ഇന്റര്‍വ്യൂ

കഥ- തുറന്നിട്ട ജാലകം

ഒരു ദിവസത്തിന്റെ ഇരുപത്തി നാല് മണിക്കൂറില്‍ പാതി ജോലികവര്‍ന്നു എടുക്കുമായിരുന്നു ....പിന്നെ അവശേഷിക്കുന്ന പാതി എന്റെ മുറിയുടെ നാല് ചുവരുകള്‍ക്കുളളില്‍ ഒതുങ്ങുന്നതിനാലാവാം ഞാന്‍ എന്റെ മുറിയുടെ ജാലകതിനെയും ,അതിലൂടെ കാണുന്ന പുറം ലോകത്തെയും ഇഷ്ടപെടാന്‍ തുടങ്ങിയത്.. അവിടെ ആ ജനാലക്കരികില്‍ ഇരുന്നു പുറത്തേക്കു നോകുമ്പോള്‍ മാറി വരുന്ന ഋതുക്കള്‍ പ്രകൃതിക്കു വിവിധ വര്‍ണങ്ങള്‍ നല്കുന്നത് കാണാന്‍ എന്താ ഭംഗി....പച്ചിലകള്‍ മഞ്ഞ ആയി...പിന്നതു കൊഴിഞ്ഞു വീഴുന്നതും... മഞ്ഞിന്റെ പുതപ്പിനായി തന്റെ ദളങ്ങള്‍ കൊഴിച്ചു കാത്തിരിക്കുന്ന വൃക്ഷങ്ങളും .. അവയിലേക്കു പഞ്ഞി കെട്ടുകള്‍ കണക്കെ പൊഴിയുന്ന മഞ്ഞിന്‍ കണങ്ങളും... . . പിന്നെ ഈ നീണ്ട ശൈത്യത്തിനൊടുവില്‍ വൃക്ഷലതാ
ദികളില്‍ വസന്തം പൂകാലം സമ്മാനിക്കുന്നതും.....ഇട വിട്ടു പെയ്യുന്ന ചാറ്റല്‍ മഴയും,ആ മഴയ്ക്ക് വിരാമമിട്ടു കൊണ്ട് വല്ലപ്പോഴും കാര്‍മേഖങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിച്ചു പ്രത്യക്ഷ പെടുന്ന സൂര്യനും...കണ്‌നെതാദൂരം പരന്നു കിടക്കുന്ന പചിപ്പില്‍ പലപ്പോഴായി പ്രത്യക്ഷ പെടുന്ന ചെമ്മരി ആടിന്‍ കൂട്ടങ്ങളും ...അവയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന കിളികളും...വിരളമെങ്കിലും അങ്ങ് ദൂരത്തായി വല്ലപ്പോഴും ഓടി കളിക്കുന്ന തവിട്ടു നിറമുള്ള മുയലുകളും...മഴയില്ലാത്ത ദിനങ്ങളില്‍ കൃഷി ഇടം വൃത്തി ആക്കുന്ന അടുത്ത വീട്ടിലെ വൃദ്ധ ദമ്പതികളുടെ ഉറക്കെ ഉള്ള പൊട്ടിച്ചിരികളും...സായന്ഹങ്ങളില്‍ നടക്കാന്‍ ഇറങ്ങുന്നവരുടെ സംസാരങ്ങളും എല്ലാം എന്റെ ഈ ചെറിയ ജാലകം എനിക്ക് സമ്മാനിക്കുന്ന സന്തോഷങ്ങള്‍ ആയിരുന്നു ....
രാത്രി ഏറെ ആയാലും ഞാന്‍ ആ ജാലകം വിട്ടു പോകാറില്ല...പുറത്തു തണുപ്പ് അധികം ആയതിനാല്‍ ഞാന്‍ ജാലകം പാതിയേ തുറക്കാറുള്ളു ..അതിലൂടെ എന്നും തണുത്ത കാറ്റ് കൂടുകൂട്ടാന്‍ അതിന്റെ തണുത്ത കരങ്ങളുമായി വരാറുണ്ടായിരുന്നു ....ആ കാറ്റിന്റെ തണുപ്പിനു എപ്പോഴും എന്റെ ഏകാന്തതയോട് പ്രണയമാണെന്ന് എനിക്ക് തോന്നാറുണ്ട് ...ചിലരാത്രികളില്‍ അങ്ങ് ദൂരെ നിന്ന് വരുന്ന കാറ്റിന്റെ ചൂളം കുത്തലും, അതിനെ മറികടന്നു വേഗത്തില്‍ എങ്ങോട്ടോ പോകുന്ന വണ്ടികളുടെ ഇരമ്പലും...ചിലപ്പോള്‍ ചാറ്റല്‍ മഴയെ സമ്മാനമായി കൊണ്ട് വന്നു അതിശയിപ്പിക്കുന്ന കാറ്റും....ഇടക്കിടെ രാത്രിയുടെ നിശബ്ധ്ധയെ ഭേദിച്ച് മുഴങ്ങുന്ന അടുത്ത പള്ളിയിലെ മണികളും...അടുത്ത വീടിന്റെ മുന്നില് തൂക്കിയ മണികളുടെ കല പില ശബ്ദവും എല്ലാം... ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു
പുതുവര്ഷം പിറന്നപ്പോഴും, ക്രിസ്മസ് ആയപ്പോഴും എല്ലാം ഞാന്‍ ഈ ജനലിലൂടെ ആണ് പുറത്തെ ലോകം കണ്ടത്...
ഇന്നിവിടെ ഈ ജനല്‍ തുറന്നു ബാല്‍ക്കണി യിലെക്കിറങ്ങിയാല്‍ .. എന്തിനോ വേണ്ടി തിരക്കിട്ട് പായുന്ന മനുഷ്യരെ അല്ലാതെ ഒന്നും തന്നെ കാണാനില്ല... ഇപ്പോള്‍ ഞാന്‍ അറിയുന്നു എന്റെ ആ ജാലകത്തെ യും അവിടുത്തെ ഏകാന്തതെയും ഞാന്‍ എത്ര മാത്രം സ്‌നേഹിച്ചിരുന്നു എന്ന്...


  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions