ദൃശ്യം എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ച അന്‍സിബ ഹസന്‍ ഇന്ന് തെന്നിന്ത്യയിലെ യുവനായികയാണ്. തനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങളെയും വിവാദങ്ങളെയും അന്‍സിബ പുച്ഛത്തോടെ തള്ളുന്നു.
"ഉമ്മയുടെ നിര്‍ബന്ധം കാരണമാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഉമ്മയ്ക്ക് സിനിമാനടിയാവണമെന്ന് വലിയ സ്വപ്നമുണ്ടായിരുന്നു. പക്ഷേ സിനിമയിലെത്താന്‍ കഴിഞ്ഞില്ല. ആ ആഗ്രഹം മകളിലൂടെയെങ്കിലും സാധിച്ച് കാണാന്‍ ഉമ്മ ആഗ്രഹിച്ചു" -അന്‍സിബ പറയുന്നു.
'ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടി എന്ന നിലയ്ക്ക് ഞാന്‍ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ നാട്ടില്‍ വലിയ ഒച്ചപ്പാടായി. പിന്നീട് ഇന്റര്‍നെറ്റില്‍ എന്റെ ചില ഹോട്ട് ഫോട്ടോസ് വന്നതിന്റെ പേരിലായി ബഹളം. ഒടുവില്‍ വിവാദമായത് ബുദ്ധഭിക്ഷുക്കള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും. എല്ലാവര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടെന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും പല സിനിമാ സുഹൃത്തുക്കളും പറഞ്ഞു. എഫ് ബിയിലൊക്കെ മോശം കമന്റിട്ടവരില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും ഫേക്ക് ഐ.ഡിയുള്ളവരായിരുന്നു. സ്വന്തമായൊരു ഐഡന്റിറ്റി പോലുമില്ലാത്തവരുടെ കമന്റ് നമ്മളെന്തിന് മൈന്‍ഡ് ചെയ്യണം'- അന്‍സിബ ചോദിക്കുന്നു.
'ഒരു റിയാലിറ്റി ഷോയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസായിരുന്നു ആ ഷോയില്‍ ജഡ്ജായി വന്നത്. ആ ഷോ കഴിഞ്ഞപ്പോഴേയ്ക്കും തമിഴില്‍ നിന്ന് ആദ്യ ഓഫര്‍ വന്നു. കൊഞ്ചം വെയില്‍ കൊഞ്ചം മഴൈ എന്ന സിനിമയിലേക്ക്. അതൊരു ആര്‍ട്ട് മൂവിയായിരുന്നു. ആ സിനിമയിലൂടെ തമിഴ് നടികര്‍ സംഘത്തിന്റെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കിട്ടി'.
എന്റെ ജീവിതം മാറ്റി മറിച്ചത് ദൃശ്യമാണ്. ആ ചിത്രത്തിലേക്ക് അവസരം ലഭിച്ചത് കൗതുകകരമാണ്. പലരും എനിക്ക് മീനയുടെ ഛായയുണ്ടെന്ന് പറയുമായിരുന്നു. ഇക്കാരണം കൊണ്ടാണ് മീനയുടെ മകളായി ദൃശ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. ഓഡിഷന് ഞാന്‍ കുറേ വേഷങ്ങളണിഞ്ഞു. ഹാഫ്‌സാരിയും ചുരിദാറും മോഡേണ്‍ വേഷങ്ങളുമെല്ലാം. ഓരോ വേഷത്തിലും എനിക്ക് ഓരോ ലുക്കും പ്രായവുമാണ് തോന്നുന്നതെന്നും ജീത്തു ജോസഫ് സാര്‍ പറഞ്ഞു. എനിക്ക് നാടന്‍കഥാപാത്രങ്ങളാണ് കൂടുതല്‍ചേരുന്നത്. അള്‍ട്രാമോഡേണ്‍ ലുക്കുള്ള ക്യാരക്ടറുകള്‍ എനിക്ക് ചേരില്ല. എന്റെ ശരീരഘടന ഒരു നാടന്‍ കുട്ടിയുടേതാണ്.
'വീട്ടില്‍ ഞങ്ങള്‍ ആറ് പേരാണ്. എനിക്കൊരു ചേട്ടനും മൂന്നനിയന്മാരും ഒരു അനിയത്തിയുമുണ്ട്. ഇളയവരെല്ലാം എന്നെ ഇത്താത്ത എന്നാണ് വിളിക്കുന്നത്.
ഷൂട്ടിംഗിന് പോയിക്കഴിഞ്ഞാല്‍ എനിക്കവരുടെയടുത്തേക്ക് ഓടിയെത്താനുള്ള തിടുക്കമാണ്. പലരും ചോദിക്കാറുണ്ട് ഹോം സിക്ക്‌നെസ് കൂടുതലാണല്ലേയെന്ന്.
സിനിമയില്‍ കാവ്യചേച്ചിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഷീ ടാക്‌സിയിലഭിനയിച്ചപ്പോഴാണ് ഞങ്ങള്‍ അടുത്ത കൂട്ടുകാരായത്. കൂര്‍ഗിലായിരുന്നു ഷീ ടാക്‌സിയുടെ ഭൂരിഭാഗം സീനുകളുമെടുത്തത്. ഞങ്ങള്‍കറങ്ങാന്‍ കൂര്‍ഗില്‍ ഇനി ഒരു സ്ഥലവും ബാക്കിയില്ല. എല്ലാ റെസ്റ്റോറന്റിലും പോയി ഭക്ഷണം കഴിക്കുന്നതായിരുന്നു ഞങ്ങളുടെ ഹോബി.'
(കടപ്പാട് -കൗമുദി)