യുകെയില് മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന് ഇടപെടും
കൊച്ചി : യുകെയില് ഉപരിപഠനത്തിനു പോയ മകള് സുരക്ഷിതയാണോ, നിലവിലെ സ്ഥിതി തുടങ്ങിയവ അറിയണമെന്ന മാതാപിതാക്കളുടെ ആവശ്യത്തില് യുവതിയുടെ വിവരം തേടി അറിയിക്കാന് ഇന്ത്യന് ഹൈക്കമ്മിഷനു ഹൈക്കോടതി നിര്ദേശം നല്കി.
കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളാണു ഹര്ജി നല്കിയത്. സാധ്യമെങ്കില് മകളുടെ മൊഴിയെടുത്തു 15 ദിവസത്തിനുള്ളില് റിപ്പോര്ട്ട് നല്കാനാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന് നിര്ദേശം നല്കിയത്. ഹര്ജി 28 നു വീണ്ടും പരിഗണിക്കും.
മകള് ഇന്ത്യയില്നിന്നു പോയശേഷം സുരക്ഷ, ക്ഷേമം, സ്ഥിതി വിവരങ്ങള് എന്നിവ സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു മാതാപിതാക്കള് ഹര്ജിയില് അറിയിച്ചു. മറ്റൊരാളോടൊപ്പമുണ്ടെന്നാണ് അറിഞ്ഞത്. എന്നാല് ഇയാള് മകളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്നു എന്നാണു മാതാപിതാക്കളുടെ ആരോപണം.
ഇന്ത്യന് ഹൈക്കമ്മിഷനെ അറിയിച്ചപ്പോള് മകളുടെ ഒപ്പം താമസിക്കുന്നയാളെ
More »
സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച 75കാരനെതിരെ കേസ്
സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി പ്ലസ് വണ് വിദ്യാര്ഥിനിയില്നിന്ന് പണം വാങ്ങി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില് കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിം (75)നെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര് ചെയ്തു.
മൂന്ന് പേര് ചേര്ന്ന് നിര്മിക്കുന്ന സിനിമയില് തനിക്ക് നിര്മാതാവിന്റെ പങ്കുണ്ടെന്നും ചിത്രത്തില് അഭിനയിക്കാന് അവസരം നല്കാമെന്നും പറഞ്ഞ് നാസിം പെണ്കുട്ടിയെ സമീപിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇതിനായി ഇയാള് പെണ്കുട്ടിയില് നിന്നും 10,000 രൂപ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. എന്നാല് സിനിമയില് അവസരം ലഭിക്കാതായതോടെ പെണ്കുട്ടി പണം തിരികെ ആവശ്യപ്പെട്ടു.
തുടര്ന്ന് പണം രണ്ടാംകുറ്റി ജംക്ഷനില് എത്തിച്ചുനല്കാമെന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം പെണ്കുട്ടി അവിടെയെത്തി കാത്തുനിന്നു. തുടര്ന്ന് കാറിലെത്തിയ നാസിം പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് പെണ്കുട്ടിയെ തന്റെ വീട്ടിലേക്ക്
More »
മാസപ്പടിയില് ഒന്നാം പ്രതി പിണറായി: കള്ളപ്പണം വെളുപ്പിക്കലില് റിയാസും വീണയും ഒന്നും രണ്ടും പ്രതികള്
സിഎംആര്എല്-എക്സാലോജിക് ഇടപാടില് ഹൈക്കോടതി നിര്ദ്ദേശത്തെ തുടര്ന്ന് കേസെടുത്ത് വിജിലന്സ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്സ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം പ്രകാരമാണ് ഒന്നാമത്തെ കേസ്. കള്ളപ്പണം വെളുപ്പിക്കലിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
മകള് വീണ ടിയെയും മുഹമ്മദ് റിയാസിനെയും പ്രതികളായി ചേര്ത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില് ഒന്നാം പ്രതിയായി പിണറായി വിജയന് രണ്ടാം പ്രതിയായി വീണ ടിയെയും പ്രതി ചേര്ത്തു. കള്ളപ്പണം വെളുപ്പിക്കല് കേസില് മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി വീണയുമാണ് രണ്ടാം പ്രതി.
വിജിലന്സ് കേസെടുത്തതോടെ ഇഡി ഇസിഐആര് രജിസ്റ്റര് ചെയ്യുന്ന നടപടികളിലേക്ക്
More »
കോഴിക്കോട് റെയില്വേ ട്രാക്കില് വിദ്യാര്ത്ഥികള് മരിച്ച നിലയില്
കോഴിക്കോട് ചേമഞ്ചേരിയില് ട്രെയിന് തട്ടി രണ്ട് വിദ്യാര്ത്ഥികള് ദാരുണമായി മരിച്ചു. തിരുവങ്ങൂര് ഹയര് സെക്കന്ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിനിയായ അവനിക (14) ,പ്ലസ് ടു വിദ്യാര്ത്ഥിയായ പാര്ത്ഥിപ് (17) എന്നിവരാണ് അപകടത്തില്പ്പെട്ടത്.
ചേമഞ്ചേരി റെയില്വേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. മംഗലാപുരം ചെന്നൈ മെയില് ട്രെയിനാണ് ഇവര്ക്കുമീതെ കടന്നുപോയത്. ദേശീയ പാതയും റെയില്വേ ട്രാക്കും അടുത്തടുത്തായി വരുന്ന പ്രദേശത്താണ് അപകടമുണ്ടായത്.
അപകടത്തില് മൃതദേഹങ്ങള് ചിന്നിച്ചിതറിയ നിലയിലായതിനാല് പ്രാഥമികമായി ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടര്ന്ന് രാത്രി വൈകി ബന്ധുക്കള് കോഴിക്കോട് മെഡിക്കല് കോളജ് മോര്ച്ചറിയിലെത്തിയാണ് മൃതദേഹങ്ങള് തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം മൃതദേഹങ്ങള് മെഡിക്കല് കോളജ് മോര്ച്ചറിയിലേക്ക്
More »
'പാറ്റപ്പേടി': ഡല്ഹിയില് വന് സുരക്ഷ ; ജന്തര് മന്തറിലേക്ക് പ്രക്ഷോഭകരെത്താതിരിക്കാന് സന്നാഹങ്ങളുമായി പൊലീസ്
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹി ജന്തര് മന്തറില് കോക്രോച്ച് ജനതാ പാര്ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധം ഇന്ന്നടക്കാനിരിക്കെ ഡല്ഹിയില് വന് സുരക്ഷ. രാവിലെ പത്ത് മണിക്ക് ജന്തര് മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല് പ്രക്ഷോഭത്തെ നേരിടാന് സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്ഹി പൊലീസും കേന്ദ്ര സര്ക്കാരും ഏര്പ്പെടുത്തിയിരിക്കുന്നത്.
2020ലെ വടക്കുകിഴക്കന് ഡല്ഹി കലാപത്തിന് ശേഷം, തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്ശനങ്ങള് റദ്ദാക്കി അമിത് ഷാ ഡല്ഹിയില് തുടരുകയാണ്. എന്നാല് ഈച്ചയെ കൊല്ലാന് ചുറ്റികയെടുക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം
More »
സമാധാന നൊബേല് ഇന്ത്യന് വംശജ നവനേതം നവി പിള്ളൈയ്ക്ക്
2026ലെ സമാധാന നൊബേല് ദക്ഷിണാഫ്രിക്കന് നിയമവിദഗ്ധയും ഇന്ത്യന് വംശജയുമായ നവനേതം ‘നവി’ പിള്ളൈയ്ക്ക്. അന്താരാഷ്ട്ര നിയമവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും യുദ്ധക്കുറ്റങ്ങള്, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്, വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനും നല്കിയ സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം. മനുഷ്യാവകാശ സംരക്ഷണത്തിലും അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങള് ശക്തിപ്പെടുത്തുന്നതിലും നിര്ണായക പങ്കുവഹിച്ച വ്യക്തിയാണ് നവി പിള്ളൈ.
1941 സെപ്റ്റംബര് 23ന് ദക്ഷിണാഫ്രിക്കയിലെ ഡര്ബനില് ഇന്ത്യന് തമിഴ് വംശജനായ ബസ് ഡ്രൈവറുടെ മകളായാണ് നവി പിള്ളൈ ജനിച്ചത്. വര്ണവിവേചനം നിലനിന്നിരുന്ന കാലത്ത് നിയമപഠനം പൂര്ത്തിയാക്കിയ അവര്, വിവേചനങ്ങള്ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങള്ക്കെതിരെയും നിയമപോരാട്ടം നടത്തി. ഹാര്വാര്ഡ് സര്വകലാശാലയില് ഉപരിപഠനം നടത്തിയ പിള്ളൈ 1995ല്
More »
മാസപ്പടി: ഒടുവില് പിണറായി പ്രതിപട്ടികയിലേയ്ക്ക്
കൊച്ചി : കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടിയേകി, മാസപ്പടിക്കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്മന്ത്രി മുഹമ്മദ്റിയാസിനും എതിരേ കേസെടുക്കാന് ഹൈക്കോടതി നിര്ദേശം. ഇ.ഡി.യുടെ കത്തില് എഫ്.ഐ.ആര്. ഇടാനാണ് ഹൈക്കോടതിയുടെ നിര്ദേശം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്മന്ത്രി മുഹമ്മദ്റിയാസിനും എതിരേ കേസെടുക്കാന് ഹൈക്കോടതി സിംഗിള്ബഞ്ചിന്റേതാണ് ഉത്തരവ്. പിണറായിക്കും റിയാസിനും പുറമേ സംസ്ഥാനസര്ക്കാരിനും ഹൈക്കോടതി നിര്ദേശം തിരിച്ചടിയാണ്. ഇ.ഡി.സമര്പ്പിച്ച രേഖകള് കൂടി പരിശോധിച്ചാണ് നിര്ദേശം.
ഇഡിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് പിണറായി വിജയന്, മകള് വീണ വിജയന്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എം. ഷാജഹാന് സമര്പ്പിച്ച ഹര്ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. നേരത്തേ സിഎംആര്എല് - എക്സാലോജിക്
More »
ബാലഭാസ്കറിന്റെ മരണം വീണ്ടും അന്വേഷിക്കാന് സിബിഐ; മാതാപിതാക്കളുടെ സംശയങ്ങളും പരിശോധിക്കണമെന്ന് കോടതി
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് തുടരന്വേഷണം നടത്താന് സിബിഐക്ക് നിര്ദേശം നല്കി കോടതി. നേരത്തേ രണ്ടുതവണ അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നെങ്കിലും, സിബിഐയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് കുടുംബം നല്കിയ ഹര്ജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര് അന്വേഷണത്തിന് നേതൃത്വം നല്കണമെന്നും കോടതി നിര്ദേശിച്ചു.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള് ഉന്നയിച്ച സംശയങ്ങളും വിശദമായി പരിശോധിക്കണം. ജസ്റ്റിസ് ഗിരീഷ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അപകടത്തിന്റെ സാഹചര്യങ്ങളും മരണവുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങളും വീണ്ടും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
2018-ലാണ് വാഹനാപകടത്തില് ബാലഭാസ്കറും മകള് തേജസ്വിനി ബാലയും മരിച്ചത്. അപകടം നടന്നതിനു പിന്നാലെ സംഭവത്തില് ദുരൂഹതയുണ്ടെന്ന
More »
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എം പിമാരുമായി രാജ്ഘട്ടിലേക്ക് നീങ്ങാന് ഇന്ഡ്യ സഖ്യം
ന്യൂഡല്ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര് രാജ്ഘട്ടിലേക്ക്. പ്രതിപക്ഷത്തെ എല്ലാ എംപിമാരും രാജ്ഘട്ടിലേക്ക് മാര്ച്ച് നടത്തും. എല്ലാ എംപിമാരെയും ഇന്നും ഉച്ചഭക്ഷണത്തിനായി കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖര്ഗെ ക്ഷണിച്ചിരുന്നു. ഇതോടെ തുടര്ച്ചയായ മൂന്നാം ദിനവും ദില്ലി പ്രതിപക്ഷ എംപിമാരുടെ മിന്നല് പ്രതിഷേധത്തിന് വേദിയാകും. പ്രതിപക്ഷ പ്രതിഷേധത്തില് അണിനിരക്കാന് മമതാ ബാനര്ജിയും ഡല്ഹിയിലേക്ക് ഉടന് എത്തുമെന്നാണ് റിപ്പോര്ട്ട്. സമരത്തില് അണിനിരക്കാന് കോണ്ഗ്രസ് എംപിമാര്ക്ക് എഐസിസി നേതൃത്വം നിര്ദ്ദേശം നല്കിയിട്ടുണ്ട്.
വന് സുരക്ഷാ സന്നാഹം തലസ്ഥാനത്ത് ഇതിനകം ഒരുക്കിയിട്ടുണ്ട്. ജന്തര് മന്തര് പരിസരത്ത് കനത്ത സുരക്ഷയും ഡല്ഹി പൊലീസ് ഏര്പ്പെടുത്തി. ഡല്ഹി കോണ്ഗ്രസ് കമ്മിറ്റി പ്രവര്ത്തകരോട്
More »