സിനിമ

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
പ്രമുഖ സോപ്പ് ബ്രാന്‍ഡായ 'പവര്‍ സോപ്പ്'ല്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കരാര്‍ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങള്‍ പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചാണ് തമന്ന കോടതിയിലെത്തിയത്. 2005ലാണ് പവര്‍ സോപ്പിന്റെ ബ്രാന്‍ഡ് സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി തമന്ന കരാറിലെത്തുന്നത്. ഈ കരാറിന്റെ കാലാവധി അവസാനിച്ച ശേഷവും കമ്പനി തന്റെ ചിത്രങ്ങള്‍ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് തന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നുമാണ് തമന്ന കോടതിയില്‍ വാദിച്ചത്. തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിലൂടെ കമ്പനി ലാഭമുണ്ടാക്കി. അതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നുമാണ് തമന്ന ആവശ്യപ്പെട്ടത്. കരാര്‍ കാലാവധിക്ക് ശേഷം കമ്പനി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍

More »

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ(92) യ്ക്ക് വിട. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലതാ മങ്കേഷ്‌കറുടെ സഹോദരിയായ അവര്‍ ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസമാണ്. എല്ലാവിധ പാട്ടുകളും അവിസ്മരണീയമാക്കിയ കലാകാരി. ഗ്രാമി നാമനിര്‍ദേശം ലഭിച്ച ആദ്യ ഇന്ത്യക്കാരിയായ ആശയെ രാജ്യം പത്മവിഭൂഷണും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച അവര്‍ സംഗീത കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കറുടെ ശിക്ഷണത്തില്‍ സംഗീതം പഠിച്ച അവര്‍ തന്റെ ഒന്‍പതാം വയസ്സില്‍ അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്നാണ് സഹോദരി ലതയ്ക്ക് പിന്നാലെ സിനിമയിലേക്ക് എത്തിയത്. മറാഠി സിനിമയിലൂടെ അരങ്ങേറിയ ആശ ഭോസ്‌ലെ 1948-ല്‍ 'ചുനാരിയ' എന്ന ചിത്രത്തിലൂടെയാണ്

More »

ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
ടിവികെ അധ്യക്ഷന്‍ വിജയ്യുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയുള്ള വീഡിയോ വൈറലാകുന്നു. പ്രചാരണത്തിനിടെ സൈക്കിള്‍ ചവിട്ടിയെത്തിയ വിജയുടെ അടുത്തേക്ക് ഒരു ആരാധകന്‍ ബോള്‍ എറിയുന്നതും വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതുമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കന്യാകുമാരിയിലായിരുന്നു വിജയ്യുടെ പ്രചരണം. ബോംബെന്ന് കരുതിയാണോ വിജയ് തിരിഞ്ഞോടിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബോള്‍ അടുത്തെത്തിയതിന് പിന്നാലെ വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും കൂടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വിജയ് കാരവനിലേക്ക് കയറുകയാണ്. ഏതായാലും സിനിമയിലെ ഹീറോയുടെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കു കാരണമായിരിക്കുകയാണ്.

More »

'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
നടിയോട് ലൈംഗികാതിക്രമം നടത്തി റിമാന്റിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ പരിഹാസവുമായി നടി സജിത മഠത്തില്‍. ഇനിയും ശക്തമായി തിരിച്ചു വന്നു ഇത്തരം ചേട്ടന്മാര്‍ സിനിമ എടുക്കുമെന്നും, കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്താവുമെന്നുമാണ് സജിത മഠത്തില്‍ പറയുന്നത്. ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചര്‍ച്ചയില്‍ പ്രമുഖര്‍ ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു അവള്‍ ഐസിയില്‍ പരാതി കൊടുത്തില്ല! ഞങ്ങള്‍ പുറത്താക്കിയല്ലോ കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവന്‍ .. അതിനാ… അപ്പൊ കൂടുതല്‍ ചര്‍ച്ചയില്ല. പിന്നെ…അവള്‍ക്കൊപ്പം തന്നെ (പക്ഷെ ഇനിയും ശക്തമായി തിരിച്ചു

More »

റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
ടിവികെ അധ്യക്ഷന്‍ വിജയ് നായകനായ ജനനായകന്‍ റീലീസിനു മുമ്പ് പൈറേറ്റഡ് സൈറ്റില്‍. റിലീസാവാത്ത ചിത്രത്തിന്റെ ഫുള്‍ എച്ച്ഡി പ്രിന്റാണ് അപ്ലോഡ് ചെയ്തത്. ആദ്യം പുറത്ത് വന്നത് ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ മാത്രമായിരുന്നു. പിന്നാലെ മുഴുവന്‍ ചിത്രവും അപ്ലോഡ് ചെയ്തു. ചിത്രത്തിന് ഇനിയും സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മൂന്ന് മണിക്കൂര്‍ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇന്‍ട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവന്‍ ചിത്രവും ഇന്റര്‍നെറ്റില്‍ എത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്ത്

More »

ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
കൊച്ചി : ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്തിന്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നേരത്തെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. സംഭവം നടന്നതായി നടി ആരോപിച്ച കാരവന്‍ നേരത്തെ പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത

More »

അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവര്‍ത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നും പാര്‍വതി പറഞ്ഞു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരമൊരു വാര്‍ത്തയില്‍ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല പാര്‍വതി പറഞ്ഞു. മറ്റൊരു സാഹചര്യത്തില്‍ കരീന കപൂര്‍ പറഞ്ഞ thak gayi meri ( ഞാന്‍ മടുത്തുപോയി) എന്ന വാചകം ഞാന്‍ അടുത്തിടെ കേട്ടു. അതിനുശേഷം ഞാന്‍ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാന്‍ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം.. ഇതിനിടയില്‍ ഇത്തരത്തിലുളള

More »

വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
നടി തൃഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളെക്കുറുച്ചും ഭാര്യ സംഗീത സോണലിംഗവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പ്രതികരിച്ച് നടനും തമിമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. തിരുനെല്‍വേലിയില്‍ നടന്ന റാലിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളാണ് സമീപകാലത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് വിജയ് ആരോപിക്കുന്നത്. വിജയ്‌യെ കുറ്റപ്പെടുത്താനല്ലാതെ എതിരാളികള്‍ക്ക് മറ്റൊന്നും അറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. എതിരാളികള്‍ തന്റെ വ്യക്തിജീവിതം ലക്ഷ്യം വെക്കാന്‍ തുടങ്ങിയിട്ടും താന്‍ മുന്നോട്ട് പോയി. അതും വിജയിക്കാതിരുന്നതോടെ അവര്‍ കാത്തിരുന്ന് തെരഞ്ഞെടുപ്പിന് 30 ദിവസം മുന്‍പ് എന്നോട് അടുപ്പമുള്ളവരെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തി. അതും വിജയിച്ചില്ല. എത്ര പരീക്ഷണങ്ങളും വേദനകളും തന്റെമേല്‍ പതിപ്പിച്ചാലും തന്നെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ കഴിയില്ലെന്നും വിജയ്

More »

വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായവര്‍ക്ക് വോട്ടു ചെയ്യാന്‍ ജാമ്യം അനുവദിക്കുന്നതിനു വകുപ്പില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി വിധി വെള്ളിയാഴ്ച പറയാന്‍ മാറ്റി. എറണാകുളം ഫസ്റ്റ് ക്ലാസ് ജു‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. യുവനടി നല്‍കിയ പരാതിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ മാസം ഒന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് രഞ്ജിത്. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയുമാണ് കോടതി മുമ്പാകെയുള്ളത്. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ രഞ്ജിത്തിനെ ഇന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions