Don't Miss

യുകെ നിര്‍മിത മദ്യം ഇന്ത്യന്‍ വിപണിയില്‍ സുലഭമാകും; ചങ്കിടിപ്പില്‍ ഇന്ത്യന്‍ മദ്യനിര്‍മാതാക്കള്‍
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) യാഥാര്‍ഥ്യമാകുമ്പോള്‍ യുകെ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് വളരെ എളുപ്പമാകുകയാണ്. ഇതോടൊപ്പം വസ്ത്രങ്ങള്‍, പാദരക്ഷകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാര്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യണ്‍ പൗണ്ട് ആയിരുന്നു. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യണ്‍ പൗണ്ടില്‍ അധികം ആകുമെന്നാണ്

More »

ഇരച്ചെത്തിയ പാക് ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധത്തില്‍ കിടുങ്ങി; ഇന്ത്യന്‍ പ്രത്യാക്രമണം അതിശക്തം
വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍. ഇന്ത്യയുടെ സേനാതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്നും 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ നാനൂറോളം ഡ്രോണുകള്‍ സൈന്യം തകര്‍ത്തുവെന്നും തുര്‍ക്കി ഡ്രോണുകള്‍ പാക് സൈന്യം ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി വിശദീകരിച്ചു. യാത്രാവിമാനങ്ങളെ കവചമാക്കി പോലും പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ഡ്രോണുകളെയെല്ലാം തകര്‍ത്തു. നിയന്ത്രണരേഖയിലും

More »

പാക് വ്യോമപ്രതിരോധം തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചടി വീണ്ടും
ന്യൂഡല്‍ഹി : പാകിസ്താനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. പാകിസ്താനിലെ ഒമ്പത് സൈനികകേന്ദ്രങ്ങള്‍ ഇന്ത്യ ഡ്രോണ്‍ ഉപയോ​ഗിച്ച് ആക്രമിച്ചു. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം 'എക്സി'ലൂടെ വ്യക്തമാക്കി. പാകിസ്താന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. മികച്ച കൃത്യതയിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാ​ഗമായി സംഘര്‍ഷം വലുതാക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ, പാകിസ്താന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നല്‍കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. മെയ് 07 രാത്രിയിലും 8 പുലര്‍ച്ചെയും പാകിസ്ഥാന്‍ ഇന്ത്യയിലെ പലകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സൈന്യം ആ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും

More »

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്
ന്യൂഡല്‍ഹി : ഏറെനാളായി ധാരണയ്ക്കായി ശ്രമിച്ചുവരുന്ന ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി സംസാരിച്ചുവെന്നും മോദി 'എക്‌സ്' പോസ്റ്റില്‍ വ്യക്തമാക്കി. കരാര്‍ ഒപ്പിടാന്‍ കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ടോറി സര്‍ക്കാരിന്റെ കാലത്തു നടക്കാതെ പോയ കരാറാണ് യാഥാര്‍ഥ്യമാകുന്നത്. 'ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വര്‍ധിക്കും'. മോദി 'എക്‌സ്' പോസ്റ്റിലൂടെ പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളാണ്

More »

ഈസ്റ്റര്‍ ദിനത്തിലെത്തി ഗാസയിലെ സമാധാന ആഹ്വാനം ചെയ്ത് ' ജനകീയ മാര്‍പാപ്പ'
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ 35 ദിവസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ ദിനത്തിലും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ മാര്‍പാപ്പയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികില്‍ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം

More »

യുകെയില്‍ തരംഗമായ മലയാളിയുടെ നാടന്‍ വാറ്റ് 'മണവാട്ടി' ഇനി കൊച്ചിയിലും
യുകെയില്‍ എങ്ങും ഹിറ്റായ മലയാളികളുടെ ഇഷ്ട വാറ്റ് 'മണവാട്ടി' ഇനി കൊച്ചി ഡ്യൂട്ടി ഫ്രീയില്‍ നിന്നു വാങ്ങാം. ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ അറാക്ക് (വാറ്റ് ) ആണ് ''മണവാട്ടി''. യുകെയില്‍ ഉന്നത സുരക്ഷാമാനദണ്ഡങ്ങളോടെ ഉല്‍പാദിപ്പിക്കുന്ന തനിനാടന്‍ വാറ്റാണ് സംഗതി. തനി നാടനാണെങ്കിലും ആദ്യമായാണ് ഇത് ജന്മനാട്ടിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. യുകെയിലുള്ള പ്രവാസി ഇന്ത്യക്കാരും തദ്ദേശിയരും ഇതിനകം തന്നെ'മണവാട്ടി'യെ കൈനീട്ടി സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്തായാലും സംഗതി 'സൊയമ്പന്‍' സാധനമാണെന്ന് ഉപയോഗിച്ച യുകെ മലയാളികളും സാക്ഷ്യപ്പെടുത്തുന്നു. യുകെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അടിക്കടിയുള്ള പരിശോധനകളില്‍ നിരന്തരം ഗുണനിലവാരം നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ വാറ്റുകളില്‍ ഒന്നാണ് 'മണവാട്ടി'. പൂര്‍ണമായും ധാന്യത്തില്‍ നിന്നും

More »

നടിയെ ആക്രമിക്കാനുള്ള ദിലീപിന്റെ ക്വട്ടേഷന്‍ ഒന്നരക്കോടിയെന്ന് പള്‍സര്‍ സുനി
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്ന് പള്‍സുനി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി വി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുന്നത്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു.'ആവശ്യം വരുമ്പോള്‍ പലപ്പോഴായി പണം വാങ്ങി. ബലാത്സംഗം ചെയ്യാനാണ് ക്വട്ടേഷന്‍ ലഭിച്ചത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്താനും നിര്‍ദ്ദേശിച്ചു. എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചതെന്ന് അതിജീവിതയോട്

More »

ഇംഗ്ലണ്ടില്‍ ദയാവധ ബില്‍ ഉടന്‍ നടപ്പിലാകില്ല!
ഇംഗ്ലണ്ടില്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ അസിസ്റ്റഡ് ഡൈയിങ് നിയമം പൂര്‍ണ്ണമായി ഉടന്‍ നടപ്പിലാക്കിയേക്കിയില്ല. കുറഞ്ഞത് നാലു വര്‍ഷമെങ്കിലും കാലതാമസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍, ബില്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് താമസം നേരിടുന്നത്. കാലതാമസമുണ്ടാകുന്നതിനെ നിയമം അനുകൂലിക്കുന്നവര്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്. ബില്‍ അവതരിപ്പിച്ച ലേബര്‍പാര്‍ട്ടി എംപിയായ കിം ലീഡ് ബീറ്റര്‍ രണ്ടു വര്‍ഷത്തെ കാലയളവ് ബില്ലിനെ കുറ്റമറ്റതാക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മാരക രോഗമുള്ള വ്യക്തി മാസങ്ങള്‍ക്കുള്ളില്‍ മരിക്കുമെന്ന് ഉറപ്പാണെങ്കില്‍, അതു രണ്ടു ഡോക്ടര്‍മാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെട്ടാലാണ് സ്വയം മരണമേറ്റുവാങ്ങാനാകുക. ക്രിസ്ത്യന്‍ സഭ ഉള്‍പ്പെടെ ബില്ലിനെതിരെ ശക്തമായി

More »

മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
വിശ്വാസവഴിയില്‍ പുതുചരിത്രം രചിച്ചു മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാംഗമായ സൈമണ്‍ സേവ്യര്‍ കോച്ചേരിയാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടക്കൊണ്ട് എഴുതിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രോട്ടോ സിന്‍ജെലൂസായ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ഡയറക്ടറായിരിക്കുന്ന ചീം ലണ്ടനിലെ വി. ജോണ്‍ മരിയ വിയാനി മിഷന്‍ അംഗമാണ് ഇദ്ദേഹം. ജീവിതപങ്കാളി റോസമ്മയോടൊപ്പം വിശ്വാസപരിശീലന അധ്യാപകനായി 10 വര്‍ഷത്തോളം സേവനം ചെയ്ത സൈമണ്‍ 34 അള്‍ത്താര ശുശ്രൂഷകര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടും കത്തോലിക്ക വിശ്വാസത്തിന് സാക്ഷ്യമേകുകയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ കറുകച്ചാല്‍ കൂത്രപള്ളി സെന്റ് മേരീസ് പള്ളിയാണ് മാതൃ ഇടവക. സൈമണിന്റെ മൂത്തമകന്‍ ഡീക്കന്‍ ടോണി റോമില്‍ വൈദിക പഠനം നടത്തുകയാണ്. ഇളയമകന്‍ ടോം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions