Don't Miss

ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികഫയല്‍: ട്രംപിനെതിരെ ബോംബുമായി മസ്‌ക്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ ഡോജ് മേധാവിയും സ്പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കും തമ്മിലുള്ള പോര് വഴിത്തിരിവില്‍ ട്രംപിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് മസ്‌ക്. വിവാദനായകനായ ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളില്‍ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗൗരവമായ ആരോപണം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരാത്തത് അതിനാലാണെന്നും മസ്‌ക് ആരോപിച്ചു. പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ 2019ല്‍ ജയിലില്‍ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദമായ ഫയല്‍. കുറച്ചുകാലമായി തുടരുന്ന ട്രംപ് - മസ്‌ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്

More »

ആര്‍സിബിയുടെ വിജയാഘോഷം ദുരന്തമായി; തിക്കിലും തിരക്കിലും 11 മരണം
ആദ്യ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ ആഘോഷം ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ദുരന്തമായി. ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ സ്വീകരണ പരിപാടി നടക്കുന്നതിനിടെ ബെംഗളൂരുവില്‍ വന്‍ ദുരന്തം ആണുണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്. നിലവില്‍ 15ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ നഗരത്തിലെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഇവരില്‍ കുറച്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് മടങ്ങാനായി ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും

More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രമുഖ സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍; പാര്‍ട്ടിയും പ്രതി
കൊച്ചി : ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍​ഗീസ്, മുന്‍ മന്ത്രി എസി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവര്‍​ക്ക് പുറമേ സിപിഎമ്മിനെയും പ്രതി ചേര്‍​ത്താണ് കുറ്റപത്രം സമര്‍​പ്പിച്ചിരിക്കുന്നത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ഇപ്പോള്‍ പ്രതികളുടെ എണ്ണം 83 ആയി. 27 പേരെ കൂടി പുതിയതായി ഉള്‍പ്പെടുത്തി. സിപിഎം പാര്‍ട്ടിയെ കേസില്‍ 68 ാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ എഴുപതാമതായി മുന്‍മന്ത്രിയും നിലവിലെ എംപിയുമായ കെ.രാധാകൃഷ്ണനെയും അറുപത്തേഴാം പ്രതിയായി എസി മൊയ്തീനെയും അറുപത്തൊമ്പതാം പ്രതിയായി എംഎം വര്‍ഗ്ഗീസും പട്ടികയിലുണ്ട്. മധു

More »

ബ്രിട്ടിഷ് രാജാവിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ആദരം ഏറ്റുവാങ്ങി മലയാളി നഴ്സ് റ്റിന്‍സി ജോസ്
ബ്രിട്ടിഷ് രാജാവിന്റെയും ബിബിസിയുടെയും ആദരം ഒരു പോലെ തേടിയെത്തിയ നഴ്സ് റ്റിന്‍സി ജോസ് മലയാളികള്‍ക്ക് അഭിമാനമായി. ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ നഴ്സായ റ്റിന്‍സിയെ രാജ്യാന്തര നഴ്സിങ് ദിനാഘോഷത്തില്‍ കൊട്ടാരത്തില്‍ നടന്ന 'ഗാര്‍ഡന്‍ പാര്‍ട്ടി'യിലേക്ക് ക്ഷണിച്ചാണ് ചാള്‍സ് രാജാവ് ആദരിച്ചത്. ആതുരസേവന രംഗത്തെ മികവിനാണ് 'ബിബിസി ബ്രെവറി അവാര്‍ഡ്' റ്റിന്‍സിക്ക് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് റ്റിന്‍സിയെ ലെയ്റ്റ്നന്റ് ഓഫ് കേംബ്രിഡ്‌ജ്‌ഷെയര്‍ കൊട്ടാരത്തിലെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കേംബ്രിഡ്ജ് കൗണ്ടിയില്‍ 'മേക്ക് എ ഡിഫറനന്‍സ്' അവാര്‍ഡ് വിഭാഗത്തില്‍ റ്റിന്‍സി സ്വയം മുന്നോട്ട് വന്നു സ്വന്തം ജീവിതകഥ പങ്കുവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റ്റിന്‍സിക്ക് 2024ല്‍ ബിബിസിയുടെ ധീരതയ്കുള്ള അവാര്‍ഡ് ലഭിച്ചത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ നടന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ രാജ

More »

യുകെ നിര്‍മിത മദ്യം ഇന്ത്യന്‍ വിപണിയില്‍ സുലഭമാകും; ചങ്കിടിപ്പില്‍ ഇന്ത്യന്‍ മദ്യനിര്‍മാതാക്കള്‍
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) യാഥാര്‍ഥ്യമാകുമ്പോള്‍ യുകെ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് വളരെ എളുപ്പമാകുകയാണ്. ഇതോടൊപ്പം വസ്ത്രങ്ങള്‍, പാദരക്ഷകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാര്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യണ്‍ പൗണ്ട് ആയിരുന്നു. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യണ്‍ പൗണ്ടില്‍ അധികം ആകുമെന്നാണ്

More »

ഇരച്ചെത്തിയ പാക് ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധത്തില്‍ കിടുങ്ങി; ഇന്ത്യന്‍ പ്രത്യാക്രമണം അതിശക്തം
വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍. ഇന്ത്യയുടെ സേനാതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്നും 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ നാനൂറോളം ഡ്രോണുകള്‍ സൈന്യം തകര്‍ത്തുവെന്നും തുര്‍ക്കി ഡ്രോണുകള്‍ പാക് സൈന്യം ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി വിശദീകരിച്ചു. യാത്രാവിമാനങ്ങളെ കവചമാക്കി പോലും പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ഡ്രോണുകളെയെല്ലാം തകര്‍ത്തു. നിയന്ത്രണരേഖയിലും

More »

പാക് വ്യോമപ്രതിരോധം തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചടി വീണ്ടും
ന്യൂഡല്‍ഹി : പാകിസ്താനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. പാകിസ്താനിലെ ഒമ്പത് സൈനികകേന്ദ്രങ്ങള്‍ ഇന്ത്യ ഡ്രോണ്‍ ഉപയോ​ഗിച്ച് ആക്രമിച്ചു. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം 'എക്സി'ലൂടെ വ്യക്തമാക്കി. പാകിസ്താന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. മികച്ച കൃത്യതയിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാ​ഗമായി സംഘര്‍ഷം വലുതാക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ, പാകിസ്താന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നല്‍കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. മെയ് 07 രാത്രിയിലും 8 പുലര്‍ച്ചെയും പാകിസ്ഥാന്‍ ഇന്ത്യയിലെ പലകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സൈന്യം ആ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും

More »

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്
ന്യൂഡല്‍ഹി : ഏറെനാളായി ധാരണയ്ക്കായി ശ്രമിച്ചുവരുന്ന ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി സംസാരിച്ചുവെന്നും മോദി 'എക്‌സ്' പോസ്റ്റില്‍ വ്യക്തമാക്കി. കരാര്‍ ഒപ്പിടാന്‍ കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ടോറി സര്‍ക്കാരിന്റെ കാലത്തു നടക്കാതെ പോയ കരാറാണ് യാഥാര്‍ഥ്യമാകുന്നത്. 'ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വര്‍ധിക്കും'. മോദി 'എക്‌സ്' പോസ്റ്റിലൂടെ പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളാണ്

More »

ഈസ്റ്റര്‍ ദിനത്തിലെത്തി ഗാസയിലെ സമാധാന ആഹ്വാനം ചെയ്ത് ' ജനകീയ മാര്‍പാപ്പ'
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ 35 ദിവസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ ദിനത്തിലും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ മാര്‍പാപ്പയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികില്‍ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions