നെഗറ്റീവിലെത്തുമെന്നുമുള്ള ആശങ്കയാണ് ശക്തമായിരിക്കുന്നത്. ഇത് മോര്‍ട്ട്ഗേജ് വിപണിയിലെ സേവര്‍മാര്‍ക്കും മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്കും കടുത്ത തിരിച്ചടിയേകുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യം പ്രതീക്ഷിച്ച സമയത്ത് കരകയറുന്നില്ലെങ്കില്‍ നെഗറ്റീവ് പലിശനിരക്കേര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന സൂചന ബാങ്ക് നല്‍കിയത്

More »

പ്രധാനമന്ത്രിയുടേയും യുഎന്നിന്റെയും പരാമര്‍ശം രാജപ്പന് വീട് നല്‍കാന്‍ ബോബി ചെമ്മണൂരിന് പ്രേരണയായി
കോട്ടയം കുമരകത്ത് ജന്മനാ പോളിയോ ബാധിച്ചു തളര്‍ന്നു പോയ കാലുകളുമായി വേമ്പനാട്ടു കായലില്‍ വള്ളം തുഴഞ്ഞ്, പരിസ്ഥിതിക്ക് ഭീഷണിയാകുന്ന മാലിന്യം ശേഖരിക്കുന്ന എന്‍എസ് രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനം നല്‍കുന്നതിനായി ഡോ ബോബി ചെമ്മണൂര്‍ എത്തിയിരുന്നു. എന്നാല്‍ വള്ളം നല്‍കാന്‍ ഒരു സംഘടന മുന്നോട്ട് വന്നതിനാല്‍ ഡോ ബോബി ചെമ്മണൂര്‍ രാജപ്പന് വീട് വെക്കാന്‍ സാമ്പത്തിക സഹായം നല്‍കി. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലൂടേയും യുഎന്നിന്റെയും പ്രത്യേക പ്രശംസ നേടിയിട്ടുള്ള വ്യക്തിയാണ് രാജപ്പന്‍.

More »

എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
കൊച്ചി : ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂരാണ് എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ അവതരിപ്പിച്ചത്. ചലച്ചിത്രനടി സംയുക്ത മേനോന്‍, ഇന്ത്യന്‍ ഓയില്‍ കേരള ഹെഡ് വി.സി. അശോകന്‍, റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് എന്നിവരും പങ്കെടുത്തു. ഇന്ത്യയിലെ പെട്രോളിയം റീട്ടെയില്‍ വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പോകുന്ന ലോകോത്തര പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ (100 ഒക്ടേന്‍) ഡിസംബറിലാണ് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ ജര്‍മനിയും അമേരിക്കയും ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ മാത്രമേ 100 ഒക്ടേന്‍ പെട്രോള്‍ ഇപ്പോള്‍ ഉള്ളൂ.

More »

കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ നല്‍കാനൊരുങ്ങി ഡോ. ബോബി
പൊളിഞ്ഞു വീഴാറായ തന്റെ കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ വച്ചുനല്‍കാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ഫാഷന്‍ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ 98 വയസ്സുകാരിയായ പാപ്പിയമ്മയ്ക്ക് ഡോ. ബോബി ചെമ്മണൂരും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് പുതിയ വീടുവച്ചു നല്‍കുന്നത്. പാപ്പിയമ്മയുടെ വീടിനു ഒരു കതക് പിടിപ്പിച്ച് നല്‍കാമോയെന്ന് മഹാദേവന്‍ തമ്പി ബോബി ഫാന്‍സ് ആപ്പിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിനുപിന്നാലെ പാപ്പിയമ്മയെ കാണാന്‍ ഡോ. ബോബി ചെമ്മണൂര്‍ നേരിട്ടെത്തുകയും വീടുവച്ചു നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 2021 ല്‍ നിങ്ങളാണെന്റ കാമുകി എന്ന് പറഞ്ഞ് പാപ്പിയമ്മയെ ചിരിപ്പിച്ചും പാപ്പിയമ്മയ്ക്ക് മുടിയില്‍ പൂവ് വെച്ച് കൊടുത്തും ഉമ്മ നല്‍കിയും അദ്ദേഹം അവിടെ സമയം ചിലവഴിച്ചു. കൂടാതെ പാപ്പിയമ്മയോടൊപ്പം

More »

ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ആപ്പായ ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കി
ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് പുറത്തിറക്കുന്ന ബോബി ഫാന്‍സ് ആപ്പിന്റെ ഔപചാരിക പ്രകാശനം മാനന്തവാടി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. ബോബി ചെമ്മണൂരിന്റെയും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും ലാഭേച്ഛയില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരഭം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം കണ്ടെത്തുന്നവരും മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരും ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിചയപ്പെടുത്തണമെന്നും ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങി

More »

ബോബി ഫാന്‍സ് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി
പേരമ്പ്ര കുത്താളിയിലെ ഷൈലയ്ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ താക്കോല്‍ 812 km റണ്‍ യൂണീക്ക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് ജേതാവുമായ ഡോ ബോബി ചെമ്മണൂര്‍ കൈമാറി. നിര്‍ധനരായ ആയിരം കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് ഡോ. ബോബി ചെമ്മണൂരും ബോബി ഫാന്‍സും ചേര്‍ന്ന് ഷൈലയ്ക്ക് വീടുവെച്ച് നല്‍കിയത്. ചടങ്ങില്‍ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി, റീജിയണല്‍ മാനേജര്‍ ഗോകുല്‍, റിഷാദ്, മഹേഷ് ,ജിയോ ഡാര്‍വിന്‍, ശ്രീനാഥ്,വിനീഷ് എന്നിവര്‍ പങ്കെടുത്തു.

More »

ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; വില മൂന്നു കോടിയോളം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ലേലത്തില്‍ പിടിക്കാനൊരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വില്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ അറിയിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ഓട്ടോഗ്രാഫും കാറിനൊപ്പം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്‌സൈറ്റായ മേകം ഓക്ഷന്‍സില്‍ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. 2010 മോഡല്‍ ബ്ലാക്ക് നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലാണ് കാര്‍ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി

More »

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി : ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം മാനന്തവാടിയില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇ.കെ രത്നവല്ലി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സിനി ബാബു, അഡ്വ : സിന്ധു സെബാസ്റ്യന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സ്വര്‍ണത്തിന്റെ ആദ്യവില്പന മെറി ആന്റണി, ഡയമണ്ടിന്റെ ആദ്യവില്പന റംഷിത ഷൗക്കത്ത് എന്നിവര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള ധനസഹായ വിതരണം ഡോ. ബോബി ചെമ്മണൂര്‍ നടത്തി. മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂമില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions