അസോസിയേഷന്‍

ഗാന്ധി ജയന്തി ദിനത്തില്‍ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ)
ബോള്‍ട്ടന്‍ : ഒ ഐ സി സി (യു കെ) - യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റര്‍ റീജിയന്റെ നേതൃത്വത്തില്‍ യു കെയിലെ ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ മാതൃകയായത്. രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്ലേ പാര്‍ക്ക് ഗ്രൗണ്ടില്‍ വെച്ച് ആരംഭിച്ച ശ്രമദാന പ്രവര്‍ത്തനങ്ങള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉല്‍ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗാന്ധി ജയന്തി ദിനം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചതിലൂടെ ഒ ഐ സി സി (യു കെ) സമൂഹത്തിന് മഹത്തായ സന്ദേശം ആണ് നല്‍കുന്നതെന്നും

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് ലഭിച്ചു
കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില്‍ ജോണ്‍ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ വിഷമിക്കുന്ന കൊല്ലം ,ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില്‍ വീട്ടില്‍ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ )ലഭിച്ചു. ഈ പണം രണ്ടുപേര്‍ക്കുമായി വീതിച്ചു നല്‍കുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അറിയിച്ചു. പണം നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും ബാങ്കിന്റെ മുഴുവന്‍ സ്റ്റേറ്റ്‌മെന്റ് അയക്കുന്നതാണ്. കരിംങ്കുന്നത്തെ ജോണിന്റെ വിഷമം അറിയിച്ചത് ബെര്‍മിങ്ങാമില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്‌നേഹിയുമായ ടോമി സെബാസ്റ്റിനാണ് ബീനയുടെ വിവരം അറിയിച്ചത് ബെഡ്വേര്‍തില്‍ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു

More »

പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിനു ഇന്ന് തുടക്കം
മുട്ടുചിറ സംഗമം UK യുടെ പതിനഞ്ചാമത് കുടുംബസംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് കുടുംബസംഗമം മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു സംഘാടകര്‍. ഇന്ന് മുതല്‍ ആരംഭിക്കുന്ന സംഗമത്തിന് ആശംസകളുമായി സമൂഹത്തിന്റെ നാനാതുറകളില്‍ എത്തിയവര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ , പുതുപ്പള്ളി എം ല്‍ എ ശ്രീ ചാണ്ടി ഉമ്മന്‍ , ചലച്ചിത്ര നടന്‍ അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരടക്കം പലരും ഇതിനോടകം ആശംസകളറിയിച്ചു . ഇന്ന്

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം നാളെ
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (LHA) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28ന് വൈകിട്ട് 5 :30 മുതല്‍ അരങ്ങേറും. മാസംതോറും സത്സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന LHA-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്.ക്രോയ്ഡോണിലെ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 28 നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു. മാവേലി എഴുന്നള്ളത്തോട് കൂടി സമാരംഭിക്കുന്ന കാര്യപരിപാടികള്‍ വിഭവസമൃദ്ധവും തികച്ചും സൗജന്യവുമായ ഓണസദ്യയോട് കൂടി അവസാനിക്കും. താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികള്‍ മാവേലി വേഷത്തിലെത്തുന്നു എന്നത് LHA യുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്ഘാടനത്തിനും ഭദ്രദീപം തെളിയിക്കലിനും ശേഷം ഗാനസന്ധ്യ ,

More »

പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍
യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക് . ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില്‍ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ ഈ സംഗമം ഒരു നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് . രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസ് കളും നടത്തപ്പെടും നാടന്‍

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 1020 പൗണ്ട്
കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില്‍ ജോണ്‍ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രേസ്റ്റ് ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില്‍ വീട്ടില്‍ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിയിലൂടെ ഇതുവരെ 1020 പൗണ്ട് ലഭിച്ചു. ജോണിന്റെ 3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികള്‍ ചെയ്തു നന്നായി മുന്‍പോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയില്‍ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത്. ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭര്‍ത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്‌റ് ക്യന്‍സറിനു ചികില്‍സിക്കാന്‍ ഒരു

More »

ഓണാഘോഷം അടിച്ചുപൊളിച്ച് ടോണ്ടന്‍ മലയാളി അസോസിയേഷന്‍
ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഇംഗ്ലണ്ടിലെ സോമര്‍സെറ്റ് കൗണ്ടിയില്‍ ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികള്‍ രാവിലെ ഒന്‍പതു മണി മുതല്‍ കുട്ടികളുടെ കായിക മത്സരങ്ങളോടു കൂടി ട്രള്‍ വില്ലേജ് ഹാളില്‍ വച്ച് ആരംഭിച്ചു. അതിനെ തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ടോണ്ടന്‍ ബീറ്റ്‌സിന്റെ അതിഗംഭീരമായ ചെണ്ടമേളത്തോട് കൂടി മാവേലിത്തമ്പുരാനെ സ്റ്റേജിലേക്ക് വരവേല്‍ക്കുകയും തുടര്‍ന്ന് കലാപരിപാടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. ടിഎംഎ പ്രസിഡന്റ് ജതീഷ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം യുക്മ പ്രസിഡന്റ് ഡോക്ടര്‍ ബിജു പെരിങ്ങത്തറ ഉദ്ഘാടനം നിര്‍വഹിച്ചു. ടിഎംഎ സെക്രട്ടറി വിനു വിശ്വനാഥന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി സുനില്‍ ജോര്‍ജ് ഓണ സന്ദേശം നല്‍കുകയും

More »

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍; മുഖ്യാതിഥി എമിറെറ്റസ് ടോം ആദിത്യ
മലയാളി ഉള്ളിടം മാവേലിനാടാക്കി മാറ്റിക്കൊണ്ട് ഓണാഘോഷങ്ങള്‍ അരങ്ങേറുമ്പോള്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം നാളെ(ശനിയാഴ്ച) ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍ സംഘടിപ്പിക്കുന്നു. പരിപാടികള്‍ പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മേയര്‍ എമിറെറ്റസ് ടോം ആദിത്യ പരിപാടിയില്‍ മുഖ്യാതിഥിയാകും. ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. 14ന് രാവിലെ 9 മണിക്ക് അത്തപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുക. മനോഹരമായ പൂക്കളം ഒരുക്കുന്നതിന് പുറമെ വിഭവസമൃദ്ധമായ സദ്യയും, കലാപരിപാടികളും അരങ്ങേറും. വൈകുന്നേരം 9 വരെ നീളുന്ന ഓണാഘോഷപരിപാടികളില്‍ വൈവിധ്യാത്മകമായ പരിപാടികളാണ് ഒരുക്കുന്നത്. 10.30ന് രുചികരമായ ഓണസദ്യയും, ഉച്ചയ്ക്ക് രണ്ട് മണിക്ക് ബ്രിസ്‌റ്റോള്‍ മലയാളി

More »

ബോള്‍ട്ടന്‍ മലയാളി അസോസിയേ ഷന്റെ ഓണാഘോഷം 21ന്; അതിഥിയായി ലക്ഷ്മി നക്ഷത്രയും
ബോള്‍ട്ടന്‍ : യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില്‍ ഒന്നായ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - ന്റെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി ഈമാസം 21ന് വിപുലമായ രീതിയില്‍ സംഘടിപ്പിക്കും. ഫ്‌ലവേഴ്‌സ് ചാനല്‍ സ്റ്റാര്‍മാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോള്‍ട്ടനിലെ ഇന്ത്യന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ഹാള്‍ അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പരിപാടിയുടെ സമയക്രമം. അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍ കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ നൃത്ത അരങ്ങേറ്റം, നിരവധി കലാ - കായിക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions