ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായി 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗുമായി രഞ്ജിനി ഹരിദാസ്
21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ചെയ്യുകയാണ് താനെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനായാണ് വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ചെയ്യുക. ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം ചെയ്യുന്ന തെറാപ്പി 21 ദിവസം വരെ ചെയ്യാനെടുത്ത രഞ്ജിനിയുടെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ടാണ് പലരും എത്തുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് രഞ്ജിനി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. '21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഞാന്‍ സൈന്‍ അപ്പ് ചെയ്തു. എനിക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ ഫാസ്റ്റിംഗിന് അതിശയകരമായ ചില ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.'
'കൂടാതെ ഞാന്‍ സ്വയമൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നുണ്ട്. ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ ഞാന്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ന്
More »
'അമ്മ'യില്‍ രാഷ്ട്രീയമില്ല, ഞാന്‍ ഇവിടെ യുഡിഎഫ് അല്ല- സിദ്ദിഖ്
'അമ്മ' സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ഇരിക്കുന്ന തനിക്ക് രാഷ്ട്രീയമില്ലെന്ന് നടന്‍ സിദ്ദിഖ്. ജനറല്‍ സെക്രട്ടറിയായ താന്‍ യുഡിഎഫുകാരനല്ല. സംഘടനയില്‍ നിന്ന് പുറത്തു പോയവരെ തിരിച്ചെത്തിക്കേണ്ട ബാധ്യത അമ്മയ്ക്കില്ല. വ്യക്തികളെക്കാള്‍ വലുതാണ് സംഘടന എന്നാണ് സിദ്ദിഖ് മനോരമ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ സിനിമ നിര്‍മ്മാതാക്കളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. പുതിയ ഭരണസമിതിയുടെ ആദ്യ എക്‌സിക്യുട്ടീവ് പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്വന്തം രാഷ്ട്രീയം ഒളിച്ചു കടത്തുന്നവരല്ല സംഘടനയിലുള്ളതെന്ന് സിദ്ദിഖ് വ്യക്തമാക്കുന്നത്.
സംഘടനയില്‍ നിന്നും പുറത്തുപോയവര്‍ ശത്രുക്കള്‍ അല്ല. സ്ത്രീ സംവരണം ഏര്‍പ്പെടുത്തി അമ്മയുടെ ബൈലോ ഉടന്‍ ഭേദഗതി ചെയ്യും. തലമുറ മാറ്റം അനിവാര്യമാണെന്നും ചെറുപ്പക്കാരായവര്‍ ഭരണസമിതിയില്‍ വരണമെന്നാണ് നിലപാടെന്നും
More »
കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് ഇഡിക്ക് മൊഴി നല്‍കി സൗബിന്‍ ഷാഹിര്‍
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള ഇഡി അന്വേഷണത്തില്‍ മൊഴി നല്‍കി നിര്‍മ്മാതാക്കളിലൊരാളായ നടന്‍ സൗബിന്‍ ഷാഹിര്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും സൗബിന്‍ ഇഡിക്ക് മൊഴി നല്‍കി.
ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിര്‍മ്മാണത്തിനായി തന്റെ പക്കല്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിര്‍മ്മാതാവാണ് പരാതി നല്‍കിയത്.
ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നല്‍കിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.
എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച
More »
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ' ഇടപെട്ടിട്ടില്ലെന്ന് സിദ്ദിഖ്
സിനിമാ ലോകത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ'യുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമ്മയില്‍ ഉണ്ടായ വിവാദങ്ങളോടും സിദ്ദിഖ് പ്രതികരിച്ചു.
രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് സംഘടനയുടെ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ ആലോചിക്കും. അമ്മയില്‍ അംഗത്വത്തിനായി നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന്‍ അപേക്ഷിച്ചിട്ടില്ല. അങ്ങനെയൊരു കത്തൊന്നും തന്നിട്ടില്ല.
അദ്ദേഹം അമ്മ സംഘടനയെ ബന്ധപ്പെട്ടു എന്നാണ് പറയുന്നത്. അദ്ദേഹത്തെ ഉടന്‍ തന്നെ ബന്ധപ്പെടും. സതീഷ് സത്യനെ അമ്മയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗമായി
More »
ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനം; മറുപടിയുമായി മഡോണ സെബാസ്റ്റ്യന്‍
പ്രേമത്തിലൂടെ ശ്രദ്ധേയയായി അന്യഭാഷയില്‍ മുന്‍നിര നായികയായി താരമാണ് മഡോണ സെബാസ്റ്റ്യന്‍. അടുത്തിടെ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ബീച്ചില്‍ നിന്ന് അടക്കമുള്ള ചിത്രങ്ങളായിരുന്നു മഡോണ പങ്കുവച്ചത്. ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ആ വിമര്‍ശകര്‍ക്ക് മറുപടിയായി വീണ്ടും കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഡോണ.
സിനിമയില്‍ അധികം ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടിയുടെ മേക്കോവര്‍ പ്രേക്ഷകരെ അടക്കം ഞെട്ടിച്ചിരുന്നു. ഹരികുമാര്‍ ആണ് ഈ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. അതേസമയം, 'അദൃഷ്ടശാലി', 'ജോളി ഓ ജിംഖാന' എന്നീ തമിഴ് ചിത്രങ്ങളാണ് മഡോണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് നായകനായെത്തിയ 'ലിയോ'യിലും ഒരു പ്രധാന വേഷത്തില്‍ മഡോണ
More »
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്; 'വമ്പന്‍ സ്രാവുകള്‍' കുടുങ്ങുമോ?
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്. വിലക്കപ്പെട്ട വിവരമൊഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നും വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷന്‍ പറഞ്ഞു.
2017-ല്‍ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെതുടര്‍ന്നാണ് ഇത്തരം പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം
More »
റിലീസിന് മുമ്പ് ' ഇന്ത്യന്‍ 2'ല്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ 'ഇന്ത്യന്‍'ന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് കമല്‍ഹാസന്‍. ശങ്കര്‍കമല്‍ഹാസന്‍ ചിത്രം ' ഇന്ത്യന്‍ 2' 28 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ( സിബിഎഫ്‌സി ) ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയ്ക്ക് 3 മണിക്കൂറും 4 സെക്കന്‍ഡും റണ്‍ ടൈമുമാണ് ഉള്ളത്. സിനിമയില്‍ അഞ്ച് പ്രധാന മാറ്റങ്ങള്‍ വരുത്താന്‍ സിബിഎഫ്‌സി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലുപ്പം കൂട്ടുക,'കൈക്കൂലി ചന്ത' എന്ന പ്രയോഗം സിനിമയില്‍ നീക്കം ചെയ്യുക, 'ഡേര്‍ട്ടി ഇന്ത്യന്‍' പോലുള്ള വാക്കുകളും അശ്ലീല വാചകങ്ങളും ചില രംഗങ്ങളില്‍ നിന്ന് നീക്കം ചെയ്യുക എന്നതാണ് മാറ്റങ്ങള്‍. പകര്‍പ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാനും
More »
രാജമൗലിയുടെ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ്
ആര്‍ആര്‍ആര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുകയാണ് എസ്എസ് രാജമൗലി. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വലിയൊരു അപ്‌ഡേറ്റ് ആണ്ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായി എത്തുന്ന സിനിമയില്‍ മഹേഷ് ബാബുവിന് വില്ലനായി നടന്‍ പൃഥ്വിരാജ് എത്തുമെന്ന വാര്‍ത്തകളാണ് പുറത്തെത്തിയിരിക്കുന്നത്. തെലുങ്ക് സിനിമകളില്‍ സ്ഥിരം കാണുന്ന വില്ലന്‍ കഥാപാത്രമായിരിക്കില്ല പൃഥ്വിരാജിന്റെത്. ചെയ്യുന്ന ഓരോ കാര്യത്തെയും നീതീകരിക്കുന്ന വ്യക്തമായ ഒരു കഥയുണ്ടാകും ഈ കഥാപാത്രത്തിന്.
സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. ഹനുമാനുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തില്‍ രാജമൗലിയും വിജയേന്ദ്രപ്രസാദും
More »
'എംഡിഎംഎ കലര്‍ത്തിയ പാനീയം നല്‍കി, ബലാത്സംഗം ചെയ്തു'; ഒമര്‍ ലുലുവിനെതിരെ നടി
ബലാത്സംഗ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എതിര്‍ത്ത് പരാതിക്കാരിയായ നടി. എംഡിഎംഎ കലര്‍ത്തിയ പാനീയം നല്‍കി മയക്കി ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ ആരോപണം. സംവിധായകന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നടി നല്‍കിയ ഉപഹര്‍ജിയിലാണ് ഈ ആരോപണം. നടിയെയും കക്ഷി ചേര്‍ത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹര്‍ജി ജൂലൈ 22ന് പരിഗണിക്കാന്‍ മാറ്റി.
വിവാഹിതനാണെന്നത് മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നല്‍കിയും സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നും നടി പറഞ്ഞു. സിനിമാ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു.
'ഒമര്‍ ലുലു മയക്കുമരുന്നിന് അടിമയാണ്. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശ
More »