മഹാമാരിയുടെ ആപത്ഘട്ടത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറിയ ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ കുട്ടികളില്‍ അവരറിയാതെതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവ സവിശേഷതകളും , മനോഭാവങ്ങളും , കര്‍ത്താവായ യേശുവില്‍ ഐക്യപ്പെട്ട് നന്മയുള്ളതാക്കിമാറ്റുവാന്‍ മാതാപിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന രണ്ട് മണിക്കൂര്‍ സമയത്തെ ധ്യാനം ജൂലൈ 17 ന് നടക്കും.
അഭിഷേകാഗ്‌നി യൂറോപ്പ് മിനിസ്ട്രിയുടെ ആത്മീയ പിതാവ് ഫാ . ഷൈജു നടുവത്താനിയില്‍ , കുട്ടികളുടെയും യുവജനങ്ങളുടെയും പ്രമുഖ ആത്മീയ ശുശ്രൂഷകയായ ഐനിഷ് ഫിലിപ്പ് എന്നിവര്‍ ധ്യാനം നയിക്കും .
യുകെ സമയം രാവിലെ 11.മുതല്‍ ഉച്ചയ്ക്ക് 1 വരെയുള്ള ശുശ്രൂഷകള്‍ ഓസ്‌ട്രേലിയലില്‍ രാത്രി 8 മുതല്‍ 10 വരെയും ഇന്ത്യയില്‍ വൈകിട്ട് 3.30 മുതല്‍ 5.30 വരെയുമാണ് . ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ
ജൂലൈ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 10ന് നടക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവില്‍ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് ഓണ്‍ലൈനിലാണ് ഇത്തവണയും നടക്കുക.
പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോന്‍ യുകെയുടെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന , കണ്‍വെന്‍ഷനില്‍ വര്‍ത്തമാന കാലത്തിന്റെ ദൈവികോപകരണമായി വര്‍ത്തിച്ചുകൊണ്ട് നവസുവിശേഷവത്ക്കരണത്തിനായുള്ള ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
ബെക്‌സ്ഹില്‍ ഓണ്‍ സീ : ഈസ്റ്റ് സസെക്‌സിലെ ലിറ്റില്‍ കോമണ്‍ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ മിഷന് തുടക്കം കുറിച്ചു. അരുണ്‍ഡെയ്ല്‍ & ബ്രൈറ്റന്‍ രൂപതാതിര്‍ത്തിയില്‍ വരുന്നതും സൗത്താംപ്ടണ്‍ സീറോ മലബാര്‍ റീജിയനില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളായ ബ്രൈറ്റന്‍, ബെക്‌സ്ഹില്‍ ഓണ്‍ സീ, ഈസ്റ്റ്‌ബോണ്‍, ഹെയ്ല്‍ഷം, ഹേസ്റ്റിംഗ്‌സ് എന്നെ കുര്‍ബാന സെന്ററുകള്‍ ഏകോപിപ്പിച്ചാണ് പുതിയ മിഷന് തുടക്കം കുറിച്ചത്. ലിറ്റില്‍ കോമണ്‍ സെയ്ന്റ്. മാര്‍ത്താസ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് തോമസ് മൂര്‍ മിഷന്‍, നിത്യസഹായമാതാവിന്റെ തിരുനാള്‍ ദിനമായ ജൂണ്‍ 27 ഞായറാഴ്ച വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മിഷന്‍ സെന്ററിന്റെ ഉദഘാടനം നിര്‍വഹിച്ചു..
ഞായറാഴ്ച രാവിലെ 11.45 ന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
മാഞ്ചസ്റ്റര്‍ : 'യുകെയുടെ മലയാറ്റൂര്‍' എന്നറിയപ്പെടുന്ന വിഖ്യാതമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നാളെ (ഞായറാഴ്ച) വൈകുന്നേരം 4ന് ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ഗാനന്‍ കൊടിയേറ്റും. സെന്റ്.ആന്റണീസ് ചര്‍ച്ച് വികാരി ഫാ. നിക് കേണ്‍, ഇടവക വികാരി ഫാ. ജോസ് അഞ്ചാനിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വി.കുര്‍ബാനയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.
തിരുനാളിന്റെ ഒരുക്കമായി ഇന്ന് ഇടവകയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് നേതൃത്വം നല്‍കുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും. തുടര്‍ന്ന് സമാപന ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍, യേശു മാര്‍ഗത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവതീ യുവാക്കള്‍ക്കായി ഏകദിന മലയാള ധ്യാനം നാളെ (ശനിയാഴ്ച) , ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു . അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും .
ലോകത്തിലെ ഏത് രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് .
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍
afcmuk.org/register എന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം .
യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.
സെഹിയോന്‍
മാഞ്ചസ്റ്റര്‍ : 'യുകെയുടെ മലയാറ്റൂര്‍' എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇ മാസം 26 മുതല്‍. പ്രധാന തിരുന്നാള്‍ ജൂലൈ മൂന്നിന് നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും. മാഞ്ചസ്റ്റര്‍ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകര്‍ഷണം. 26 മുതല്‍ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും.
തിരുന്നാള്‍ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, കൈക്കാരന്മാരായ അലക്സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്മോന്‍ ജോര്‍ജ്, ജോജി ജോസഫ് , ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമായിരിക്കും ഇക്കുറി
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ , വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവില്‍ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് ജൂണ്‍ 12 ന് ഓണ്‍ലൈനില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോന്‍ യുകെയുടെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷനില്‍
ലോക പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ,ഫാ.ഗ്ലാഡ്‌സണ്‍ ഡെബ്രെ OST എന്നിവര്‍ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളില്‍ ഇത്തവണ പങ്കെടുക്കും .
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നടക്കും. സെഹിയോന്‍ യുകെ ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ . സെബാസ്റ്റ്യന്‍ സെയില്‍സ് , സെഹിയോന്‍ അഭിഷേകാഗ്‌നി കാത്തലിക്കു മിനിസ്ട്രിയുടെ കുട്ടികളുടെയും ടീനേജുകാരുടെയും ആത്മീയ ശുശ്രൂഷകന്‍ ബ്രദര്‍ ജോണി കാര്‍ഡിഫ് എന്നിവരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് ശുശ്രൂഷ . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും. ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്.
താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോന്‍ യുകെ യുടെ പ്രത്യേക വാട്‌സ് ആപ്പ്