സ്പിരിച്വല്‍

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ഏകദിന മലയാള യുവജന ധ്യാനം നാളെ
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍, യേശു മാര്‍ഗത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവതീ യുവാക്കള്‍ക്കായി ഏകദിന മലയാള ധ്യാനം നാളെ (ശനിയാഴ്ച) , ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു . അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും . ലോകത്തിലെ ഏത് രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് . പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ afcmuk.org/register എന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും. സെഹിയോന്‍

More »

മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാള്‍ 26 മുതല്‍; പ്രധാനത്തിരുന്നാള്‍ ജൂലൈ 3ന്
മാഞ്ചസ്റ്റര്‍ : 'യുകെയുടെ മലയാറ്റൂര്‍' എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇ മാസം 26 മുതല്‍. പ്രധാന തിരുന്നാള്‍ ജൂലൈ മൂന്നിന് നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും. മാഞ്ചസ്റ്റര്‍ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകര്‍ഷണം. 26 മുതല്‍ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. തിരുന്നാള്‍ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, കൈക്കാരന്മാരായ അലക്സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്മോന്‍ ജോര്‍ജ്, ജോജി ജോസഫ് , ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമായിരിക്കും ഇക്കുറി

More »

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 12ന്; വചന വിരുന്നില്‍ അഭിഷേകമൊരുക്കാന്‍ മാര്‍.റാഫേല്‍ തട്ടില്‍
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ , വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവില്‍ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് ജൂണ്‍ 12 ന് ഓണ്‍ലൈനില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോന്‍ യുകെയുടെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷനില്‍ ലോക പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ,ഫാ.ഗ്ലാഡ്‌സണ്‍ ഡെബ്രെ OST എന്നിവര്‍ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളില്‍ ഇത്തവണ പങ്കെടുക്കും . മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം

More »

സെഹിയോന്‍ യു കെയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന്
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നടക്കും. സെഹിയോന്‍ യുകെ ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ . സെബാസ്റ്റ്യന്‍ സെയില്‍സ് , സെഹിയോന്‍ അഭിഷേകാഗ്‌നി കാത്തലിക്കു മിനിസ്ട്രിയുടെ കുട്ടികളുടെയും ടീനേജുകാരുടെയും ആത്മീയ ശുശ്രൂഷകന്‍ ബ്രദര്‍ ജോണി കാര്‍ഡിഫ് എന്നിവരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് ശുശ്രൂഷ . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും. ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോന്‍ യുകെ യുടെ പ്രത്യേക വാട്‌സ് ആപ്പ്

More »

നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍: ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം വീല്‍ചെയറിലെ സുവിശേഷകന്‍ ഫാ.ജെയിംസ് മഞ്ഞാക്കല്‍
പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തില്‍ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ . ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കും . ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനും സെഹിയോന്‍ യുകെ ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും.വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന ഈ കണ്‍വെന്‍ഷനില്‍ ലോക പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ ഫാ. ജെയിംസ് മഞ്ഞാക്കല്‍ ,ഫാ.പാറ്റ് കോളിന്‍സ് എന്നിവര്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളില്‍ പങ്കെടുക്കും . മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിന്‍ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും

More »

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8ന് ; ഫാ. നടുവത്താനിയിലിനൊപ്പം ഫാ.ജെയിംസ് മഞ്ഞാക്കലും
വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവില്‍ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 8 ന് ഓണ്‍ലൈനില്‍ നടക്കും. പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ ഫാ. ജെയിംസ് മഞ്ഞാക്കല്‍ ,ഫാ . പാറ്റ് കോളിന്‍സ് എന്നിവര്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിന്‍ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ഓണ്‍ലൈനില്‍ കണ്‍വെന്‍ഷന്‍

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ ഘട്ട മത്സരം ഇന്ന്
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും . കുടുംബങ്ങള്‍ക്കയി നടത്തുന്ന ഈ മത്സരത്തില്‍ രൂപതയുടെ വിവിധ മിഷന്‍ സെന്ററുകളില്‍ നിന്നായി അനേകം കുടുംബങ്ങളാണ് പങ്കെടുക്കുന്നത് . രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ ആയി നടത്തുന്ന മത്സരങ്ങളുടെ ആദ്യ ഘട്ടമത്സരമാണ് ഇന്ന് നടക്കുക . മത്സരങ്ങള്‍ വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച് ഏഴരക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഇതിനോടകം ഓരോരോരുത്തരുടേയും രജിസ്റ്റേര്‍ഡ് ഈമെയിലില്‍ പ്രാക്ടീസ് ടെസ്‌റ് മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ അയച്ചിട്ടുണ്ട് . രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒരു കുടുംബം ഫൈനല്‍ മത്സരത്തിലേക്ക് പ്രവേശിക്കും . ഭാരതത്തിന്റെ അപ്പോസ്‌തോലനായ

More »

ലിവര്‍പൂള്‍ കാര്‍മേല്‍ ഇടവക അംഗങ്ങള്‍ വാങ്ങി പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ ഞായറാഴ്ച
ലിവര്‍പൂള്‍ : മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ലിവര്‍പൂളിലെ വിശ്വാസി സമൂഹത്തിനു ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമായി കാര്‍മേല്‍ ഇടവക അംഗങ്ങള്‍ വാങ്ങി പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ ഞായറാഴ്ച . രാവിലെ പത്തുമണിക്ക് മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റവ. ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ കൂദാശ നിര്‍വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നിയന്ത്രണങ്ങളോടെയാണ് ശുശ്രൂഷകള്‍ നടത്തുക. രാവിലെ ഒമ്പതര മുതല്‍ ദേവാലയ കൂദാശയും വൈകിട്ട് മുതല്‍ പാഴ്‌സനേജിന്റെ കൂദാശയുടെ സംപ്രേക്ഷണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക സെക്രട്ടറി രാജു മാത്യുവിനെ(07889217641) ബന്ധപ്പെടുക.

More »

സെഹിയോന്‍ നൈറ്റ് വിജില്‍ ഇന്ന്
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജില്‍ ഇന്ന് (വെള്ളിയാഴ്ച) നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക . പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ യുകെ ഡയറക്ടറുമായ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ യുകെ സമയം രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക. സെഹിയോന്‍ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളില്‍ പങ്കെടുക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജില്‍ ശുശ്രൂഷകളിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു. താഴെപ്പറയുന്ന zoom ID വഴി പ്രത്യേകമായുള്ള പ്രാര്‍ത്ഥനയ്ക്കും അവസരമുണ്ടായിരിക്കും . 8894210945

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions