ബിസിനസ്‌

യുകെയില്‍ ഭവന വില ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍
യുകെയില്‍ ഭവന വില ഈ വര്‍ഷം നേരത്തെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡും പരിമിതമായ വിതരണവും കാരണം വാടക ചെലവുകള്‍ കൂടുന്നതിലൂടെ വര്‍ധനവ് മറികടക്കുമെന്ന് കണക്കുകള്‍ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് വിപണിക്ക് സഹായം ലഭിച്ചേക്കാം, വര്‍ഷാവസാനത്തോടെ ബാങ്ക് നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ച് 3.75% ആക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 14 - 25 തീയതികളില്‍ 20 ഹൗസിംഗ് മാര്‍ക്കറ്റ് വിദഗ്ദ്ധരുമായി നടത്തിയ വോട്ടെടുപ്പില്‍ ഇംഗ്ലണ്ടിലെ ഭവന വില 2025 ല്‍ 4.0% ആയി വര്‍ധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വാങ്ങാനുള്ള വിലയില്‍ മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിട്ടും, സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഉള്ളവര്‍ നേരിടേണ്ടി വരുന്നത് നിരവധി വെല്ലുവിളികളാണ്. താഴ്ന്ന മോര്‍ട്ട്ഗേജ് നിരക്കുകളും ഉയര്‍ന്ന ശമ്പളവും ആദ്യമായി വീട് വാങ്ങുന്നവരെ സഹായിച്ചേക്കാം. ഉയര്‍ന്ന

More »

ബ്രിട്ടനില്‍ പണപ്പെരുപ്പം 10 മാസത്തെ ഉയര്‍ന്ന നിരക്കില്‍; കുടുംബ ബജറ്റുകളുടെ താളം തെറ്റും, പലിശ നിരക്കും വെല്ലുവിളിയാവും
യുകെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി പണപ്പെരുപ്പം പത്ത് മാസത്തിനിടെ ഉയര്‍ന്ന നിലയിലേക്ക് എത്തി. ജനുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു. ഡിസംബറില്‍ നിന്നും 0.5 ശതമാനം പോയിന്റ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാക്കുന്നതിലെ വിലയാണ് പണപ്പെരുപ്പ നിരക്കായി പരിഗണിക്കുന്നത്. ഇത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റിനെ നേരിട്ട് ബാധിക്കുന്നതാണ്. 2 ശതമാനമായി പണപ്പെരുപ്പം നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ വാര്‍ത്ത കനത്ത ആഘാതമാണ്. വേനല്‍ക്കാലത്തോടെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന് 3.7 ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങള്‍. എനര്‍ജി, ഭക്ഷണ വിലകളാണ് ഈ വര്‍ദ്ധനവിലേക്ക് നയിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന്

More »

പലിശ വീണ്ടും കുറയുമെന്ന പ്രതീക്ഷയില്‍ സാന്റാന്‍ഡറും ബാര്‍ക്ലെയിസും മോര്‍ട്ടഗേജ് പലിശ നിരക്ക് നാലിലേക്ക് താഴ്ത്തി
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണും പലിശ കുറച്ചെക്കുമെന്ന അഭ്യൂഹം ശക്തമായതോടെ മോര്‍ട്ടേജ് വിപണിയില്‍ മത്സരം കടുക്കുന്നു. പല മോര്‍ട്ട്‌ഗേജ് കമ്പനികളും പലിശ കുറഞ്ഞ ഡീലുകളുമായി രംഗത്തെത്താന്‍ തുടങ്ങി. പലിശ നിരക്ക് 4 ശതമാനത്തിലും താഴെയാക്കിയാണ് ഇന്നലെ രണ്ട് പ്രമുഖ വായ്പാദായകര്‍ രംഗത്ത് വന്നത്. എന്നാല്‍, സാന്റാന്‍ഡറും ബാര്‍ക്ലേസും പ്രഖ്യാപിച്ച, 4 ശതമാനത്തില്‍ താഴെ പലിശയുള്ള ഡീല്‍ പക്ഷെ എല്ലാവര്‍ക്കും ലഭ്യമാകില്ല. പ്രത്യേകിച്ചും ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക്. മാത്രമല്ല, കനത്ത ഫീസും ഈ ഡീലിനുണ്ട്. ഇത്തരത്തിലുള്ള ഡീലുകള്‍ തിരികെയെത്തുന്നത് മറ്റ് വായ്പാ ദാതാക്കള്‍ക്കും, മത്സരം കടുപ്പിക്കുന്നതിനായി കൂടുതല്‍ പലിശ കുറഞ്ഞ ഡീലുകളുമായി വിപണിയിലെത്താന്‍ പ്രചോദനമാകും. തങ്ങളുടെ പലിശ നിരക്കില്‍ ഇന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ്

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.5% ആയി കുറച്ചു; മുന്നിലുള്ളത് വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
മോര്‍ട്ട്‌ഗേജ് വിപണിക്ക് ആശ്വാസമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ 4.5% ആയി കുറച്ചു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് അടിസ്ഥാന പലിശ നിരക്കുകള്‍ 4.75 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ 7 പേര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്തു . പലിശ നിരക്ക് കുറയ്ക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്‌തത്. ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റും ട്രംപിന്റെ വ്യാപാര നയങ്ങളും കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അവലോകനയോഗം പരിഗണിച്ചു. ഇതിനെ തുടര്‍ന്നാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം ബാങ്ക് കൈകൊണ്ടത്. പലിശ നിരക്ക് കുറയ്ക്കാന്‍ സാധിച്ചത് മിക്കവര്‍ക്കും സ്വാഗതാര്‍ഹമായ വാര്‍ത്തയായിരിക്കുമെന്ന് സുപ്രധാന തീരുമാനം അറിയിച്ചുകൊണ്ട് ബാങ്ക് ഗവര്‍ണര്‍

More »

സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 60,000 ഭേദിച്ചു
കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 600 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ആദ്യമായി സ്വര്‍ണവില 60,000 കടന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില ഉയരുന്നുണ്ട്. ചെറിയ ഇടിവുകള്‍ മാത്രമാണ് ഉണ്ടായത്. ജനുവരി ഒന്നിന് 57,200 ആയ സ്വര്‍ണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ 60000 കടന്നിരിക്കുകയാണ്, ഇസ്രയേലും ഹമാസും ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ

More »

വരുന്നത് മോര്‍ട്ട്‌ഗേജ് ഷോക്കിന്റെ നാളുകള്‍; 1.8 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടി, ഫിക്‌സഡ് റേറ്റ് ഉയര്‍ത്തി വിര്‍ജിന്‍ മണി
ഈ വര്‍ഷം ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ മൂലം ലക്ഷക്കണക്കിന് ഭവനഉടമകള്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. നിരക്കുകള്‍ വീണ്ടും ഉയരുമ്പോള്‍ മോര്‍ട്ട്‌ഗേജുകാര്‍ പ്രതിസന്ധി നേരിടും. കഴിഞ്ഞ ആഴ്ചയില്‍ വിര്‍ജിന്‍ മണി പല ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കും വര്‍ദ്ധിപ്പിച്ചു. കുറച്ച് കാലത്തേക്ക് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് സാന്‍ടാന്‍ഡറും വ്യക്തമാക്കി. ഉയരുന്ന ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും, യുകെ സമ്പദ് വ്യവസ്ഥ നേരിടുന്ന അനിശ്ചിതത്വവുമാണ് നിരക്കുകള്‍ ഉയരാന്‍ ഇടയാക്കുന്നത്. ഈ വര്‍ഷം ഫിക്‌സഡ് ഡീലുകളുടെ കാലാവധി തീരുന്നതിനാല്‍ റീമോര്‍ട്ട്‌ഗേജ് ആവശ്യമായി വരുന്ന 1.8 മില്ല്യണിലേറെ കടമെടുപ്പുകാര്‍ക്കാണ് നിരക്ക് വര്‍ദ്ധന തിരിച്ചടിയാകുന്നതെന്ന് യുകെ ഫിനാന്‍സ് വ്യക്തമാക്കി. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫിക്‌സഡ് ഡീലുകള്‍ അവസാനിക്കുന്നവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് പുതിയ

More »

ബജറ്റിന്റെ പ്രകമ്പനങ്ങള്‍; പൗണ്ട് ഇടിഞ്ഞു താഴുന്നു
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി ബോംബിന്റെ തുടര്‍പ്രകമ്പനങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് കാലിടറിയതോടെ പഴയ ലിസ് ട്രസ്സ് കാലഘട്ടത്തിലേക്ക് പോകുകയാണ് കാര്യങ്ങള്‍. പൗണ്ട് മൂല്യം ഇടിഞ്ഞു താഴ്ന്നു. രൂപയ്‌ക്കെതിരെ 105.93 എന്ന നിലയിലും ഡോളറിനെതിരെ 1.23 ആയും പൗണ്ട് മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ സമീപകാലത്തു പൗണ്ട് 1.33 എന്ന നിലയിലും രൂപയ്‌ക്കെതിരെ 111.22 എന്ന നിലയിലും എത്തിയതായിരുന്നു. ബജറ്റ് അവതരണത്തിന് തൊട്ടു പിന്നാലെയുണ്ടായ ഇടിവ് ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായി. വായ്പ ചെലവ് വര്‍ദ്ധിക്കുകയും പൗണ്ടിന്റെ മൂല്യം ഇടിയുകയും ചെയ്യുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് നല്‍കേണ്ടുന്ന തുക വര്‍ദ്ധിച്ചു വരികയാണ്. വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുകയോ പൊതു ചെലവുകള്‍ കുറയ്ക്കുകയോ ചെയ്യാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് സാമ്പത്തിക

More »

2025-ല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍, പലിശ നിരക്കുകള്‍ എങ്ങനെയായിരിക്കും?
ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പണപ്പെരുപ്പത്തെ നേരിടാന്‍ കുത്തനെ ഉയര്‍ത്തിയ പലിശ നിരക്കുകള്‍ രണ്ടുതവണയായി നാമമാത്രമായ തോതില്‍ മാത്രമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചിട്ടുള്ളത്. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ നിലകൊള്ളുകയും, ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുമ്പോള്‍ 2025-ല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് തിരിച്ചടിയാണ് സംഭവിക്കാനിടയുള്ളത് എന്നതാണ് സാധ്യത. ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്ര തവണ പലിശ കുറയ്ക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും പ്രവചനം അസാധ്യമായ നിലയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ മൂന്ന് തവണയെങ്കിലും 2025-ല്‍ പലിശ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കി കേവലം ഒരു പലിശ കുറയ്ക്കലില്‍ ഈ വര്‍ഷം കാര്യങ്ങള്‍ ഒതുങ്ങുമെന്നാണ് പ്രവചനം വരുന്നത്. കഴിഞ്ഞ വര്‍ഷം ആറ്

More »

പണപ്പെരുപ്പം ഉയര്‍ന്നത് പാരയായി; പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പം തിരിച്ചുവരുമെന്ന ഭയത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റുകള്‍ 4.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് തീരുമാനം കൈക്കൊണ്ടത്. നവംബറില്‍ തുടര്‍ച്ചയായ രണ്ടാം മാസവും പണപ്പെരുപ്പം വര്‍ദ്ധിച്ചതും, ശമ്പളം വീണ്ടും വളര്‍ച്ച നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി. എന്നാല്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നികുതി റെയ്ഡില്‍ യുകെ ബിസിനസ്സ് പിഎല്‍സി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന ആശങ്കകളും ശക്തമാണ്. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുകയാണ് ചെയ്തത്. ബിസിനസ്സ് സര്‍വ്വെകള്‍ പ്രകാരം വളര്‍ച്ചയും സ്തംഭിക്കുകയാണ്. ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും പതിയെ ഉയരുന്നു. എംപിസിയിലെ ആറ് അംഗങ്ങള്‍ നിരക്കുകള്‍ നിലനിര്‍ത്താന്‍ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ 0.25 ശതമാനം കുറയ്ക്കാന്‍ വോട്ട് ചെയ്തു. ഇതിന് പുറമെ 2024 അവസാന പാദത്തിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions