നാട്ടുവാര്‍ത്തകള്‍

കൊട്ടിയൂര്‍ പീഡനം; ഫാ. വടക്കുംഞ്ചേരിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം; ജാമ്യമില്ല

കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിരയായി പ്രസവിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഫാ. റോബിന്‍ വടക്കുംഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിയ്ക്കുന്നത്. വൈദികന്‍ ഉള്‍പ്പെടെ കേസില്‍ 10 പ്രതികളാണ് ഉള്ളത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാ. റോബിന്‍ വടക്കുംഞ്ചേരിയാണ് ഒന്നാം പ്രതി. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി ഐയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഫാ. റോബിനെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിയ്ക്കുന്നത്. 3000 പേജുള്ള കുറ്റപത്രമാണ്. ഫാ റോബിന്‍ വടക്കുംഞ്ചേരി അധ്യക്ഷനായിരുന്ന ഇടവകയിലെ അംഗമായിരുന്നു പെണ്‍കുട്ടി. പള്ളിമേടയില്‍ എത്തിയ പെണ്‍കുട്ടിയെ വൈദികന്‍പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് കേസ്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ തന്നെയാണ് കുട്ടി പ്രസവിച്ചത്. അവിടെ നിന്ന് കുഞ്ഞിനെ ആരുമറിയാതെ വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ അച്ഛനെ കൊണ്ട് തന്നെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഭവം പുറത്താകുന്നതും ഫാ.വടക്കുംഞ്ചേരി അറസ്റ്റിലാവുന്നതും.

പിടിയ്ക്കപ്പെടുമെന്നായപ്പോള്‍ കാനഡയിലേക്ക് നാടുവിടാന്‍ വടക്കുംഞ്ചേരി ശ്രമിച്ചിരുന്നു. പോസ്‌കോ നിയമപ്രകാരം അറസ്റ്റിലായ വടക്കുംഞ്ചേരി ഇപ്പോഴും ജയിലിലാണ്.

  • കാനഡയിലും മക്കാവുവിലും ഓസ്‌ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് വൈദികനടക്കം അഞ്ചംഗ സംഘം തട്ടിയത് ഒന്നര കോടി!
  • ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി; കുറ്റം മുഴുവന്‍ ചാനലിന്
  • ഫോണ്‍കെണി: കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു, മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത
  • ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി; കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും
  • മംഗളം ചാനല്‍ ലൈസന്‍സ് റദ്ദാക്കണം; ആര്‍.അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം- ആന്റണി കമ്മീഷന്‍
  • കുറ്റവിമുക്തനാക്കിയാലും ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നു ചെന്നിത്തല
  • പരാതി പിന്‍വലിക്കാന്‍ എയര്‍ ഹോസ്റ്റസിന്റെ കാലുപിടിച്ചു യാചിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
  • എല്ലാം ദിലീപിന്റെ വഴിയ്ക്ക്; പുട്ടുകടയുടെ ഉത്ഘാടനത്തിന് ദിലീപ് ദുബായിലേക്ക്, നാലു ദിവസം വിദേശത്തു തങ്ങാം
  • ഡങ്കിപ്പനി ബാധിച്ച് രണ്ടാഴ്ച കിടന്ന് 7വയസുകാരി മരിച്ചു ; പിതാവിന് ആശുപത്രിക്കാരുടെ ബില്ല് 18 ലക്ഷം!
  • അടുത്ത മന്ത്രി ശശി: അശ്‌ളീല ഫോണ്‍ വിളിയില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway