വിദേശം

ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
രണ്ട് വര്‍ഷമായി നടക്കുന്ന യുദ്ധക്കെടുതിക്ക് അവസാനം കുറിച്ച് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദേശിച്ച സമാധാന കരാറാണ് ഇപ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സുരക്ഷാ ക്യാബിനറ്റ് അംഗീകരിച്ചിരിക്കുന്നത്. ഇതോടെ സുപ്രധാനമായ വെടിനിര്‍ത്തല്‍, ബന്ദികളെ വിട്ടയയ്ക്കല്‍ കരാറുകളാണ് പ്രാബല്യത്തില്‍ വരിക. സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഉടനെ നിലവിലെത്തും. ഇതിനകം യുദ്ധം നിര്‍ത്തിവെച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായി പിന്‍വാങ്ങുന്നതോടെ ഭീകരവാദ സംഘം ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കും. എന്നാല്‍ യുദ്ധം അവസാനിക്കുമ്പോള്‍ തന്റെയും, മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും നേതൃത്വത്തിലുള്ള 'ബോര്‍ഡ് ഓഫ് പീസ്' നിലവില്‍ വരുമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ഹമാസ് തള്ളി. പലസ്തീനിലെ എല്ലാ

More »

ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
ലണ്ടനിലേക്ക് പറന്ന വിമാനത്തിനുള്ളില്‍ രണ്ട് യാത്രക്കാര്‍ വിചിത്രമായി പെരുമാറിയതിനെ തുടര്‍ന്ന് വിമാനം പാരീസില്‍ അടിയന്തരമായി തിരിച്ചിറക്കി. മിലാനില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന റയാനെയര്‍ വിമാനമാണ് ഫ്രാന്‍സില്‍ തിരിച്ചറക്കിയത്. ഒരാള്‍ പാസ്‌പോര്‍ട്ട് ഭക്ഷിക്കുകയും മറ്റൊരാള്‍ പാസ്‌പോര്‍ട്ട് ടോയ്ലറ്റില്‍ ഫ്‌ലഷ് ചെയ്ത് കളയുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. പാരീസില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. നാടകീയ സംഭവങ്ങള്‍ നേരില്‍ക്കണ്ട മറ്റ് യാത്രക്കാര്‍ ഭയചകിതരായി. 15 മിനിറ്റോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ സാക്ഷിയായത്. വിമാനത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ മനസിലായില്ല. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റോളം പിന്നിട്ട ശേഷമാണ് മുന്‍നിരയിലെ സീറ്റിലിരുന്ന യാത്രക്കാരന്‍

More »

എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്-1ബി വിസയ്ക്ക് 100,000 ഡോളര്‍ വാര്‍ഷിക അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. എച്ച്-1ബി വിസ ലഭിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കും. 'എച്ച്-1ബി വിസകള്‍ക്ക് വര്‍ഷംതോറും 100,000 ഡോളര്‍ നല്‍കേണ്ടി വരും. വലിയ കമ്പനികളെല്ലാം ഈ മാറ്റത്തിന് തയ്യാറാണെന്നും അവരുമായി സംസാരിച്ചു.'- എന്നാണ് പുതിയ എച്ച്-1ബി വിസ ഫീസിനെക്കുറിച്ച് യു എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് പറഞ്ഞത്. ഈ നയത്തിന്റെ പ്രധാന ലക്ഷ്യം യു.എസ്. ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാറ്റത്തെ സാങ്കേതിക മേഖല പിന്തുണയ്ക്കുമെന്നും പുതിയ വിസ ഫീസില്‍ അവര്‍ക്ക് സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. പ്രമുഖ ടെക് കമ്പനികളായ ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികള്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

More »

യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
കാഠ്മണ്ഡു : നേപ്പാളില്‍ യുവജന പ്രതിഷേധം ആളിപ്പടരവെ രാജിവെച്ച് പ്രസിഡന്റും. നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേല്‍ രാജിവെച്ചു. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന് ഇതുവരെയും അയവ് വന്നിട്ടില്ല. ഒലിയുടെ രാജിയ്ക്ക് പിന്നാലെ വിജയ പരേഡുമായി പ്രക്ഷോഭകര്‍ ഒത്തുകൂടി. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രതിഷേധങ്ങളില്‍ 22 പേരാണ് ഇതുവരെ മരിച്ചത്. സമൂഹ മാധ്യമ നിരോധനത്തില്‍ ആളിപ്പടര്‍ന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കടുത്തതോടെയാണ് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജി വെച്ചത്. പ്രക്ഷോഭകാരികള്‍ക്കൊപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. രാജിവെച്ച ശര്‍മ ഒലി സൈനിക ഹെലികോപ്റ്ററില്‍ കാഠ്മണ്ഡു

More »

വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത ഓസ്‌ട്രേയിലയന്‍ വനിതയ്ക്ക് ജീവപര്യന്തം തടവ്. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്‌ട്രേയിലയന്‍ സുപ്രീം കോടതി ജൂലൈ 26 കണ്ടെത്തിയിരുന്നു. 50 കാരിയായ എറിന്‍ പാറ്റേഴ്‌സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഭവിക്കണം എന്നാണ് ഓസ്ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. കൊലപാതകത്തിനുള്ള 3 ഡിഗ്രി കുറ്റങ്ങളും രണ്ട് ഡിഗ്രി കൊലപാതക ശ്രമ കുറ്റത്തിനും വിചാരണ നേരിട്ടത്. 2023 ജൂലൈ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2056ല്‍ ആയിരിക്കും ഇനി എറിന് ജയിലിന് പുറത്ത് ഇറങ്ങാന്‍ ആവുക. മൂന്ന് തവണയായി മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ എറിന്‍ പാറ്റേഴ്‌സണ്‍ ശ്രമിച്ചതായും മുന്‍ ഭര്‍ത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുവിന്റെയും

More »

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ഇതുവരെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേരെ കാണാതായി. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കാമെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നൂറു കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു. പരിക്കേറ്റവരെ കുനാര്‍ പ്രവിശ്യകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടര്‍ച്ചയായി മൂന്ന്

More »

5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
വാഷിങ്ടണ്‍ : നാടുകടത്തലിന് കാരണമായേക്കാവുന്ന എന്തെങ്കിലും വിഷയങ്ങളുണ്ടോ എന്നറിയാന്‍, വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നു. ചെറിയ കാരണങ്ങള്‍പോലും കണ്ടുപിടിക്കുകയാണ് ലക്‌ഷ്യം. നിയമപരമായി രാജ്യത്ത് എത്തി ജോലി ചെയ്ത് ജീവിക്കുന്ന വിസയുള്ള ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ആശങ്കയേകുന്ന വിഷയമാണിത്. പലസ്തീന്‍ അനുകൂല, ഇസ്രയേല്‍ വിരുദ്ധ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പങ്കുവെച്ചവര്‍ക്ക് പണികിട്ടാന്‍ സാധ്യതയുണ്ട്. നിയമപരമായ യുഎസ് വിസയുള്ള വിദേശികളെയും നാടുകടത്താനുള്ള നീക്കങ്ങളാണ് ട്രംപിന്റെ പുതിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. വിസയുള്ള 55 മില്ല്യണ്‍ വിദേശികളുടെ രേഖകളാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിവ്യൂ ചെയ്യുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ താമസക്കാര്‍ ഏതെങ്കിലും

More »

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ബാലന്റെ തലയെറിഞ്ഞ് പൊട്ടിച്ചു; കുട്ടിയ്ക്ക് ഗുരുതര പരിക്ക്
അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം.കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരനായ ഇന്ത്യന്‍ വംശജനെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ആക്രമണം നടത്തിയ കൗമാരക്കാരനെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. 15 വയസുകാരനാണ് പ്രതി. കോര്‍ക്ക് കൗണ്ടിയില്‍ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വംശീയ പ്രേരിതമായ വിദ്വേഷ ആക്രമണമാണിതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ആക്രമണം കുട്ടിക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട മാനസികാഘാതം ഉണ്ടാക്കുമെന്നാണ് സംഭവത്തില്‍ അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ മേധാവി പ്രശാന്ത് ശുക്ല പ്രതികരിച്ചത്. രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകളോട് വിഷയം ഗൗരവമായി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈയടുത്താണ് ഇന്ത്യന്‍ വംശജര്‍ അയര്‍ലന്‍ഡില്‍ വംശീയ ആക്രമണങ്ങള്‍ക്ക്

More »

പുടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറെന്ന് ട്രംപിനെ കണ്ട ശേഷം സെലെന്‍സ്‌കിയുടെ പ്രഖ്യാപനം; സമാധാന കരാറില്‍ ഒപ്പുവെച്ചാല്‍ സംരക്ഷണമെന്ന് ട്രംപ്
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ സെലെന്‍സ്‌കിയുടെ പ്രഖ്യാപനം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് സെലെന്‍സ്‌കി ഇക്കാര്യം പ്രഖ്യാപിച്ചത്. ഓവല്‍ ഓഫീസില്‍ ഡൊണാള്‍ഡ് ട്രംപുമായി യൂറോപ്യന്‍ നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലെന്‍സ്‌കിയുടെ പ്രഖ്യാപനം വന്നത് . മുന്‍പ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ഉടക്കി പിരിഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി പരസ്പരം പുകഴ്ത്തുന്ന തരത്തിലാണ് സെലെന്‍സ്‌കിയും, ട്രംപും സംസാരിച്ചത്. അലാസ്‌കയില്‍ വ്‌ളാദിമര്‍ പുടിനുമായി കണ്ട ശേഷമാണ് ട്രംപ് യോഗത്തിനെത്തിയത്. സമാധാന കരാര്‍ ഒപ്പുവെച്ചാല്‍ യുക്രൈന് സൈനിക സുരക്ഷ ലഭ്യമാക്കുന്നതെന്ന് ട്രംപ് അറിയിച്ചു. 'ഞങ്ങള്‍ അവര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കും. സുരക്ഷയുടെ കാര്യത്തില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions