കേരളപൂരം വള്ളംകളി 2024 ല്‍ അണിനിരക്കുന്നത് 27 ജലരാജാക്കന്‍മാര്‍
യുക്മ കേരളപൂരം വള്ളംകളി 2024 ന് മൂന്ന് നാള്‍ മാത്രം ബാക്കി നില്‍ക്കെ വള്ളംകളിയില്‍ പങ്കെടുക്കുന്ന 27 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്. ആറാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 31 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ തുടക്കം കുറിക്കുമ്പോള്‍, യുക്മ ട്രോഫിയില്‍ മുത്തമിടുന്നത് നിലവിലെ ചാമ്പ്യന്‍മാരാണോ അതോ പുതിയ അവകാശികളുണ്ടാകുമോ എന്നറിയാന്‍ ശനിയാഴ്ച ഫൈനല്‍ മത്സരം പൂര്‍ത്തിയായാല്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ എന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഇത്തവണ 9 ഹീറ്റ്‌സുകളിലായി മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നത് 27 ടീമുകളാണ്.
മത്സര വള്ളംകളിയില്‍ ബോട്ട് ക്‌ളബ്ബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കാനിറങ്ങുന്നത്.
ആദ്യ റൌണ്ടില്‍ 9
More »
മാര്‍ മക്കറിയോസ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച
ന്യൂകാസില്‍ ബ്ലെയ്ഡണ്‍ ഓണ്‍ ടൈനിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഒസിവൈഎം സംഘടിപ്പിക്കുന്ന ആദ്യ ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ 31-ാം തീയതി ശനിയാഴ്ച നടക്കും. നോര്‍ത്ത് ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലന്‍ഡിലെയും ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളെ ഉള്‍പ്പെടുത്തി ബ്ലെയ്ഡണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന ടൂര്‍ണമെന്റ് രാവിലെ ഒന്‍പതു മണിക്കാണ് ആരംഭിക്കുക. മുന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന എല്‍.എല്‍.ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ സ്മരണാര്‍ത്ഥമാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്.
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഈയിടെയാണ് ഈ ദേവാലയം കൂദാശ ചെയ്തത്. പള്ളിയുടെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റ് (ഒസിവൈഎം) പ്രദേശത്തെ പള്ളികള്‍ തമ്മിലുള്ള ബന്ധം സമ്പന്നമാക്കുന്നതിനായിട്ടാണ് ഈ
More »
വിടപറഞ്ഞ ബ്രിസ്‌റ്റോള്‍ മലയാളി രമേശന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ബ്രിസ്‌ക
ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ രമേശന്‍ ചെറിച്ചാല്‍ (രമേശന്‍ ചേട്ടന്‍-61) കഴിഞ്ഞ ആഗസ്ത് 15ന് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു. ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് ഒരു സഹായ ഹസ്തമായി നിലകൊണ്ടിരുന്ന വിവിധ ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയ രമേശന്‍ ചേട്ടന്റെ പെട്ടെന്നുള്ള വിയോഗം ഏവരിലും വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പക്ഷാ ഘാതവും അതിന് പിന്നാലെ വന്ന ഹൃദയ സ്തംഭനവുമാണ് മരണ കാരണം. 19 വയസ്സുള്ള ദ്രുപദും 17 വയസ്സുള്ള കശ്യപും പിതാവായിന്റെ വിയോഗത്തോടെ അനാഥരായിരിക്കുകയാണ്.
അമ്മ മരിച്ചിട്ട് അധികമായിട്ടില്ല. അതിനിടയിലാണ് അച്ഛന്റെ വിയോഗവും. പ്രവാസി സമൂഹത്തിനാകെ തണലായി നിന്ന രമേശന്‍ ചേട്ടന്റെ മക്കള്‍ക്ക് തിരികെ തണലാകാനുള്ള തീരുമാനത്തിലാണ് ബ്രിസ്‌ക. ഇതിനായി 25000 പൗണ്ടിന്റെ ധന ശേഖരണം ആരംഭിച്ചു. ഏവരും ഇതിനോടായി ഗോ ഫണ്ടിലൂടെ സഹകരിക്കണമെന്ന് ഭാരവാഹികള്‍
More »
എഐസിസി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം
ലണ്ടന്‍ : ഹ്രസ്വ സന്ദര്‍ശനത്തിനായി യുകെയില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുന്‍ എം പിയുമായ പെരുമാള്‍ വിശ്വനാഥന് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ സ്വീകരണമൊരുക്കി. ഒഐസിസി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് വിശ്വനാഥന്‍ പെരുമാളിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഒഐസിസി യുകെയുടെ പ്രസിഡന്റ് ആയി നിയമിതയായ ഷൈനു ക്ലെയര്‍ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണല്‍ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങള്‍ നേര്‍ന്നു.
ഒഐസിസി യു കെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, സുജു ഡാനിയേല്‍, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോര്‍ജ് ജോസഫ്, ജനറല്‍ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ കെ മോഹന്‍ദാസ്, സി നടരാജന്‍, എക്‌സിക്യൂട്ടീവ് അംഗം ബേബി ലൂക്കോസ് എന്നിവര്‍
More »
വനിതാ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഒ ഐ സി സി (യു കെ) യെ നയിക്കും
ലണ്ടന്‍ : രാഹുല്‍ ഗാന്ധിയുടെ ആശയത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി, കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി ഷൈനു ക്ലെയര്‍ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചു കെ പി സി സി ഉത്തരവിറക്കി. പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കെ പി സി സിയുടെ ഔദ്യോഗിക കത്ത്, കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് പ്രസിദ്ധികരിച്ചത് .
യു കെയില്‍ നിരവധി വര്‍ഷങ്ങളായി പൊതു പ്രവര്‍ത്തന രംഗത്തും ചാരിറ്റി പ്രവര്‍ത്തങ്ങളിലും സജീവസാന്നിധ്യമായ ഷൈനു ക്ലെയര്‍ മാത്യൂസിന് ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണ് പുതിയ സ്ഥാനലബ്ധി. ഒ ഐ സി സി (യു കെ)യുടെ വര്‍ക്കിംഗ് പ്രസിഡന്റായും വനിതാ വിംഗ് യൂറോപ്പ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരുകയായിരുന്നു ഷൈനു യു കെയിലും
More »
വയനാടിന് കൈത്താങ്ങാകാന്‍ കൂടുതല്‍ മലയാളി അസോസിയേഷനുകള്‍ രംഗത്ത്
വയനാടിന് കൈത്താങ്ങാകാന്‍ യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തില്‍ സഹകരിക്കുവാന്‍ കൂടുതല്‍ മലയാളി അസോസിയേഷനുകള്‍ രംഗത്ത്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സര്‍ഗം മലയാളി അസോസിയേഷന്‍, സ്റ്റിവനേജ് ഫണ്ട് ശേഖരണത്തില്‍ യുക്മയുമായി സഹകരിക്കുവാന്‍ തീരുമാനിച്ചു. സര്‍ഗം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരന്‍, ട്രഷറര്‍ ജെയിംസ് മുണ്ടാട്ട് എന്നിവരടങ്ങുന്ന സഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനം യുക്മ നേതൃത്വത്തെ അറിയിച്ചത്. സര്‍ഗം മലയാളി അസോസിയേഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് നിരവധി അംഗ അസോസിയേഷനുകളും യുകെയിലെ മറ്റ് മലയാളി അസോസിയേഷനുകളും യുക്മയുമായി ചേര്‍ന്ന് വയനാടിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് തീരുമാനമെടുത്ത് കഴിഞ്ഞു.
More »
ബിഎംഎക്കു നവ നേതൃത്വം; ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 21 ന്
ബോള്‍ട്ടന്‍ : യു കെയിലെ പ്രബല മലയാളി സംഘടനകളിലൊന്നായ 'ബോള്‍ട്ടന്‍ മലയാളി അസോസിയേഷ'ന്റെ (ബിഎംഎ) ഭരണസമിതിക്ക് നവ നേതൃത്വം. നേരത്തെ, അസോസിയേഷന്റെ മുന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടിയ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
ബേബി ലൂക്കോസ് (പ്രസിഡന്റ്)
അനില്‍ നായര്‍ (സെക്രട്ടറി)
ജെയ്സണ്‍ കുര്യന്‍ (ട്രഷറര്‍)
സോജിമോള്‍ തേവാരില്‍ (വൈസ് - പ്രസിഡന്റ്)
സൂസന്‍ ജോസ് (ജോയിന്റ് - സെക്രട്ടറി)
കുര്യന്‍ ജോര്‍ജ്, ജെയ്സണ്‍ ജോസഫ്, ഷാരോണ്‍ ജോസഫ് (യുക്മ പ്രതിനിധികള്‍)
റോമി കുര്യാക്കോസ് (പബ്ലിക് റിലേഷന്‍ ഓഫീസര്‍)
മാത്യു കുര്യന്‍ (സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍)
അനിയന്‍കുഞ്ഞ് സഖറിയ, അബി അജയ് (എക്‌സ് - ഓഫീഷ്യോ അംഗങ്ങള്‍)
ഫിലിപ്പ് കൊച്ചിട്ടി, മോളി ജോണി, ബിനു ജേക്കബ്, ആന്റണി ചാക്കോ,
More »
ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു ഒഐസിസി (യു കെ) നോര്‍ത്ത് വെസ്റ്റ് റീജിയന്‍
മാഞ്ചസ്റ്റര്‍ : അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ഉമ്മന്‍ ചാണ്ടിയുടെ ദീപ്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു ഒഐസിസി (യു കെ) നോര്‍ത്ത് വെസ്റ്റ് റീജിയന്‍. മാഞ്ചസ്റ്ററിലെ ക്രംസാല്‍ സെന്റ്. ആന്‍സ് പാരിഷ് ഹാളില്‍ 'നീതിമാന്റെ ഓര്‍മകള്‍ക്ക് പ്രണാമം' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിര്‍ഭരമായി.
മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
ഒഐസിസി (യു കെ) വര്‍ക്കിങ് പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു.
More »
മിസ് കേരളാ മത്സരത്തില്‍ കൈവിട്ടുപോയ കിരീടം യുകെയില്‍ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ ജേതാവായി ദീപ്തി വിജയന്‍
2001ലെ മിസ് കേരളാ മത്സരത്തില്‍ കൈവിട്ടുപോയ കിരീടം 2024 യുകെയില്‍ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ ജേതാവായി തിരിച്ചു പിടിച്ചു ദീപ്തി വിജയന്‍, യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്‌വെയര്‍ ജോലി രംഗത്തേക്ക് പ്രവേശിക്കുന്ന നിയ ലൂക്കിന് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ ജേതാവായത് ഇരട്ടി മധുരം
കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ ഷോ വിശേഷങ്ങള്‍
മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2024 ദീപ്തി വിജയന്‍(സ്റ്റാഫ്‌ഫോര്‍ഡ്)
കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച THE GREAT INDIAN TALENT SHOW & INDIAN BEAUTY PAGEANTല്‍ മിസിസ് കാറ്റഗറിയില്‍ കിരീടമണിഞ്ഞത് യുകെയില്‍ സ്റ്റാഫ്‌ഫോഡില്‍ നിന്നുള്ള ദീപ്തി വിജയന്‍ ആണ്. 2001 കേരളത്തില്‍ വെച്ച് നടന്ന മിസ് കേരളയില്‍ ഫൈനലിസ്‌റ് ആയിരുന്നു ദീപ്തി, അന്ന് തലനാരിഴ വ്യത്യാസത്തിന് കൈവിട്ട കിരീടം 23 വര്‍ഷങ്ങള്‍ക്കു ശേഷം യുകെയില്‍ വെച്ച് തിരിച്ചു പിടിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ദീപ്തി.
More »