ഇന്റര്‍വ്യൂ

അമേരിക്കയില്‍ ജീവിച്ചിട്ടുപോലും ഫെയ്‌സ്ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത ഒരാളാണ്‌ ഞാന്‍ - ദിവ്യാഉണ്ണി

മലയാള ചലച്ചിത്രലോകത്തേക്ക്‌ മഞ്‌ജുവാര്യര്‍ വിജയകരമായി തിരികെയെത്തിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ ചിലരെങ്കിലും വെള്ളിത്തിരയില്‍ തിരെഞ്ഞേ മറ്റൊരു മുഖം മറ്റൊരു മുഖം മഞ്‌ജുവിന്റെ സമകാലികയായിരുന്ന ദിവ്യാഉണ്ണിയുടെതാണ്. വിവാഹ ശേഷം അമേരിക്കയിലേയ്ക്ക് കുടിയേറിയ ദിവ്യ കൊച്ചിയിലെതിയപ്പോള്‍ സിനിമയിലെ തന്റെ തിരിച്ചുവരവിനെപ്പറ്റി മനസ് തുറക്കുന്നു.

ഈ സന്ദര്‍ശനം സിനിമയിലേക്കുള്ള തിരിച്ചുവരവിന്‌ വേണ്ടിയാണോ?
ഈ വരവില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ പലരും ഈ ചോദ്യം ചോദിച്ചു. എന്താണ്‌ അതിന്‌ കാരണം എന്നറിയില്ല. ഒരു പക്ഷേ എന്റെ സിനിമാ ജീവിതത്തില്‍ സമകാലികയായിരുന്ന മഞ്‌ജുചേച്ചിയുടെ (മഞ്‌ജുവാര്യര്‍) തിരിച്ചുവരവ്‌ കണ്ടിട്ടാകാം. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത്‌ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങള്‍ക്കുമല്ല. വീടിന്റെ തൊട്ടുമുമ്പിലത്തെ പൊന്നേഴത്ത്‌ ക്ഷേത്രത്തിലെ ദശദിന മഹോത്സവമാണ്‌.
നൃത്തത്തില്‍ അരങ്ങേറ്റം നടത്തിയ നാള്‍ മുതല്‍ പറ്റുന്ന എല്ലാ അവസരങ്ങളിലും അവിടെ ഉത്സവത്തിന്‌ നൃത്തം ചെയ്യാറുണ്ട്‌. ഈ വരവ്‌ അതുമായി ബന്ധപ്പെട്ട്‌ മാത്രമാണ്‌. പിന്നെ മികച്ച അധ്യാപികയ്‌ക്കുള്ള കഴിഞ്ഞവര്‍ഷത്തെ രാഷ്‌ട്രപതിയുടെദേശീയപുരസ്‌കാരം അമ്മയ്‌ക്ക് ലഭിച്ചിരുന്നു. അവാര്‍ഡ്‌ ജേതാവിനെ നേരിട്ട്‌ അഭിനന്ദനം അറിയിക്കാനുള്ള ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു ഈ സന്ദര്‍ശനത്തിന്‌ പിന്നില്‍.


അപ്പോള്‍ സിനിമയിലേക്ക്‌ ഒരു തിരിച്ചുവരവില്ലേ?
സിനിമയിലേക്ക്‌ ഒരു തിരിച്ചുവരവുണ്ടാവില്ല എന്ന്‌ എവിടെയും പറഞ്ഞിട്ടില്ല. കല്യാണത്തോടുകൂടി സിനിമാഭിനയം നിര്‍ത്തും എന്നും പറഞ്ഞിരുന്നില്ല. നല്ല വേഷങ്ങള്‍ തേടിയെത്തുന്നില്ല എന്നതാണ്‌ പ്രശ്‌നം. അമേരിക്കയില്‍ സ്‌ഥിരതാമസം തുടങ്ങിയതിനുശേഷം ഒരുപാട്‌ ഓഫറുകള്‍ വന്നിരുന്നു. പക്ഷേ കഥാപാത്രത്തിന്‌ എന്തെങ്കിലും പ്രത്യേകത തോന്നിയാല്‍ മാത്രമേ അഭിനയിക്കൂ. ഇടയ്‌ക്ക് മുസാഫിര്‍ എന്ന ചിത്രത്തില്‍ റഹ്‌മാന്‍ സാറിനോടൊപ്പം ഒരു പാട്ടു സീനില്‍ പ്രത്യക്ഷപ്പെട്ടത്‌ ആ പാട്ടിന്‌ സിനിമയില്‍ പ്രാധാന്യം തോന്നിയതുകൊണ്ടാണ്‌.പിന്നെ മറ്റൊരു കാര്യമുള്ളത്‌ തിരിച്ചുവരവിനുള്ള സാഹചര്യങ്ങള്‍ എനിക്കുകൂടി ഒത്തുവരണം.
അമേരിക്കയില്‍ ഞാന്‍ നടത്തുന്ന നൃത്തവിദ്യാലയത്തിലെ ക്ലാസുകള്‍ മുടങ്ങാത്ത രീതിയില്‍ ഷെഡ്യൂളുകള്‍ പ്ലാന്‍ ചെയ്യണം. അങ്ങനെ സാഹചര്യങ്ങള്‍ എല്ലാം ശരിയായാല്‍ മലയാള സിനിമയിലേക്ക്‌ തിരിച്ചുവരുന്നതില്‍ സന്തോഷമേയുള്ളൂ. അമേരിക്കയില്‍ നിന്നും ഇവിടെവരെ വരാന്‍ വെറും 22 മണിക്കൂറല്ലേ ആവശ്യമുള്ളു.


മഞ്‌ജുവിന്റെ തിരിച്ചുവരവ്‌ എങ്ങനെയുണ്ടായിരുന്നു?
ഗംഭീരം. ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സിനിമയില്‍ നിന്നും ഇത്രയുംനാള്‍ മാറി നിന്നിട്ടും തിരിച്ചെത്തിയപ്പോള്‍ അതിന്റെ രണ്ടിരട്ടി പെര്‍ഫോമന്‍സാണവര്‍ കാഴ്‌ചവച്ചത്‌. ഹൗ ഓള്‍ഡ്‌ ആര്‍ യു വിന്‌ മുന്‍പ്‌ കല്യാണിന്റെ പരസ്യം കണ്ടപ്പോള്‍ തന്നെ ആ പ്രതിഭയിലെ കഴിവ്‌ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല എന്നു മനസിലായിരുന്നു. എന്നാല്‍ ഇത്രയും കേമമാകുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല.
പിന്നെ മഞ്‌ജുചേച്ചിയെ സംബന്ധിച്ച്‌ ജന്മസിദ്ധമാണ്‌ അഭിനയം. അത്‌ എല്ലാവര്‍ക്കും കിട്ടില്ല. ഇപ്പോഴും ടി.വി.യില്‍ ചേച്ചി അഭിനയിച്ച പഴയ സിനിമകള്‍ വന്നാല്‍ തീരുന്നതുവരെ ആ ചാനല്‍ മാറ്റില്ല. ആ അഭിനയപ്രതിഭയുടെ കഴിവുകള്‍ കണ്ട്‌ കോരിത്തിരിച്ച്‌ അങ്ങനെയിരിക്കും. ഇത്‌ എന്റെ മാത്രം അനുഭവമാണെന്ന്‌ തോന്നുന്നില്ല. എല്ലാ മലയാളിയുടെ ഉള്ളിലും ഈ വികാരം തന്നെയായിരിക്കും.

പക്ഷേ അവരുടെ ദാമ്പത്യജീവിതം തകര്‍ച്ചയിലാണ്‌?
സങ്കടമുള്ള കാര്യമാണ്‌ അങ്ങനെ കേള്‍ക്കുന്നത്‌. എന്നാല്‍ അതിനെപ്പറ്റി എന്തു പറയാനാണ്‌? അത്‌ ഓരോരുത്തരുടെയും വ്യക്‌തിപരമായ തീരുമാനങ്ങളും കാരണങ്ങളുമല്ലെ. ചിലപ്പോള്‍ വിധി. ദൈവനിശ്‌ചയം. ഇങ്ങനെയൊക്കെയേ മൂന്നാമതൊരാള്‍ക്ക്‌ ഇതിനെപ്പറ്റി പറയാന്‍ കഴിയൂ.

മഞ്‌ജു ഉള്‍പ്പെടെയുള്ള സമകാലികരുമായി ഇപ്പോഴും സൗഹൃദമുണ്ടോ?
ആരുമായും ഒരു സൗഹൃദവുമില്ല എന്നു പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്‌. പണ്ടും ഞാന്‍ അങ്ങനെയാണ്‌. ഇപ്പോഴും അങ്ങനെയാണ്‌. സൗഹൃദങ്ങള്‍ ഉണ്ടാക്കുവാനും അതു കാത്തുസൂക്ഷിച്ച്‌ മുന്നോട്ടുപോകാനും എനിക്ക്‌ കഴിയില്ല. ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പോരായ്‌മയായി എനിക്ക്‌ തോന്നിയിട്ടുള്ളതും അതാണ്‌.
എന്തിന്‌ ഏറെ പറയുന്നു. അമേരിക്കയില്‍ ജീവിച്ചിട്ടുപോലും സ്വന്തമായി ഒരു ഫെയ്‌സ്ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത ഒരാളാണ്‌ ഞാന്‍. ഭര്‍ത്താവ്‌, മക്കള്‍, അച്‌ഛനമ്മമാര്‍, അനിയത്തി, നൃത്തവിദ്യാലയത്തിലെ കുട്ടികള്‍, അതാണെന്റെ ലോകം.

(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions