ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
യുഎസ്- ഇറാന്‍ സംഘര്‍ഷത്തിന്റെ ഫലങ്ങള്‍ വിവിധ ലോക രാജ്യങ്ങള്‍ അനുഭവിക്കുകയാണ്. ഇന്ധനവിലയും വിലക്കയറ്റവും മുന്നോട്ടാണ്. ഇപ്പോഴിതാ ബ്രിട്ടനെയും യുദ്ധം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പലയിടത്തും ഇന്ധന പ്രതിസന്ധി നിലനില്‍ക്കുകയാണ്. അതോടൊപ്പം ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകുകയാണ്.
കോഴിയിറച്ചിയും പന്നിയിറച്ചിയും ലഭ്യമാകില്ലെന്നും തിരിച്ചടിയാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഹോര്‍മുസിലൂടെയുള്ള ചരക്ക് ഗതാഗതം തടഞ്ഞതോടെ എണ്ണയുള്‍പ്പെടെ വിതരണം പ്രതിസന്ധിയിലാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിതരണം തടസ്സപ്പെട്ടാല്‍ മൃഗങ്ങളെ മാനുഷികമായി അറക്കുന്നതിനു തടസ്സമാകും. വിതരണം തടസ്സപ്പെടുന്നതും സംഭരണം ബുദ്ധിമുട്ടിലാകുന്നതും പ്രതിസന്ധിയുണ്ടാക്കും. ഭക്ഷ്യ ക്ഷാമമെന്നത് സാധ്യതയാണെന്ന് ഒരു വിഭാഗം പറയുന്നു.
ആശങ്ക വേണ്ടെന്ന് ബിസിനസ് സെക്രട്ടറി പീറ്റല്‍ കൈല്‍ അറിയിച്ചു. സാധാരണ ജീവിതവുമായി മുന്നോട്ട് പോകാനും അദ്ദേഹം
More »
ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
ലണ്ടന്‍ : ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുനിന്ന ബ്രിട്ടന്‍, ചില വ്യാപാര നിബന്ധനകളില്‍ വീണ്ടും ഇയു സിംഗിള്‍ മാര്‍ക്കറ്റ് നിയമങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷയും കൃഷിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ യൂറോപ്യന്‍ മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകാനാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ലക്ഷ്യം.
പാര്‍ലമെന്ററി വോട്ടെടുപ്പുകള്‍ ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നീക്കം. ഇതിലൂടെ ബിസിനസുകള്‍ നേരിടുന്ന അധിക ചെലവുകള്‍ കുറയ്ക്കാനും, ബ്രക്സിറ്റുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കി നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സര്‍ക്കാര്‍ നീക്കം കടുത്ത രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനെ
More »
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയും യാഥാര്‍ഥ്യമാകുന്നു. കരാര്‍ മേയ് രണ്ടാം വാരത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നടപ്പിലാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കാമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ ഇനി നികുതി ഒഴിവാകും. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരമൊരുക്കും. കരാര്‍ നിലവില്‍ വരുന്നതോടെ യുകെയില്‍ നിന്നുള്ള വിസ്‌കിയും കാറുകളും ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ വിദേശ കാറുകള്‍ക്കും മദ്യത്തിനും ഇന്ത്യന്‍ വിപണിയില്‍ വില കുറയാന്‍ സാധ്യതയുണ്ട്.
ഒമാനുമായുള്ള വ്യാപാര കരാര്‍
More »
ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
ബ്രിട്ടനിലെ വാടക നിരക്ക് റെക്കോര്‍ഡ് തോതില്‍ ഉയര്‍ന്നതോടെ പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്കു താമസസ്ഥലം എന്നത് പലര്‍ക്കും അപ്രാപ്യമായി. വരുമാനത്തിലെ നല്ലൊരു ഭാഗവും വാടക കൊടുക്കാന്‍ മാത്രമായി ചെലവാക്കേണ്ടിയും വന്നു.
എന്നാല്‍ ഈ ബുദ്ധിമുട്ടുകളുടെ നാളുകള്‍ക്ക് താല്‍ക്കാലിക വിരാമം വന്നിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ദശകത്തോളം വാടക കുതിച്ചുയര്‍ന്ന ശേഷം ബ്രിട്ടനിലെ ശരാശരി പ്രൈവറ്റ് റെന്റുകള്‍ വര്‍ദ്ധിക്കുന്നത് നിന്നിരിക്കുകയാണ്. വാടകക്കാരെ കിട്ടാനായി ലാന്‍ഡ്‌ലോര്‍ഡ്‌സ് ഇപ്പോള്‍ വില കുറയ്ക്കാനും തയ്യാറാകുന്നുവെന്ന് ഡാറ്റ് വ്യക്തമാക്കുന്നു.
പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് റൈറ്റ്മൂവ് നല്‍കുന്ന വിവരം അനുസരിച്ച് 2026-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ലണ്ടനിലെ പ്രൈവറ്റ് റെന്റ് 1370 പൗണ്ടിലാണ് നിലനിന്നത്. 2017ന് ശേഷം ആദ്യമായാണ് ഒരു വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ വാടക
More »
പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
സറേയിലെ എപ്സം പട്ടണത്തില്‍ പള്ളിയ്ക്ക് പുറത്ത് യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നടന്ന നൂറുകണക്കിന് പേരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി.
ഏപ്രില്‍ 11ന് പുലര്‍ച്ചെ 2 മുതല്‍ 4 മണിക്ക് ഇടയില്‍, എപ്‌സം മെത്തഡിസ്റ്റ് ചര്‍ച്ചിന് പുറത്തുവെച്ച് ഇരുപതുകളില്‍ പ്രായമുള്ള യുവതിയെ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. സമീപത്തെ ലാബിരിത്ത് നൈറ്റ് ക്ലബില്‍ നിന്ന് പുറത്തുവന്നതിനു പിന്നാലെ പ്രതികള്‍ പിന്തുടര്‍ന്ന് ആക്രമിച്ചതായാണ് യുവതി വ്യക്തമാക്കിയത്. ബലാത്സംഗം ചെയ്തവരുടെ പേരും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി
വൈകിട്ട് അഞ്ചുമണിയോടെ നൂറുകണക്കിന് ആളുകള്‍ എപ്‌സം ടൗണ്‍ സെന്ററില്‍ കൂടി പ്രതിഷേധിച്ചു പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിഷേധക്കാര്‍
More »
ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
ഡ്രൈവിംഗ് സ്കൂളുകളായ എഎ (AA)യും ബിഎസ്എം (BSM)യും ഓണ്‍ലൈന്‍ ബുക്കിംഗില്‍ വെളിപ്പെടുത്താതെ ഫീസുകള്‍ ഈടാക്കിയ കേസില്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ നിര്‍ദേശം. ഏകദേശം 80,000 ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ആകെ 760,000 പൗണ്ട് ഇവര്‍ തിരിച്ചടയ്ക്കേണ്ടിവരും. പരിശീലനത്തിന്റെ ആകെ ഫീസ് മുന്‍കൂട്ടി വ്യക്തമാക്കാതിരിക്കുകയും ബുക്കിംഗ് ഘട്ടങ്ങളില്‍ അധിക ഫീസ് ചേര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കോമ്പറ്റിഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അതോറിറ്റി (CMA) അന്വേഷണം ആരംഭിച്ചത്. ഇതോടൊപ്പം ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഡെവലപ്മെന്റ്സിന് ഉപഭോക്തൃനിയമം ലംഘിച്ചതിന് 4.2 മില്യണ്‍ പൗണ്ട് പിഴയും ചുമത്തി.
2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ ഓണ്‍ലൈന്‍ ബുക്കിംഗുകളില്‍, പാഠങ്ങളുടെ പ്രാരംഭ വിലയില്‍ നിര്‍ബന്ധമായ ബുക്കിംഗ് ഫീസ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഉപഭോക്താക്കള്‍ ക്ലാസുകള്‍ തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍
More »
എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
ഇംഗ്ലണ്ടില്‍ സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന 'അവഗണനയും അനീതിയും' അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍എച്ച്എസ് സ്ത്രീകളെ വിവേചനത്തോടെ കാണുന്നതായും അവരുടെ വേദനയും ലക്ഷണങ്ങളും പലപ്പോഴും ഗൗരവത്തില്‍ കാണുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ പോലുള്ള ചികിത്സകള്‍ക്കിടെ നിര്‍ബന്ധമായും പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.
എന്‍ഡോമെട്രിയോസിസ് പോലുള്ള രോഗങ്ങള്‍ക്ക് രോഗനിര്‍ണയം നേടാന്‍ വര്‍ഷങ്ങള്‍ വൈകുന്ന പ്രശ്നം പരിഹരിക്കാനും നടപടി ഉണ്ടാകും. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ ആരോഗ്യസേവനങ്ങളുടെ ഫണ്ടിംഗുമായി ബന്ധിപ്പിക്കുന്ന പരീക്ഷണ പദ്ധതി നടപ്പാക്കും. സേവനം തൃപ്തികരമല്ലെങ്കില്‍
More »
യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
യുകെയിലെ വിവിധ നഗരങ്ങളില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. 'ക്വിഷിങ്' എന്നറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ വാഹന ഉടമകളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിങ് ഫീസിനായി മെഷീനുകളില്‍ പതിപ്പിച്ചിട്ടുള്ള ഔദ്യോഗിക ക്യുആര്‍ കോഡുകള്‍ക്ക് മുകളില്‍ തട്ടിപ്പുകാര്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ചാണ് ഇരകളെ കുടുക്കുന്നത്. ലണ്ടന്‍, പോര്‍ട്‌സ്മൗത്ത്, ബോണ്‍മൗത്ത്, ബെല്‍ഫാസ്റ്റ്, നോട്ടിംഗ്ഹാംഷെയര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വ്യാജ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉപയോക്താവ് പാര്‍ക്കിങ് കമ്പനികളുടെ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകളിലേക്കാണ് എത്തുന്നത്. കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതോടെ അവ തട്ടിപ്പുകാരുടെ കൈവശമാകും. ചിലയിടങ്ങളില്‍ 'പെനാല്‍റ്റി ഒഴിവാക്കാന്‍ ഉടന്‍
More »
മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
മോട്ടബിലിറ്റി ഡ്രൈവര്‍മാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തിലായി. ആദ്യ കാര്‍ ലീസില്‍ എടുക്കുമ്പോഴോ മോട്ടബിലിറ്റി സ്‌കീം വഴി വീല്‍ ചെയര്‍ ആക്‌സസുള്ള വാഹനം ലീസില്‍ എടുക്കുമ്പോഴോ അതില്‍ പുതിയ ബ്ലാക് ബോക്‌സുകള്‍ ഘടിപ്പിക്കണം. അതിനോടൊപ്പം ലീസില്‍ 30 വയസില്‍ താഴെയുള്ള ഡ്രൈവര്‍മാര്‍ എടുക്കുന്ന വാഹനങ്ങളിലും ഇത് നിര്‍ബന്ധമാവുകയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ ടെലിമാറ്റിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംവിധാനം കാറുകളില്‍ വരുന്നു.
വേഗത, ബ്രേക്കിംഗ് രീതികള്‍ എന്നിവയൊക്കെ നിരീക്ഷിച്ച് പ്രതിവാര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. പച്ച, ആംബര്‍, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ തരംതിരിക്കുക. സുരക്ഷിതമായി വാഹനം ഓടിക്കുന്ന (പച്ച സ്റ്റാറ്റസ് ഉള്ളവര്‍)
More »