മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര് അറസ്റ്റില്‍
മലയാളി ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് ഓണ്‍ലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസില്‍ രണ്ട് ചൈനീസ് പൗരന്മാര് അറസ്റ്റില്‍. തായ്വാനില് താമസിക്കുന്ന വെയ് ചുങ് വാന്‍, ഷെന്‍ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയില്‍ അമിതലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 20 തവണയായാണ് പ്രതികള്‍ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്തത്. തങ്ങള്‍ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുള്‍ സമദ്
More »
ഭര്ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
മദ്യപാനികളായ ഭര്ത്താക്കന്മാരുടെ പ്രവൃത്തികളില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ രണ്ടു യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആണ് സംഭവം. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വിവാഹിതരായത്. വ്യാഴാഴ്ച വൈകുന്നേരം ദേവ്റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
ക്ഷേത്ര പൂജാരി ഉമാ ശങ്കര്‍ പാണ്ഡെയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. വരന്റെ വേഷം ധരിച്ച് എത്തിയ ഗുഞ്ച കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. അതേസമയം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. ഭര്ത്താക്കന്മാരില് നിന്ന് ഇരുവരും ഗാര്‍ഹിക പീഡനം നേരിട്ടുവെന്നും വെളിപ്പെടുത്തി. തുല്യ ദുഃഖിതരായിരുന്നു ഇരുവരും.
അതേസമയം, ഭര്ത്താക്കന്മാരുടെ മദ്യപാനവും മോശമായ
More »
യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്
സോഷ്യന്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഡോ സൗമ്യ സരിന് . ശിശുരോഗ വിദഗ്ധയായ അവരുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഡോ സരിന് മത്സരിച്ചതോടെ ഡോ സൗമ്യ സരിന്റെ നിലപാടുകളും ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ദിവസം ഡോ സൗമ്യ സരിന് തന്റെ യുകെ യാത്രയ്ക്കായി തയ്യാറെടുക്കുന്ന സമയം ഉണ്ടായ മോശം അനുഭവം ലൈവ് വീഡിയോയിലൂടെ പങ്കുവച്ചത് ചര്‍ച്ചയായി. സാധാരണ ട്രിപ്പ് പോകുമ്പോള്‍ വിശ്വസനീയ ഏജന്‍സികള്‍ വഴിയാണ് യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പതിവിന് വിപരീതമായി യുകെ യാത്രയില്‍ സ്വന്തമായി ടിക്കറ്റുകളും റൂമുകളും ബുക്ക് ചെയ്യാനും യാത്ര ചെയ്യാനുമാണ് ഡോക്ടര്‍ പ്ലാന്‍ ചെയ്തത്. ഇതിന്റെ ഭാഗമായാണ് ബര്‍മ്മിങ്ഹാമില്‍ നിന്നുള്ള ഒരു മലയാളി അവരുടെ ഏതോ സുഹൃത്തിന്റെ പരിചയത്തിന്റെ പേരില്‍ രംഗപ്രവേശനം ചെയ്തത്. അദ്ദേഹം സൗമ്യയ്ക്ക് വേണ്ടി എയര്‍ടിക്കറ്റ് ബുക്ക് ചെയ്യുകയും വിശ്വാസം ആര്‍ജിക്കുകയും ചെയ്തു.
More »
ദുരൂഹകല്ലറ പൊളിച്ചു; ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം, പ്രദേശം പോലീസ് നിയന്ത്രണത്തില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ദുരൂഹ 'സമാധി'യിടം പോലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചു. വിവാദകല്ലറയ്ക്കുള്ളില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്നനിലയിലാണ് ഗോപന്‍സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലറയില്‍ ഭസ്മവും പൂജാദ്രവ്യങ്ങളുമുണ്ട്. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹത്തില്‍ നിന്നും രൂക്ഷമായ ഗന്ധമാണ് ഉയരുന്നത്.
മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി പോസ്റ്റ്മോര്‍ട്ടവും നടത്തും. മൃതദേഹം ഗോപന്‍സ്വാമിയുടെ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും.
കഴിഞ്ഞദിവസം ഹൈക്കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ തന്നെ 'സമാധിയിടം' പൊളിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു.
More »
ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂരിന്റെത്; രണ്ടാമത് ജപ്പാന്, ബ്രിട്ടന് അഞ്ചാമത്, ഇന്ത്യയുടെ സ്ഥാനം - 85
2025 ലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തു വന്നപ്പോള്‍, 195 സ്ഥലങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിക്കാന്‍, ഉടമകളെ സഹായിക്കുന്ന സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്ത് എത്തി.
193 രാജ്യങ്ങളിലേക്ക് വിസ ഫ്രീ സന്ദര്‍ശനം ഉറപ്പ് നല്കുന്ന ജപ്പാന് പാസ്സ്പൊര്ട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. 192 രാജ്യങ്ങളിലേക്കുള്ള വിസ ഫ്രീ സന്ദര്‍ശനം ഉറപ്പാക്കുന്ന ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്സ്പോര്‍ട്ടുകള്‍ മൂന്നാം സ്ഥാനത്തും ഉണ്ട്.
ഇതില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന് എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താഴോട്ട് വന്നിരിക്കുകയാണ്. ആസ്ട്രിയ, ഡെന്മാര്ക്ക്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതെര്‍ലന്‍ഡ്സ്, നോര്‍വേ, സ്വീഡന് എന്നീ ഏഴ് രാജ്യങ്ങളിലെ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസ ഇല്ലാതെ
More »
വിവരാവകാശ നിയമം, തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ... ; മന്മോഹന് എന്ന നിശബ്ദനായ പരിഷ്കാരി
ന്യൂഡല്‍ഹി : സുശക്തമായ ഇന്ത്യ എന്ന് പറയാന്‍ രാജ്യത്തെ പ്രാപ്തനാക്കിയ വ്യക്തി, നിശബ്ദനായ പരിഷ്കാരി, ഭാവിയിയെ മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ച ഭരണാധികാരി... മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് വിശേഷങ്ങണങ്ങള്‍ ഏറെയാണ്. വിവരാവകാശ നിയമം, ലോക്പാല്‍, ലോകായുക്ത ആക്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങി രാജ്യത്തെ പൗരന്മാര്ക്ക് ഗുണകരമാകുന്ന അനേകം കാര്യങ്ങളാണ് മന്മോഹന് സിംഗിന്റെ കാലത്ത് നടപ്പിലായത്.
പൊതുരംഗത്തെ സുതാര്യമാക്കുന്ന വിവരാവകാശ നിയമം വന്നതോടെ സര്‍ക്കാരിന്റെയോ അഥവാ സര്‍ക്കാര്‍ സംവിധാനങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ അധികാരികള്‍ക്ക് നിര്‍വാഹമില്ലാതായി. സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉത്തരവാദിത്വപ്പെട്ടവരെയും ചോദ്യമുനയില്‍ നിര്‍ത്താനും നടപടികള്‍ വേഗത്തിലാക്കാനും സാധാരണക്കാര്‍ക്ക് അവകാശം നല്കിയ നിയമമായിരുന്നു ഇത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
More »
കുവൈത്ത് ബാങ്കിന്റെ 700 കോടി തട്ടിയ സംഭവം: പട്ടികയില്‍ 700 ഓളം മലയാളി നഴ്സുമാര്‍; അന്വേഷണം യുകെയിലേക്കും കാനഡയിലേയ്ക്കും അമേരിക്കയിലേക്കും
കുവൈത്തിലെ ബാങ്കിന്റെ 700 കോടി രൂപ വായ്പയെടുത്തു മുങ്ങിയ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം തുടങ്ങി. തട്ടിപ്പു നടത്തിയവരില്‍ 700 ഓളം പേര് നഴ്സുമാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. വായ്പയെടുത്തു മുങ്ങിയ ഇവര്‍ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും ജോലിയുടെ മറവില്‍ കടന്നുകളഞ്ഞെന്ന് കുവൈത്ത് ബാങ്ക് പറയുന്നു. 50 ലക്ഷം മുതല്‍ 2 കോടി വരെയാണ് പലരും ലോണെടുത്ത്.
കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവര്‍ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതര്‍ കേരള പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നല്കി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.
2020 -22 കാലത്താണ് ബാങ്കില്‍ തട്ടിപ്പ് നടന്നത്. കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍
More »
ഫ്ലാറ്റ് തട്ടിപ്പ്: നടി ധന്യ മേരിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി
ഫ്ലാറ്റ് തട്ടിപ്പുകേസില്‍ നടി ധന്യമേരി വര്‍ഗീസ് വീണ്ടും കുരുക്കില്‍. നടിയുടെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. 2016ല്‍ കേസില്‍ ധന്യയും ഭര്‍ത്താവ് ജോണും അറസ്റ്റിലായിരുന്നു.
ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരന് സാമുവല്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവിയായിരുന്നു ധന്യ.
ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിര്‍മ്മിച്ചു
More »
'ചിറ്റപ്പന്' റീലോഡഡ്: പറഞ്ഞു; പറഞ്ഞില്ല
കേരളത്തിലെ സിപിഎമ്മിനു തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്. പാര്‍ട്ടിയെ ആധുനികവത്കരണത്തിലേക്ക് നയിച്ചവരില്‍ പ്രധാനിയായ ഇ.പി. ജയരാജന് ഇപ്പോള്‍ അകത്തും പുറത്തുമല്ലാത്ത സ്ഥിതിയിലാണ്. പാര്‍ട്ടിയിലെ രണ്ടാമന് സ്ഥാനം പോലും നഷ്ടമായ ഇ.പി ബിജെപി ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ചയും നീക്കുപോക്കും പരസ്യമായതോടെ അപ്രിയനായി മാറി. ഇപ്പോള്‍ തന്റെ ആത്മകഥയിലൂടെ വീണ്ടും വെടിപൊട്ടിച്ചിരിക്കുകയാണ് ചിറ്റപ്പന്.
പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം'ത്തില്‍ പറയന്നു. പാര്‍ട്ടി തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇപിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാര്‍
More »