ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷനു നവ നേതൃത്വം
ആഷ്ഫോര്‍ഡ് : കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 19ാം മത് വാര്‍ഷിക പൊതുയോഗം ആഷ്ഫോര്‍ഡ് സെന്റെ സൈമണ്‍സ് ഹാളില്‍ വച്ച് പ്രസിഡന്റ് ആല്ബിന് എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീദേവി യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോമോന് സാബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സോണി ജേക്കബ് വാര്‍ഷിക കണക്ക്അവതരിപ്പിക്കുകയും ചെയ്തു തുടര്‍ന്ന് 2024- 2025 വര്‍ഷത്തെ ഭാരവാഹികളായി ജിബി ജോണി (പ്രസിഡന്റ്) ഹണി ജോണ്‍ (വൈസ് പ്രസിഡന്റ്) സോജ മധുസൂധനന് (സെക്രട്ടറി) സോജിത്ത് വെള്ളപ്പനാട്ട് ( ജോ സെക്രട്ടറി) ട്വിങ്കിള്‍ തൊണ്ടിക്കല്‍ (ട്രഷറര്‍) ഇവര്‍ക്കൊപ്പം ജോണ്സണ് മാത്യൂസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കന്, ജോമോന് സാബു, സിനി ബിനോയി, രാജീവ് തോമസ്, ആല്ബിന് എബ്രഹാം, ഡോ സുധീഷ് കെ, സന്തോഷ് പൊനി, കാര്‍ത്തിക് കെഎന്നിവരെ കമ്മറ്റി മെമ്പേഴ്സായും ഏക
More »
'യുക്മ കേരളപൂരം വള്ളംകളി 2024' ടീം രജിസ്ട്രേഷന് തുടക്കമായി; വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 'കേരളാ പൂരം 2024'നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 15 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. ഡോ.ബിജു പെരിങ്ങത്തറയുടെയും കുര്യന് ജോര്‍ജ്ജിന്റെയും നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി 'യുക്മ കേരളപൂരം 2024' വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ 'കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍' എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു. 22 ടീമുകള്‍
More »
ലിവര്‍പൂള്‍ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024, മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്മാര്
ലിവര്‍പൂള്‍ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024, മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്മാരായി. പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂര്‍ണ്ണമെന്റില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സ് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മല്‍സരം തന്നെ സംഘാടകരുടെ ടീമായ ഓക്സ്ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണല്‍ താരങ്ങളായ യാസര്‍ ഇക്ക്ബാല്‍ ,ഇസ്മത്തുള്ള ഷെര്‍ഷാദ് തുടങ്ങിയ വമ്പന്മാരെയാണ് അണിനിരത്തിയത്.
മിഡ്ലാണ്ടിലെ കരുത്തന്മാരായ പ്രിസ്റ്റണ്‍ സ്റ്റയിക്കര്‍സിനെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. സെമിയില്‍ , ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ടീം യൂണയിറ്റഡിനെ തോല്‍പ്പിച്ച് ആണ് മാഞ്ചസ്റ്റര്‍ നൈറ്റ്സ് ഫൈനലില്‍ എത്തിയത്. മഴയും വെളിച്ചകുറവും മുലം ഓവറുകള്‍ വെ ട്ടിക്കുറച്ച
More »
ലിംകയുടെ നഴ്സസ് ഡേ ആഘോഷം ഇന്ന്
ലിവര്‍പൂള്‍ :ലിംകയുടെ നഴ്സസ് ഡേ ആഘോഷം ഇന്ന് നടക്കും. പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെയാണ് നേഴ്സസ് ഡേ ആഘോഷങ്ങള്‍ . ഈ വര്‍ഷത്തെ നഴ്സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ഡിബേറ്റ്, സെമിനാര്‍, നഴ്സസ്മാരുടേതായ കലാപരിപാടികള്‍ അതുപോലെ എന്‍എച്ച്എസ് നോര്‍ത്ത് വെസ്റ്റിലെ പ്രഗല്ഭരായവരുടെ ക്ലാസുകള്‍, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികള്‍. കൂടാതെ എന്‍ എച്ച് എസ് യൂണിയന് ഭാരവാഹികള്‍ യോഗത്തില്‍ സംസാരിക്കുന്നതായിരിക്കും.
ഈ വര്‍ഷത്തെ നഴ്സസ് ഡേ യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ്, സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അജി ജോര്‍ജ്, പ്രോഗ്രാം
More »
ലണ്ടന്‍ ഹീത്രുവില്‍ സ്നേഹ സംഗീത രാവ്
ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6 :30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടും.
'ഇസ്രായിലിന് നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റര്‍ ചേരാനലൂര്‍ ന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്.
സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടിയുടെ സീസണ് 2 ആയിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ wall ഉം പരിപാടിയെ വര്‍ണ്ണാഭം ആക്കും.
ഫ്ളവേഴ്സ് , ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.
യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക
More »
15-ാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ ബോള്‍ട്ടണില്‍
പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോള്‍ട്ടണിലെ മുട്ടുചിറക്കാര്‍.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വര്‍ഗ്ഗീസ് നടക്കല്‍ രക്ഷാധികാരിയായും ബോള്‍ട്ടണിലെ ജോണി കണിവേലില്‍ ജനറല്‍ കണ്‍വീനറായും 2009 ല്‍ തുടക്കം കുറിച്ച മുട്ടുചിറ സംഗമം യുകെ, ഇരുവരുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം
More »
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് ചാമ്പ്യന്മാര്
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് ചാമ്പ്യന്മാരായി, പ്ലാറ്റ്ഫീല്‍ഡ് ഇലവന് രണ്ടാം സ്ഥാനവും നേടി. മിഡ് ലാന്‍ഡ്സിലെ പതിനാല് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് എഡ്ക്സ് ദുബായ് ,കുട്ടനാട് ടേസ്റ്റ് ,ലൂലു മിനിമാര്‍ട്ട് മാഞ്ചസ്റ്റര്‍ ,ഡോണ്‍ ജോസഫ് ലൈഫ് ലൈന്‍ പ്രോട്ടക്റ്റ് ,മലബാര്‍ സ്റ്റോര്‍ സ്റ്റോക്പോര്‍ട്ട് എന്നിവരുടെ സഹകരണത്തോടെ മാഞ്ചസ്റ്റര്‍ നൈറ്റ്സ് സംഘടിപ്പിച്ചത്.
ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും മികവാര്‍ന്ന ടൂര്‍ണ്ണമെന്റ് നടത്താന്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സിനായി. ടൂര്‍ണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കം കുറിച്ചു നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബ് .
അത്യന്തം വാശിയേറിയ ഫൈനലില്‍ പതിനഞ്ച് റണ്‍സിനാണ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കെസിലെ
More »
സ്നേഹ സംഗീതരാവ് മേയ് 4ന് ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന് സ്കൂള്‍ ഹാളില്‍
ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും.
'ഇസ്രായെലിന് നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേരുന്നത്.
സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ് 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക.
അത്യന്താധുനിക സൌകര്യങ്ങള്‍ നിറഞ്ഞ ക്യാമ്പെയ്ന് സ്കൂളിന്റെ ഹാള്‍ ല്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ wall ഉം പരിപാടിയെ വര്‍ണ്ണാഭം ആക്കും. Flowers, ഏഷ്യാനെറ്റ് ചാനല്‍ കളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം
More »
ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
ബ്രിസ്റ്റോള്‍ : യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്കുന്ന സംഘടനയെന്ന നിലയിലാണ് ബ്രിസ്റ്റോള്‍ മലയാളികള്‍ക്കായി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് (ബിഎംഎ) ഉദയം ചെയ്തത്.
ബ്രിസ്റ്റോളിലും, സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും.
'ഉദയം' എന്ന് പേരുനല്കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം
More »