ഇമിഗ്രേഷന്‍

ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കി
ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും മൂലം മലയാളികളടക്കമുള്ള വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കിയെന്ന് വ്യക്തമാക്കി ഹോം ഓഫീസ് കണക്കുകള്‍.2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ നല്‍കിയ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. കെയര്‍ വര്‍ക്കര്‍മാരെ ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന 2022 ഫെബ്രുവരി മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തില്‍ പ്രതിമാസ അപേക്ഷകരുടെ എണ്ണം 4,100 ല്‍ നിന്നും 18,300 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത് താഴേക്ക് കൂപ്പു കുത്തുകയാണ്. 2024 മാര്‍ച്ചില്‍ അപേക്ഷിച്ചത് 2,400 പേര്‍ മാത്രമായിരുന്നു. പിന്നീട് ഈ കണക്ക് ഏറെ മാറ്റമില്ലാതെ കുറച്ചു മാസങ്ങള്‍ കൂടി തുടര്‍ന്നെങ്കിലും 2025 ല്‍ ലഭിച്ചത് 1900 അപേക്ഷകള്‍ മാത്രമായിരുന്നു എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി

More »

അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
ലണ്ടന്‍ : അപകടകരമായ രീതിയില്‍ ബോട്ടിലും വാനിലും ട്രക്കുകളുടെ പിന്നിലും നുഴഞ്ഞുകയറി ജീവന്‍ പണയം വച്ച് ബ്രിട്ടനിലെത്തി സ്ഥിരതാമസത്തിന് മോഹിക്കുന്നവര്‍ക്ക് തടയിട്ട് സര്‍ക്കാര്‍. ഇത്തരത്തില്‍ അനധികൃത ബോട്ടിലും ട്രക്കുകളിലും അഭയാര്‍ഥികളായി എത്തുന്നവര്‍ എത്രകാലം ബ്രിട്ടനിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിഞ്ഞാലും അവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലെന്ന നിര്‍ദേശം പുതിയ ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തുകയാണ് ബ്രിട്ടിഷ് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടിഷ് പൗരത്വം മോഹിച്ച് ജീവന്‍ പണയം വച്ച് ഇംഗ്ലിഷ് ചാനല്‍ കടന്ന് എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അനധികൃതമായി എത്തുന്നവര്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ അവരുടെ കാലാവധി എത്രയായാലും കടന്നുവന്ന വഴി അനധികൃത ബോട്ടിലോ ട്രക്കിലോ ആണെങ്കില്‍ അപേക്ഷ നിരസിക്കുമെന്നാണ് ഹോം ഓഫിസ് വ്യക്തമാക്കുന്നത്. നിലവില്‍ അഭയാര്‍ഥി സ്‌റ്റാറ്റസിനായി

More »

ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍
ജനുവരിയില്‍ മാത്രം യുകെയില്‍ 600-ലേറെ ഇമിഗ്രേഷന്‍ അറസ്റ്റുകള്‍ നടന്നതായി കണക്കുകള്‍. ബോര്‍ഡര്‍ ഫോഴ്‌സ് അധികൃതര്‍ എണ്ണൂറിലേറെ റെയ്ഡുകളും സംഘടിപ്പിച്ചതായി ഹോം ഓഫീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് ഇത് 73% വര്‍ധനവാണെന്ന് ലേബര്‍ ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം അതിര്‍ത്തി സംരക്ഷണം മെച്ചപ്പെട്ടതിന് ഉദാഹരണമായാണ് ലേബര്‍ ഈ കണക്കുകളെ അവതരിപ്പിക്കുന്നത്. വോട്ടര്‍മാര്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന വിഷയമാണ് ഇതെന്ന് തിരിച്ചറിഞ്ഞാണ് നീക്കം. ടോറികള്‍ക്കും, റിഫോം യുകെയ്ക്കും മുന്നില്‍ മേല്‍ക്കൈ നേടാനുള്ള അവസരമായാണ് ഇതിനെ ലേബര്‍ സര്‍ക്കാര്‍ കാണുന്നത്. ജൂലൈ മുതല്‍ 5424 റെയ്ഡുകളും, 3930 അറസ്റ്റുകളും നടന്നതായി ഹോം ഓഫീസ് വ്യക്തമാക്കുന്നു. റെസ്റ്റൊറന്റുകള്‍, ടേക്ക്എവെ, കഫെ, കാര്‍ വാഷ്, നെയില്‍ ബാര്‍, വേപ്പ് ഷോപ്പുകള്‍ തുടങ്ങിയ ബിസിനസ്സുകള്‍ കേന്ദ്രീകരിച്ചാണ് അറസ്റ്റ് അധികവും

More »

പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍ വേണ്ടത് കടുത്ത നിബന്ധനകള്‍
2024 മാര്‍ച്ച് 13ന് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച്, സ്‌കില്‍ഡ് വിസയില്‍ ബ്രിട്ടനില്‍ വന്ന് ജോലി ചെയ്യുന്നതിന് ഏറ്റവും ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് ആയിരിക്കണം. 2024 ഏപ്രില്‍ നാലു മുതല്‍ ഈ നിയമം നിലവിലുണ്ട്. എങ്കിലും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിന്നും സ്‌കില്‍ഡ് വിസയിലേക്ക് മാറുന്നവരെ 'പുതിയ തൊഴിലാളികള്‍' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നതിനായി ചുരുങ്ങിയ ശമ്പളം 30,960 പൗണ്ട് മതി. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 20 ശതമാനത്തിന്റെ കിഴിവാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ വേറെയും നിബന്ധനകളുണ്ട്. പോസ്റ്റ് സ്റ്റുഡന്റ് വിസക്കാലത്ത് താമസിച്ചത് ഉള്‍പ്പടെ ഇവരുടെ ആദ്യത്തെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പില്‍ നാലു വര്‍ഷക്കാലത്തിലധികം ബ്രിട്ടനില്‍ താമസിക്കാത്തവരെ മാത്രമെ 'പുതിയ തൊഴിലാളികള്‍' എന്ന

More »

യുകെ യാത്രയ്ക്ക് ചെലവ് കൂടും, രാജ്യത്തു പ്രവേശിയ്ക്കാന്‍ 10 പൗണ്ട് അധികം ഈടാക്കും
യുകെയില്‍ പ്രവേശിക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) ഉള്‍പ്പെടാത്ത യാത്രക്കാര്‍ 10 പൗണ്ട് നല്‍കണമെന്ന പുതിയ ചട്ടം ജനുവരി 8 മുതല്‍ പ്രാബല്യത്തിലായി. യൂറോപ്പിലുടനീളം താമസിക്കുന്ന ഇയു ഇതര പൗരന്മാര്‍ ഇനി മുതല്‍ യുകെയില്‍ പ്രവേശിക്കുന്നതിന് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന് (ഇടിഎ) ഫീസ് നല്‍കണം.യൂറോപ്യന്‍ യൂണിയന്‍പൗരന്മാരും ഉടന്‍ തന്നെ 10 പൗണ്ട് (12 യൂറോ) ഫീസ് അടയ്ക്കേണ്ടി വരുമെന്നാണ് വിവരം. വിനോദസഞ്ചാരികളെ പോലുള്ള വീസ രഹിത യാത്രക്കാര്‍ യുകെയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട എന്‍ട്രി അനുമതിയാണിത്. 10 പൗണ്ട് ആണ് ഫീസ് നല്‍കേണ്ടത്. 2 വര്‍ഷമാണ് കാലാവധി. ഇക്കാലയളവില്‍ യുകെയിലേയ്ക്ക് ഒന്നിലധികം തവണ പ്രവേശിക്കാം. യുഎസ്എയുടെ ഇഎസ്​ടിഎ വീസ ഒഴിവാക്കലിന്റെ മാതൃകയിലാണ്, കൂടാതെ ടൂറിസം, ഹ്രസ്വകാല താമസങ്ങള്‍, കുടുംബ അവധികള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം യാത്രകള്‍ക്കും ഇത് ആവശ്യമാണ്.

More »

യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തണമെങ്കില്‍ ട്യൂഷന്‍ ഫീസും 9 മാസം ജീവിക്കാനുള്ള ചെലവും കാണിക്കണം
ലണ്ടന്‍ : പുതു വര്‍ഷത്തില്‍ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക് അക്കൗണ്ടില്‍ കരുതേണ്ടി വരും. അതായത് 2025 മുതല്‍ യുകെയിലെ പഠനം ചെലവേറിയ ഒന്നായി മാറും എന്നര്‍ത്ഥം. ലണ്ടനിലാണ് നിങ്ങള്‍ പഠിക്കുന്നതെങ്കില്‍, പ്രതിമാസം 1,450 പൗണ്ട് വീതവും യു കെയുടെ മറ്റേതെങ്കിലും ഭാഗത്താണെങ്കില്‍ പ്രതിമാസം 1,125 പൗണ്ട് വീതവും ചെലവിനുള്ള തുക (ഒന്‍പത് മാസത്തേക്കുള്ളത്) ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ മാത്രമെ വിസ ലഭിക്കുകയുള്ളു. നിലവില്‍, ലണ്ടനിലേക്ക് വരുന്നവര്‍ക്ക് പ്രതിമാസം 1,334 പൗണ്ടും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ 1,023 പൗണ്ടും ആണ് കരുതേണ്ടത്. പഠന സമയത്തെ ചെലവിനുള്ള തുക കൂടി ഇനിമുതല്‍ ട്യൂഷന്‍ ഫീസിന് പുറമെ ബാങ്ക് അക്കൗണ്ടില്‍ കാണിക്കേണ്ടതായി വരും. ഉയരുന്ന ജീവിത ചെലവുകള്‍ക്ക് പുറമെ, സ്റ്റുഡന്റ്

More »

ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11% കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം വേണം
2025 ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11 ശതമാനം കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം കാണിക്കേണ്ടിവരും. ജനുവരി 2 മുതല്‍ യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ജീവിത ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ കാണിക്കണം. ലണ്ടനിലെ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1483 പൗണ്ടും ലണ്ടന് പുറത്തുള്ള കോഴ്‌സിന് പ്രതിമാസം 1136 പൗണ്ടുമാണ് തെളിവായി കാണിക്കേണ്ടത്. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ലണ്ടനില്‍ മൊത്തം 13347 പൗണ്ടും ലണ്ടന് പുറത്ത് 10224 പൗണ്ടും വേണം. വീസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് 28 ദിവസമെങ്കിലും ഈ ഫണ്ടുകള്‍ കൈവശം വച്ചിരിക്കണം. നിലവില്‍ ജീവിത ചെലവ് ലണ്ടനില്‍ പ്രതിമാസം 1334 പൗണ്ടും മറ്റ് പ്രദേശങ്ങളില്‍ 1023 പൗണ്ടുമാണ്. ആദ്യമായി വീസ അപേക്ഷിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ജീവിത ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38700 പൗണ്ട് വരുമാനം

More »

കുടിയേറ്റക്കാര്‍ക്ക് ഇ-വിസ കിട്ടാക്കനി; 10 ലക്ഷം പേര്‍ക്ക് ഇപ്പോഴും സുപ്രധാന രേഖ കൈയില്‍ കിട്ടിയിട്ടില്ല
കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ ജീവിക്കാനും, ജോലി ചെയ്യാനും അവകാശം തെളിയിക്കുന്ന ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ (ഇ-വിസകള്‍)ഡിസംബറിന് അപ്പുറം അസാധു. എന്നാല്‍ പുതിയ ഇ-വിസകള്‍ ലഭിക്കാത്തതായി 1 മില്ല്യണിലേറെ ജനങ്ങള്‍ ഇപ്പോഴുമുണ്ട്. ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കവെയാണ് പുതിയ ഡിജിറ്റല്‍ രേഖ ലഭിക്കാന്‍ കുടിയേറ്റക്കാര്‍ പെടാപ്പാട് പെടുന്നത്. യുകെയിലെ പൗരന്‍മാര്‍ അല്ലാത്തവര്‍ക്കും, ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കും യുകെയില്‍ താമസിക്കാന്‍ അവകാശം നല്‍കുന്നത് തെളിയിക്കാന്‍ ഫിസിക്കല്‍ രേഖയ്ക്ക് പകരം ഡിജിറ്റല്‍ ഇ വിസയിലേക്ക് മാറാനാണ് ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഫിസിക്കല്‍ എന്‍ട്രി വിസയും, റസിഡന്‍സ് പെര്‍മിറ്റും പൂര്‍ണ്ണമായി ഡിജിറ്റലിലേക്ക് മാറ്റുന്നത്. ഏകദേശം 4 മില്ല്യണ്‍ ആളുകളാണ് ഫിസിക്കല്‍

More »

കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ഒറ്റ പദ്ധതി കൊണ്ട് കാര്യമില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി; ലക്‌ഷ്യം കൂടുതല്‍ വിസാ നിയന്ത്രണം
തദ്ദേശീയരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുന്നത് വഴി ജോലിക്കാരെ പുറമെ നിന്നും എത്തുന്നത് കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ വെട്ടിച്ചുരുക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ആ സ്വപ്‌നം ഫലം കാണാന്‍ ഇടയില്ലെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ഉപദേശകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് ജോലിക്കാരുടെ സ്‌കില്ലുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഇമിഗ്രേഷന്‍ കണക്കുകളില്‍ വലിയ മാറ്റം വരുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നാണ് ഉപദേശകരുടെ പക്ഷം. കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ഒറ്റ പദ്ധതി കൊണ്ട് കാര്യമില്ലെന്ന് പറയുന്ന മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കൂടുതല്‍ വിസാ നിയന്ത്രണങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരുടെ വരവ് തടയാന്‍ 'ഒറ്റ പദ്ധതി' കൊണ്ട് കാര്യമില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions