വിദേശം

സര്‍വാധികാരിയായി ട്രംപിന്റെ ഉത്തരവുകള്‍
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റ ഡോണാള്‍ഡ് ട്രംപ് സ്ഥാനാരോഹണത്തിന് പിന്നാലെ ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പലതും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവ. കുടിയേറ്റം, പൗരത്വം അടക്കം ട്രംപ് ഒപ്പുവെച്ച ഉത്തരവുകള്‍ അമേരിക്കയെ മാത്രമല്ല, മറ്റു രാജ്യക്കാരെയും വലിയ രീതിയില്‍ ബാധിക്കാന്‍ പോന്നവയാണ്. 200ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് അധികാരമേറ്റയുടനെ ഒപ്പുവെച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറും എന്നുള്ളതാണ്. ലോകാരാ​ഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ആരോഗ്യ സംഘടനയ്ക്ക് ധനസഹായം നല്‍കുന്നതിന് ചൈനയേക്കാള്‍ കൂടുതല്‍ പണം വാഷിംഗ്ടണ്‍ അന്യായമായി നല്‍കുന്നുവെന്ന് വാദിച്ചാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പുറത്തുപോകാനുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. ഇത് ലോകമാകെ വലിയ

More »

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍; പ്രഖ്യാപനങ്ങള്‍ നടപ്പാക്കി
ഒരു ടെമിന്റെ ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറി ഓവല്‍ ഓഫീസില്‍ തിരിച്ചെത്തിയ ഡൊണാള്‍ഡ് ട്രംപ് ആദ്യ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പുവെച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അനുകൂലിച്ച് കലാപം അഴിച്ചുവിട്ടവര്‍ക്ക് മാപ്പ് അനുവദിച്ചതിന് പിന്നാലെ അപകടകാരികളായ മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളെ തീവ്രവാദികളായി പ്രഖ്യാപിക്കാനും പ്രസിഡന്റ് തയ്യാറായി. ഓവല്‍ ഓഫീസില്‍ പുതിയ പ്രസിഡന്റിനെ കാത്ത് മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കത്തും കാത്തിരുന്നു. ജനുവരി ആറിന് കലാപം നടത്തിയ ഏകദേശം 1500 പ്രതികള്‍ക്കാണ് ട്രംപ് മാപ്പ് പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരായി ബാക്കിയുള്ള 450 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അറ്റോണി ജനറലിന് ഉത്തരവ് നല്‍കി. നാല് വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ വിധി അട്ടിമറിക്കാന്‍ തനിക്കൊപ്പം

More »

ഇന്ത്യയുമായുള്ള ഗുസ്തി; കനേഡിയന്‍ പ്രധാനമന്ത്രി പദവും പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ട്. 2015 മുതല്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാര്‍ട്ടിയിലെ കടുത്ത വിമതനീക്കത്തെ തുടര്‍ന്നാണ് സ്ഥാനം രാജിവച്ചത്. ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക് എതിരായിരുന്നു. പുതിയ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം നാളെ ചേരാനിരിക്കേയാണ് രാജി. പ്രധാന സഖ്യകക്ഷിയായ എന്‍ഡിപി സെപ്തംബറില്‍ പിന്തുണ പിന്‍വലിച്ചതു മുതല്‍ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു ട്രൂഡോ സര്‍ക്കാര്‍. 2025 ഒക്ടോബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപപ്രധാനമന്ത്രി രാജിവച്ചതും ട്രൂഡോയ്ക്ക് തിരിച്ചടിയായി. അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.

More »

വത്തിക്കാനില്‍ ഉന്നതചുമതലയില്‍ ആദ്യമായി വനിത; ചരിത്രമായി ഇറ്റാലിയന്‍ കന്യാസ്ത്രീ
വത്തിക്കാന്‍ : വത്തിക്കാനിലെ പ്രധാന ഓഫീസുകളിലൊന്നിന്റെ മേധാവിയായി ഇറ്റാലിയന്‍ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള 'കൂരിയ'യുടെ നേതൃസ്ഥാനമാണ് (പ്രീഫെക്ട്) സി. ബ്രാംബില്ലയ്ക്ക്. ആദ്യമായാണ് വത്തിക്കാനിലെ ഉന്നതപദവിയില്‍ ഒരു വനിതയെത്തുന്നത്. ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ സി. ബ്രാംബില്ലയെ സഹായിക്കാന്‍ (പ്രോ-പ്രീഫെക്ട്) കര്‍ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയെയും നിയമിച്ചു. ദിവ്യബലിയര്‍പ്പിക്കല്‍ ഉള്‍പ്പെടെ ചില കൂദാശാകര്‍മങ്ങള്‍ പ്രീഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇതിന് പുരോഹിതന്‍മാര്‍ക്കുമാത്രമേ അധികാരമുള്ളൂ എന്നതിനാല്‍ക്കൂടിയാണ് കര്‍ദിനാള്‍ ആര്‍ട്ടിമെയുടെ നിയമനം. കൊണ്‍സൊലേറ്റ മിഷനറീസ് സന്ന്യാസസംഭാഗമാണ് നഴ്‌സായ ബ്രാംബില്ല. പുരോഹിതരാക്കാതെത്തന്നെ വനിതകളെ കത്തോലിക്കാസഭയുടെ

More »

ചൈനയില്‍ ഒന്നിലേറെ വൈറസുകള്‍ പടരുന്നു; നിരവധി മരണം, ആശങ്കയോടെ ലോകം
ബെയ്‌ജിംഗ് : ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരിക്കുന്നത്. കോവിഡ് വ്യാപനം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴാണ് ഈ പുതിയ വൈറസ് എത്തിയിരിക്കുന്നത്. വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്, കൊവിഡ് എന്നിങ്ങനെ ഒന്നിലേറെ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും രാജ്യത്ത് നിന്നുള്ള ചില എക്‌സ് ഹാന്‍ഡിലുകളില്‍ പോസ്റ്റ് വന്നിട്ടുണ്ട്. തിങ്ങിനിറഞ്ഞ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കടുത്ത രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ

More »

ന്യൂഇയര്‍ ആഘോഷത്തിനിടെ ട്രക്ക് ഓടിച്ചുകയറ്റി 15 പേരെ കൊന്നത് യുഎസ് സേനയിലെ മുന്‍ ഐടി വിദഗ്ധന്‍
യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 42 കാരനായ ഷംസുദ്ദീന്‍ ജബാര്‍ എന്നു പൊലീസ്. 15 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. യുഎസ് പൗരനായ ഇയാള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തില്‍ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണില്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ജബാര്‍ സൈന്യത്തില്‍ ഐടി സ്‌പെഷ്യലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. 2002 ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ജബാറിനെ അറസ്റ്റ് ചെയ്തിരുന്നതായും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions