മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
മോട്ടബിലിറ്റി ഡ്രൈവര്‍മാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തിലായി. ആദ്യ കാര്‍ ലീസില്‍ എടുക്കുമ്പോഴോ മോട്ടബിലിറ്റി സ്‌കീം വഴി വീല്‍ ചെയര്‍ ആക്‌സസുള്ള വാഹനം ലീസില്‍ എടുക്കുമ്പോഴോ അതില്‍ പുതിയ ബ്ലാക് ബോക്‌സുകള്‍ ഘടിപ്പിക്കണം. അതിനോടൊപ്പം ലീസില്‍ 30 വയസില്‍ താഴെയുള്ള ഡ്രൈവര്‍മാര്‍ എടുക്കുന്ന വാഹനങ്ങളിലും ഇത് നിര്‍ബന്ധമാവുകയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ ടെലിമാറ്റിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംവിധാനം കാറുകളില്‍ വരുന്നു.
വേഗത, ബ്രേക്കിംഗ് രീതികള്‍ എന്നിവയൊക്കെ നിരീക്ഷിച്ച് പ്രതിവാര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. പച്ച, ആംബര്‍, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ തരംതിരിക്കുക. സുരക്ഷിതമായി വാഹനം ഓടിക്കുന്ന (പച്ച സ്റ്റാറ്റസ് ഉള്ളവര്‍)
More »
സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
ഇംഗ്ലണ്ടിലെ സ്കൂള്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ നിരോധിക്കുകയും, പഞ്ചസാര കൂടുതലുള്ള വിഭവങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യും. ആഴ്ചയില്‍ ഭൂരിഭാഗം ദിവസങ്ങളിലും മധുര പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ നല്‍കും. സോസേജ് റോള്‍, പിസ തുടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേന നല്‍കുന്നതും അവസാനിപ്പിക്കും. കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുകയാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഈ മാറ്റങ്ങള്‍ പ്രകാരം ഡെസേര്‍ട്ടുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമെ അനുവദിക്കുകയുള്ളു . കൂടാതെ കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. പ്രൈമറി സ്കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാളെങ്കിലും അമിത ഭാരമുള്ളവരാണെന്നും, പഞ്ചസാരയേറിയ ഭക്ഷണങ്ങള്‍ മൂലം
More »
കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
ഹോം സെക്രട്ടറി ഷബാന മഹമ്മൂദ് മുന്നോട്ടുവച്ച പുതിയ കുടിയേറ്റ നയപരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത്ര സാമ്പത്തിക ലാഭം നല്‍കില്ലെന്ന് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പറഞ്ഞത് പോലെ 10 ബില്യണ്‍ പൗണ്ട് ലാഭമല്ല, വെറും 600 മില്യണ്‍ പൗണ്ട് മാത്രമേ ലഭിക്കൂ എന്നതാണ് ഔദ്യോഗിക കണക്ക്.
പുതിയ പദ്ധതിപ്രകാരം, കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസ അവകാശം ലഭിക്കാന്‍ ഇനി 5 വര്‍ഷത്തിന് പകരം 10 വര്‍ഷം കാത്തിരിക്കേണ്ടി വരും. പൊതുസേവനങ്ങളിലേക്കുള്ള ചെലവ് കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. മൈഗ്രേഷന്‍ ആഡൈ്വസറി കമ്മറ്റിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
സര്‍ക്കാര്‍ പറഞ്ഞ പത്തു ബില്യണ്‍ പൗണ്ടില്‍ വെറും 6% മാത്രമാണ് യാഥാര്‍ത്ഥ്യത്തില്‍ ലാഭം. അതായത് യഥാര്‍ത്ഥ ലാഭം ഏകദേശം 600 മില്യണ്‍ പാണ്ട് മാത്രം.
ശക്തമായ നയം മൂലം കുടിയേറ്റക്കാര്‍ നേരത്തെ രാജ്യം വിടാന്‍ സാധ്യതയുണ്ട്.
More »
21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
എന്‍എച്ച്എസില്‍ നിലവില്‍ നികത്തപ്പെടാതെകിടക്കുന്നതു പതിനായിരക്കണക്കിന് ഒഴിവുകളാണ്. അതില്‍ കൂടുതല്‍ നഴ്‌സിംഗ് ഒഴിവുകളാണ്. ഉള്ളവരെക്കൊണ്ട് അമിത ജോലി ചെയ്യിച്ചാണ് മുന്നോട്ടു പോകുന്നത്.
എന്നാല്‍ ഇതിനിടയിലും ബജറ്റ് ലാഭിക്കാന്‍ ട്രസ്റ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഗവണ്‍മെന്റ്. ഇതിന്റെ ഫലമായി 21,000 ജോലിക്കാരെയെങ്കിലും ട്രസ്റ്റുകള്‍ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. 2028 ആകുന്നതോടെ ആശുപത്രികളിലും, മറ്റ് ആരോഗ്യ സംവിധാനങ്ങളിലുമായി 21,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യുണീഷന്‍ പറഞ്ഞു.
ഈ വര്‍ഷം മുതല്‍ ട്രസ്റ്റുകള്‍ ബജറ്റില്‍ ലാഭം കണ്ടെത്തണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. ഇതിനായി ആശുപത്രികള്‍, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ നിന്നായി ജോലിക്കാരെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുകയാണ് ട്രസ്റ്റുകളെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിലും,
More »
സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
ബ്രിട്ടനില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ തിരിച്ചടികളുടെ കാലമാണ്. പലിശ നിരക്കുകള്‍ ഉയര്‍ന്നത് മാത്രമല്ല മറ്റ് പല ഘടകങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ടെന്നതാണ് വസ്തുത. സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിച്ചതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഈ നികുതി ഇനത്തില്‍ മൂന്നിരട്ടി ചെലവാണ് നേരിട്ടതെന്നാണ് വ്യക്തമാകുന്നത്.
ആദ്യത്തെ വീട് വാങ്ങുന്നര്‍ക്ക് 20255 ഏപ്രില്‍ മുതല്‍ 408 മില്ല്യണ്‍ പൗണ്ടാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കേണ്ടി വന്നത്. മുന്‍ വര്‍ഷം ഇത് കേവലം 101 മില്ല്യണ്‍ പൗണ്ടായിരുന്നു. ഒരു മേഖലയില്‍ നിന്നും മാത്രമായാണ് ആദ്യമായി വീട് വാങ്ങുന്നവരില്‍ നിന്നും ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പകുതിയും ട്രഷറി കൈക്കലാക്കിയതെന്നും റൈറ്റ്മൂവ് വ്യക്തമാക്കുന്നു.
125,000 പൗണ്ട് മുതല്‍ ആരംഭിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടത്. 2022 ഓട്ടം സീസണില്‍ അന്നത്തെ ടോറി
More »
മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
കെന്റില്‍ അടുത്തിടെ മാരകമായി മെനിഞ്ചൈറ്റിസ് ബി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ആദ്യ ഡോസ് സ്വീകരിച്ച ഏകദേശം 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ എന്‍എച്ച്എസ്. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചിരുന്നു. 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് മെനിഞ്ചൈറ്റിസ് പടര്‍ന്നത് ആരോഗ്യ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. രോഗബാധയ്ക്ക് സാധ്യതയുണ്ടായിരുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അടിയന്തിര വാക്സിനേഷന്‍ പദ്ധതി നടപ്പിലാക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ തന്നെ വ്യാപനം നിയന്ത്രിക്കാന്‍ അധികൃതര്‍ തീവ്രമായ നിരീക്ഷണവും കോണ്‍ടാക്ട് ട്രേസിംഗും ശക്തമാക്കി.
കാന്റര്‍ബറി, ഫേവര്‍ഷം, ആഷ്ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ച് അടുത്ത ആഴ്ച മുതല്‍ രണ്ടാം ഡോസ്
More »
ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
ലണ്ടനിലെ വാല്‍താം ഫോറസ്റ്റ് കൗണ്‍സിലിലേക്ക് മെയ് ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മലയാളി. എറണാകുളം നേര്യമംഗലം സ്വദേശി ജയ്സണ്‍ തോമസ് ആണ് ഇവിടെ ജനവിധി തേടുന്നത്. നിജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റീഫോം യുകെ' പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ലേറ്റണ്‍ സ്റ്റോണ്‍ (Leytonstone) വാര്‍ഡില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് ബ്രിട്ടീഷ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് ഈ അധ്യാപകന്‍ രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്നത്.
യുകെയില്‍ ഗവേഷണ പഠനത്തിനെത്തിയ ജയ്സണ്‍ നിലവില്‍ ലണ്ടനിലെ വിവിധ സ്‌കൂളുകളില്‍ ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്. ഇതിനുമുമ്പ് മാലിദ്വീപ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങി വിവിധ ഇടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളിലെ
More »
ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
റസിഡന്റ് ഡോക്ടര്‍മാര്‍ ഇംഗ്ലണ്ടില്‍ സമരത്തിനിറങ്ങിയിരിക്കുകയാണ്. എന്നാല്‍ യൂണിയനിലെ ജോലിക്കാര്‍ തന്നെ സമരത്തിന് ഇറങ്ങിയതോടെ തിരിച്ചടി നേരിടുകയാണ് ബിഎംഎ. യൂണിയന്‍ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സാണ് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ജോലിക്കാരുടെ സഹായമില്ലാതെ കോണ്‍ഫറന്‍സുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഇവര്‍ കുരുക്കിലായത്. വരുമാനത്തിന്റെ പേരില്‍ സമരത്തിന് ഇറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് സ്വന്തം യൂണിയന്‍ ജീവനക്കാര്‍ ഇതേ ആവശ്യത്തിന് സമരത്തിന് ഇറങ്ങിയതോടെ നാണക്കേടായി.
വെള്ളി, ശനി ദിവസങ്ങളില്‍ മധ്യ ലണ്ടനില്‍ നിശ്ചയിച്ച വാര്‍ഷിക കോണ്‍ഫറന്‍സാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഫറന്‍സ് കോ-ചെയറുകളായ എറിന്‍ ഗോര്‍ലിയും, ഫ്രാന്‍സെസ്‌കോ പലാസോയും പറഞ്ഞു. 'ഞങ്ങള്‍
More »
പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയ്ക്കെതിരായ നിരോധനത്തെതിരെ ലണ്ടനിലെ ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ 500-ലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിരോധനം നിയമവിരുദ്ധമാണെന്ന് വിധിച്ചതിന് പിന്നാലെയായിരുന്നു ഈ സമരം.
ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളുമായി നിരവധി പേര്‍ പ്രതിഷേധവുമായി എത്തി. മെട്രോപൊലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാത്രി 12 വരെ 523 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പ്രായം 18 മുതല്‍ 87 വരെയെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ മുഖം പതിപ്പിച്ച മാസ്‌ക് ധരിച്ചുമായിരുന്നു എത്തിയത്. മുന്‍ പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെ ശ്രദ്ധ നേടിയ കാഴ്ച വൈകല്യമുള്ള പ്രവര്‍ത്തകനായ മൈക്ക് ഹിഗിന്‍സും സമരത്തില്‍
More »