Don't Miss

യുവതലമുറ കൂട്ടത്തോടെ കടല്‍കടക്കുന്നു; കേരളത്തില്‍ 'പ്രേതഗ്രാമങ്ങള്‍' കൂടുന്നു
പഠിക്കാനും ജോലിയെടുക്കാനും ജീവിക്കാനും വിദേശരാജ്യങ്ങള്‍ മതിയെന്ന ട്രെന്റ് കേരളത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ബിബിസി വിശേഷിപ്പിച്ചപ്പോലെ കേരളത്തിലെ അനാഥമാക്കപ്പെട്ട വീടുകള്‍ അടങ്ങുന്ന 'പ്രേതഗ്രാമങ്ങള്‍' വ്യാപകമാവുകയാണ്. കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന 12 ലക്ഷം വീടുകളില്‍ 60 ശതമാനവും വിദേശത്ത് സ്ഥിരതാമസമാക്കിയവരുടേതാണെന്ന് 2011ലെ സെന്‍സസ് കണക്കുകള്‍

More »

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി : ചാരവൃത്തി ആരോപിച്ച് ഒക്ടോബറില്‍ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇവര്‍ ഒരു വര്‍ഷമായി ജയിലിലായിരുന്നു. ഇവര്‍ ഖത്തര്‍ നിര്‍മിക്കുന്ന ആണവ മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ ഇസ്രായേലിന്റെ ചാര

More »

കുടിയേറ്റം: പുതുവര്‍ഷത്തില്‍ വിസ നയങ്ങള്‍ കടുപ്പിക്കാന്‍ രാജ്യങ്ങള്‍
ഇന്ത്യയില്‍ നിന്നടക്കം കുടിയേറ്റക്കാരുടെ കുത്തൊഴുക്കാണ് ഏതാനും വര്‍ഷങ്ങളായി പാശ്ചാത്യ നാടുകളില്‍. ഇതുമൂലം ബ്രിട്ടനടക്കം രൂക്ഷമായ കുടിയേറ്റപ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അതുകൊണ്ടുതന്നെ കുടിയേറ്റം നിയന്ത്രിക്കാന്‍ അവിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുകയാണ്. ഇത് മലയാളി വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിക്കും. വിവിധ രാജ്യങ്ങള്‍ പുതുവര്‍ഷത്തില്‍ പുതിയ

More »

കോണ്‍ഗ്രസിനു നാണക്കേടായി 'കള്ളപ്പണ ശതകോടീശ്വരന്‍'
കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ മനസ് വേദനിക്കുന്നു എന്ന് വിലപിച്ച കോണ്‍ഗ്രസ് എംപിയുടെ സ്ഥാപനങ്ങളില്‍ നിന്ന് ഇതിനോടകം കണ്ടെടുത്തത് 351 കോടി രൂപയുടെ നോട്ടുകെട്ടുകള്‍! കണക്കില്‍പ്പെടാത്ത കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കേസിലെ പ്രതിയായ കോണ്‍ഗ്രസ് എംപി ധീരജ് സാഹുവാണു ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍

More »

അറസ്റ്റിലായ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബര്‍!
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബര്‍! കൂടാതെ നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമാണ്. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം സജീവമാണ്. യൂട്യൂബില്‍ മാത്രം അഞ്ച് ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് യുവതിയ്ക്കുള്ളത്. 'അനുപമ പത്മന്‍' എന്ന പേരിലാണ് ഫേസ്ബുക്ക് ഐഡിയും യൂട്യൂബ് ചാനലും. യൂട്യൂബില്‍ 381 വീഡിയോകളാണ് ഇതുവരെ

More »

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി(96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ്നാട് ഗവര്‍ണര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1989 ഒക്ടോബര്‍ 6-നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം നേടിയത്. 1992 ഏപ്രില്‍ 29-ന് വിരമിച്ചു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

More »

ഇസ്രയേലിന്റെ ഗാസ യുദ്ധം: ലേബറില്‍ പൊട്ടിത്തെറി
ടോറി പാര്‍ട്ടിയെ മറികടന്നു അഭിപ്രായ സര്‍വേയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ലേബര്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി പാര്‍ട്ടിയിലെ ഭിന്നത. ഇസ്രയേലിന്റെ ഗാസ യുദ്ധത്തിലെ നിലപാടുകളെ ചൊല്ലി സര്‍ കീര്‍ സ്റ്റാര്‍മര്‍ പാര്‍ട്ടിയില്‍ വന്‍ കലാപമാണ് നേരിടുന്നത്. ലേബര്‍ പാര്‍ട്ടിയിലെ 56 എംപിമാര്‍ ഉടനടി വെടിനിര്‍ത്തല്‍ വേണമെന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അതുകൂടാതെ ജെസ് ഫിലിപ്പ്,

More »

നഴ്സ് മെറിന്റെ കൊലപാതകം: ഭര്‍ത്താവ് നെവിന് ജീവപര്യന്തം
മലയാളി നഴ്സ് മെറിനെ കുത്തിവീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ ഭര്‍ത്താവ് നെവിന് ജീവപര്യന്തം. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് മേഴ്‌സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) കൊല്ലപ്പെട്ട കേസിലാണു ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനു (നെവിൻ 37) യുഎസിലെ ഫ്‌ളോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസ്

More »

എട്ടുമാസം ഗര്‍ഭിണിയായിരുന്ന സീരിയല്‍ താരം പ്രിയക്ക് ദാരുണാന്ത്യം; കുഞ്ഞ് ഐസിയുവില്‍!
പ്രമുഖ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണ്. അവിടെ വച്ച് ഹൃദയസ്തംഭനമുണ്ടായി എന്നാണ് മരണവിവരം പങ്കുവച്ചു കൊണ്ട് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions