Don't Miss

മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മുംബൈ: ബോ​ളി​വു​ഡ് താ​രം ഐ​ശ്വ​ര്യ റാ​യിയെ പീ​ഡി​പ്പി​ക്കാ​ന്‍ ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ഹാര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍ . ഐ​ശ്വര്യ​യു​ടെ ഇന്റര്‍​നാ​ഷ​ണല്‍ ടാലന്റ് മാ​നേ​ജ​ര്‍ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സി​മോ​ണ്‍ ഷെ​ഫീല്‍​ഡാ​ണ് വെ​റൈ​റ്റി ഡോ​ട്ട് കോ​മെ​ന്ന ഒാ​ണ്‍​ലൈ​നി​ലൂ​ടെ ഇക്കാര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കാ​ന്‍ ഫെ​സ്റ്റി​വ​ല്‍ , ആം ​ഫാ​ര്‍ ഗാ​ല തു​ട​ങ്ങി​യ​വ​യി​ല്‍ വ​ച്ച് ക​ണ്ട് ഐ​ശ്വ​ര്യ​യും ഭ​ര്‍​ത്താ​വ് അ​ഭി​ഷേ​ക് ബ​ച്ച​നു​മാ​യി ഹാ​ര്‍വി ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.


ഇ​തു​വ​ച്ച് ഒ​രി​ക്ക​ല്‍ ഐ​ശ്വ​ര്യ​യെ മുറിയി​ല്‍ ത​നി​ച്ചു കാ​ണ​ണ​മെ​ന്ന് ഹാ​ര്‍​വി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യും അ​തി​നു​ള്ള ക​രു​നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. താന്‍ ഇ​ട​പെ​ട്ടാ​ണ് ഇ​ത് ത​ട​ഞ്ഞത്-​ഷെ​ഫീ​ല്‍​ഡ് ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു. അ​വ​ളെ ഒ​റ്റ​യ്ക്ക് ഒ​ന്ന് കി​ട്ടാ​ന്‍ ഞാ​ന്‍ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ഹാ​ര്‍​വി ഒ​രി​ക്ക​ല്‍ ചോ​ദി​ച്ച​താ​യും ഷെ​ഫീ​ല്‍​ഡ് പ​റ​യു​ന്നു.


ഒ​റ്റ​യ്ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​രം ഒ​രു​ക്കാ​തി​രു​ന്ന​പ്പോ​ള്‍ ത​ന്നെ താ​ക്കീ​ത് ചെ​യ്തെ​ന്നും അ​ധി​ക്ഷേ​പി​ച്ചെ​ന്നും മേ​ലി​ല്‍ ഒ​രു ജോ​ലി​യും ല​ഭി​ക്കി​ല്ലെ​ന്ന് ഹാ​ര്‍​വി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും സി​മോ​ണ്‍ പ​റ​യു​ന്നു. ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോൗ, മെറില്‍ സ്ട്രിപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലറ്റ് തുടങ്ങിയ വന്‍ താരങ്ങള്‍ വരെ ഹാര്‍​വിക്കെതി​രെ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മുപ്പതോളം സൂപ്പര്‍ നായികമാരെ ഇയാള്‍ ചൂഷണം ചെയ്തു എന്നാണു ആരോപണം.


ലി​യ സെ​യ്ദു, റോ​സ് മ​ഗ​വ​​ന്‍ , ആ​സി​യ അര്‍ജ​ന്റോ , ആം​ബ്ര ഗു​റ്റി​യെ​റ​സ്, ആ​ഷ്‌​ലി ജൂ​ഡ്, കാ​റ ഡെ​ല​വി​​ന്‍ , ഹെ​തര്‍ ഗ്ര​ഹാം, ലു​സി​യ ഇ​വാ​​ന്‍​സ് തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേര്‍ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നടിമാരുള്‍പ്പെടെയുള്ള സ്ത്രീകളെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി നഗ്നനായി എതിരേല്‍ക്കുകയുമാണ് ഹാര്‍വിയുടെ പതിവ്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ നിരവധിപ്പേര്‍ പീഡനത്തിനിരയായിട്ടുണ്ട്.നി​ര്‍​മാ​താ​വി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച ന​ടി​മാര്‍​ക്കു പി​ന്തു​ണ​യ​റി​യി​ച്ചു നി​ര​വ​ധി ഹോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി.


എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഹാര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ നി​ഷേ​ധി​ച്ചി​രു​ന്നു. സ്ത്രീ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു നി​ല​പാ​ട്.
പീഡന കഥകള്‍ പലതും പുറത്തായതോടെ സ്വന്തം കമ്പനിയായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നു വരെ ഇയാളെ പുറത്താക്കി. ഇതിനിടെയാണ് ഹാര്‍വി ബോളിവുഡ് സുന്ദരി ഐശ്വര്യയെയും ലക്ഷ്യമിട്ടിരുന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്.

 • 'ഭരണകക്ഷിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു'; ബിജെപിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ്
 • സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയവരെക്കുറിച്ച് വികാരാധീനനായി സുരേഷ് ഗോപി
 • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കുടുംബത്തെ ബന്ദികളാക്കി വീട്ടില്‍ മോഷണം
 • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
 • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
 • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
 • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
 • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
 • സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway