ഈ നഗരവും മാറിയിരിക്കുന്നു. ആടുകളത്തില്‍ക്കേട്ട മധുരയിലെ നാട്ടുതമിഴിലല്ല വെട്രിമാരന്‍ സംസാരിക്കുന്നത്. തലേന്നത്തെ സ്വീകരണത്തിനു ശേഷം പിരിയുമ്പോള്‍ ഒരഭിമുഖത്തിനു സമയം ചോദിച്ചിരുന്നു. രാവിലെ കാണാം എന്നു പറയുമ്പോള്‍ ഒരടു ത്ത സുഹൃത്തിനോടു സംസാരിക്കുകയാണെന്നാണ് തോന്നിയത്. മുറിക്കു പുറത്തെ നേരിയ ചാറ്റല്‍മഴയിലേക്കു നോക്കി വെട്രിമാരന്‍ ഒരു ഫ്ളാഷ്ബാക്കിനു വട്ടം കൂട്ടുകയാണെന്നു തോന്നി.
എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ഇവിടെ വന്നത്. പൊല്ലാതവന്‍ എന്ന ചിത്രത്തിലൂടെ ഇതാ ഒരു സംവിധായകന്‍ വരുന്നൂ എന്ന് തമിഴ് സിനിമയോടു പറയുന്നതിനും മുമ്പ്. ആടുകളത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടുന്നതിനും വളരെ മുമ്പ്. പോള്‍ സക്കറിയ എന്ന മലയാള എഴുത്തുകാരന്‍റെ കുറച്ചു കഥകളുടെ തമിഴ്മൊഴിമാറ്റം വായിച്ച കാലം. അതില്‍ ഒരു കഥയില്‍ അകപ്പെട്ടപ്പോള്‍ തോന്നി, കഥാകൃത്തിനെ കാണണം. തീവണ്ടിക്കൊള്ള എന്ന കഥയാണ് തമിഴ്നാട്ടിലെ കടലൂരുകാരന്‍ ചെറുപ്പക്കാരനെ മോഹിപ്പിച്ചത്. തീവണ്ടിക്കൊള്ളയിലെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ തീഷ്ണത, അതിലുടനീളമുള്ള പൊളിറ്റിക്കല്‍ സറ്റയറിന്‍റെ അംശങ്ങള്‍... ഇതെല്ലാം മനസിനെ അസ്വസ്ഥപ്പെടുത്തി. തിരുവനന്തപുരത്തിനു വണ്ടി കയറുമ്പോള്‍ സക്കറിയയെ കാണുക എന്നതു മാത്രമായിരുന്നില്ല ആഗ്രഹം. ഒന്നു ചോദിച്ചു നോക്കണം, എന്നെങ്കിലും ഒരു സിനിമയെടുക്കാന്‍ കഴിഞ്ഞാല്‍ ഈ കഥ എനിക്കു തരുമോ എന്ന്.
കഥ ഇഷ്ടപ്പെട്ടു വന്ന പയ്യന്‍ എന്ന ലാഘവത്തോടെയല്ല സംസാരിച്ചത്. തുല്യരായ രണ്ടുപേര്‍ എന്ന നിലയിലായിരുന്നു സംഭാഷണം. തീവണ്ടിക്കൊള്ള സിനിമയാക്കാനുള്ള അവകാശവും നല്‍കി. നീ എന്നെങ്കിലും സിനിമ ചെയ്താല്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്ന് എഴുതി നല്‍കുകയായിരുന്നു. ആ ലെറ്റര്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഉടന്‍തന്നെ തീവണ്ടിക്കൊള്ള ചെയ്യും. കേരള- തമിഴ്നാട് ബോര്‍ഡറിലായിരിക്കും ഷൂട്ടിങ്. മലയാളം, തമിഴ് ഡയലോഗുകള്‍ പറയുന്ന കഥാപാത്രങ്ങള്‍.
ക്രിക്കറ്റ് കളം മായുന്നു
ക്രിക്കറ്റ് പ്ലെയറാവാനായിരുന്നു താത്പര്യം. മകന്‍റെ ഏത് ആഗ്രഹങ്ങളോടും എതിരു നില്‍ക്കാതെ, പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത രക്ഷിതാക്കളായിരുന്നു എന്‍റെ പിന്‍ബലം. അച്ഛന്‍ ഡോ. ചിത്തിരവേല്‍, ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന വെറ്ററിനറി സയന്‍റിസ്റ്റായിരുന്നു. അമ്മ മേഖല ചിത്തിരവേല്‍ സ്കൂള്‍ അധ്യാപിക, ഒപ്പം സാഹിത്യകാരിയും. ചെന്നൈയില്‍ നിന്നും നൂറ്റിപ്പത്തു കിലോമീറ്റര്‍ ആകലെ റാണിപേട്ടിലായിരുന്നു താമസം. സ്കൂള്‍പഠനം കഴിഞ്ഞതോടെ പതിനാലാമത്തെ വയസില്‍ ക്രിക്കറ്റ്താരമാകുകയെന്ന ലക്ഷ്യത്തോടെ ചെന്നൈ വൈഎംസിയില്‍ ചേര്‍ന്നു. ക്രിക്കറ്റില്‍ പ്രതീക്ഷ നശിച്ചതോടെ ലയോള കോളെജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദപഠനത്തിനുചേര്‍ന്നു. അവിടെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു ബാലു മഹേന്ദ്ര. അദ്ദേഹത്തിന്‍റെ ഒരു സെമിനാറില്‍ പങ്കെടുത്തതോടെ ബാലു മഹേന്ദ്രയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന ചിന്തയായി. അദ്ദേഹവുമായി ഇക്കാര്യം സംസാരിച്ചു. സണ്‍ടിവിയില്‍ കഥൈ നേരം എന്ന പരമ്പര സംവിധാനം ചെയ്യുകയായിരുന്നു അപ്പോള്‍ ബാലുമഹേന്ദ്ര. അമ്പത്തിരണ്ട് കഥകള്‍, അമ്പത്തിരണ്ട് ആഴ്ചകള്‍. ഒരു ആഴ്ചയില്‍ ഒരു കഥ. അസിസ്റ്റന്‍റുകള്‍ സെലക്റ്റ് ചെയ്യുന്ന കഥകളില്‍ നിന്നും മികച്ച പത്ത് കഥകള്‍ സെലക്റ്റ് ചെയ്യേണ്ട ജോലി വെട്രിമാരനായിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍, മികച്ച കഥകള്‍ തേടിയുള്ള വായന...ഒരു വര്‍ഷം അങ്ങനെ. അതിനുശേഷം കതിര്‍ എന്ന സംവിധായകന്‍റെ അസിസ്റ്റന്‍റായി കാതല്‍ വൈറസില്‍.
സിനിമാക്കളം ഉണരുന്നു
സിനിമയിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ എതിര്‍ത്തവര്‍ ഏറെ. അമ്മ മേഖല ചിത്രവേലിന്‍റെ ശക്തമായ പിന്തുണ ആ ചെറുപ്പക്കാരനു കരുത്താ യി. ബാലു മഹേന്ദ്രയുടെ ജൂലി ഗണപ തി, അത് ഒരു കനാക്കാലം... അസോസിയേറ്റ് ഡയറക്റ്റര്‍ കാലം. അത് ഒരു കനാക്കാലത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ധനുഷിനെ അടുത്ത് പരിചയപ്പെടുന്നത്. ദേശീയനെടുംശാലൈ എന്ന ഒരു കഥ ധനുഷിനോടു പറഞ്ഞു. ഡേറ്റും നല്‍കി. നിര്‍മാതാക്കള്‍ വിസമ്മതം പ്രകടിപ്പിച്ചതോടെ ആദ്യ സിനിമയുടെ ആയുസ് രണ്ടു ദിവസത്തിനപ്പുറം നീണ്ടില്ല. കതിരേശന്‍ എന്ന നിര്‍മാതാവിനോടു കഥപറയാന്‍ പറഞ്ഞത് ധനുഷാണ്. കഥ കേട്ടു ത്രില്‍ഡായ നിര്‍മാതാവ് സിനിമ ചെയ്യാമെന്നറിയിച്ചതോടെ തമിഴില്‍ ഒരു പുതുസംവിധായകന്‍റെ പിറവിയാ യി. നായികയെ കണ്ടെത്താന്‍ വിഷമി ച്ചു. കാജല്‍ അഗര്‍വാള്‍, പൂനംബജ്വ എന്നിവരെയൊക്കെ നോക്കിയെങ്കിലും പലകാരണങ്ങളാലും നടന്നില്ല. അവസാനമാണ് ദിവ്യ സ്പ ന്ദന എന്ന രമ്യയെ നോക്കിയത്. ഫോണിലൂടെ കഥ പറഞ്ഞു. മേക്കപ്പിട്ട് കഥാപാത്രമായി വന്നപ്പോഴാണ് നായികയെ ആദ്യമായി വെട്രിമാരന്‍ കാണുന്നത്. എന്നിട്ടും ആ സെലക്ഷന്‍ കറക്റ്റായിരുന്നു. ഏതു നല്ല കാര്യം ചെയ്താലും ഏതോ ഒരു ശക്തി നമ്മളെ ശരിയിലേക്ക് നയിച്ചുകൊണ്ടിരിക്കും എന്ന ധനുഷിന്‍റെ വാക്കുകളാണ് അപ്പോള്‍ വെട്രി ഓര്‍ത്തത്. 2007ല്‍ പൊല്ലാതവന്‍, അന്ന് മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.
ബൈസിക്കിള്‍ തീവ്സിന്‍റെ മോഷണം
ബൈസിക്കിള്‍ തീവ്സിന്‍റെ പകര്‍പ്പാണ് പൊല്ലാതവന്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയ്ക്കാ ണ് മോശം. എന്‍റെ സുഹൃത്ത് ആന്‍ഡ്രൂവിന്‍റെ ബൈക്ക് കാണാതെപോയതും സുഹൃത്തുക്കള്‍ തേടിപ്പോയതുമായ അനുഭവമാണ് പൊല്ലാതവ നിലേക്ക് ഞാന്‍ പകര്‍ത്തിയത്. ബൈസിക്കിള്‍ തീവ്സ് ഉള്‍പ്പടെ ലോകത്തെ പ്രശസ്തമായ പല ക്ലാസിക്കുകളില്‍ നിന്നും നമുക്ക് പുതിയ അറിവുകള്‍ ലഭിക്കാം. സിനിമകള്‍ സ്വാധീനിക്കാം. എന്നാല്‍ അതേപടി പകര്‍ത്തുന്നത് ശരിയല്ല. എന്‍റെ സുഹൃത്തിന്‍റെ ജീവിതത്തിലെ സംഭവമായിരുന്നു പൊല്ലാതവന്‍. രണ്ടാമത്തെ സിനിമ ആടുകളത്തിന്‍റെ എന്‍ഡ് ടൈറ്റിലില്‍ സിനിമയെ സ്വാധീനിച്ച സിനിമകളെക്കുറിച്ചും മറ്റുമു ള്ള ഫിലിമോഗ്രാഫിയും ബിബ്ളിയോഗ്രാഫിയും നല്‍കിയിട്ടുണ്ട്. പൊല്ലാത വനിലും അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിര്‍മാതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് അത് നടക്കാതെപോയത്. പൊല്ലാതവന്‍ കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷമാണ് ആടുകളം. മെക്സിക്കോയി ലെ നായ്പ്പോരിനെ ആസ്പദമാക്കിയൊരുക്കിയ അമരോസ് പെരസ് എന്ന സിനിമ കണ്ടപ്പോഴാണ് ഈ സബ്ജക്റ്റ് മനസില്‍ കയറിയത്. മധുരയില്‍പ്പോയി രണ്ടുവര്‍ഷം താമ സിച്ചു. അവിടെ കോഴിപ്പോര് പ്രാക്റ്റി സ് ചെയ്യുന്നവരെയാണ് സിനിമ യില്‍ കഥാപാത്രങ്ങളാക്കിയത്. അവര്‍ക്കായി അഭിനയത്തില്‍ പ്രത്യേകപരിശീലനം നല്‍കി.
ആടുകളത്തിലെനായകന്‍ ക്ലൈമാക്സില്‍ വില്ലന്‍മാരില്‍നിന്നും നായകന്‍ ഒളിച്ചോടുകയാ ണ്. ഒരു പുതിയ ജീവിതംതേടി അഭയാര്‍ഥിയെപ്പോലെയൊരു യാത്ര. താരകേന്ദ്രീകൃത സിനിമയില്‍ ചിന്തിക്കാന്‍ കഴിയാത്ത ഒന്ന്. ധനുഷിന്‍റെ കറുപ്പ് എന്ന കഥാപാത്രം ഇങ്ങനെ തിരശീലയില്‍ നിന്നും പലായനം ചെയ്യുമ്പോള്‍ പ്രേക്ഷകരും അത്ഭുതപ്പെടുന്നു. ഇങ്ങനെയൊക്കെ തമിഴ്സിനിമയിലും സംഭവിക്കുമോ? എന്നാല്‍ ഉറപ്പായിരുന്നു. പ്രേക്ഷകര്‍ ഇത് സ്വീകരിക്കുമെന്ന്. കോഴിപ്പോര് ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാല്‍ സമ്പന്നമായ സിനിമയുടെ ആദ്യപകുതി പ്രേക്ഷകര്‍ നന്നായി എന്‍ജോയ് ചെയ്തു. ആദ്യ പകുതിയില്‍ അവര്‍ അനുഭവിച്ച ഫീലും ഹാപ്പിനസും രണ്ടാം പകുതിയേയും ക്ലൈമാക്സിനേയും രക്ഷപ്പെടുത്തുമെന്ന് ഉറപ്പുണ്ടായിരുന്നു വെട്രിമാരന്.
ഇവിടുത്തെ ഫിലിം, ഫുഡ്
ഇപ്പോള്‍ അധികം മലയാളം സിനി മകള്‍ കാണാറില്ല. കാഴ്ചയും തന്‍മാത്രയും കണ്ടു. അടുത്തു കണ്ട ത് ഉറുമി. സ്വന്തം വ്യക്തിത്വവും ഐഡന്‍റിറ്റിയും നഷ്ടപ്പെടുത്താത്ത മികച്ച സിനിമകളാണ് മലയാളത്തിലുണ്ടാ യിരുന്നത്. ഇപ്പോഴതില്ല എന്നതില്‍ ദു:ഖമുണ്ട്. കേരളത്തിന്‍റെ ഭക്ഷണ വും ഏറെ ഇഷ്ടം. ചെന്നൈയില്‍ താമസിക്കുമ്പോള്‍ കേരള ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്ന ത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഭക്ഷണത്തോടു വല്ലാത്ത അടുപ്പമുണ്ട്. എന്‍റെ ഭാര്യ ആര്‍ത്തി നാഗര്‍കോവില്‍ സ്വദേശിയാണ്. അവിടുത്തെ മീന്‍കറിക്കും മറ്റുമെല്ലാം കേരളത്തിന്‍റെ ഫ്ളേവറുണ്ട്. സിനിമയ് ക്കു പുറമെ മൃഗപരിപാലനം, ഓര്‍ഗാനിക് ഫാമിങ് എന്നിവയോടാണ് താത്പര്യം. കൃഷിചെയ്യാന്‍ കുറേയേറെ സ്ഥലം വാങ്ങണം. വ്യത്യസ്തമായ കൃഷികള്‍ ചെയ്യണം.
അമ്മയുടെ കഥകള്‍
അമ്മ എഴുത്തുകാരിയാണെങ്കിലും അമ്മയുടെ കഥകളൊന്നും സിനിമ യാക്കാന്‍ തത്കാലം ഉദ്ദേശിക്കുന്നി ല്ല. അമ്മയുടെ പെരിയസ്കൂള്‍ എന്ന കഥ ബാലു മഹേന്ദ്ര സീരിയലാക്കിയിരുന്നു. രക്ഷിതാക്കള്‍ കോണ്‍വെന്‍റില്‍ കൊണ്ടു തള്ളുന്ന കുരുന്നുകളു ടെ മാനസികസംഘര്‍ഷങ്ങളായിരു ന്നു ആ കഥയില്‍ പറഞ്ഞത്. അമ്മയുടെ എഴുത്തില്‍ കൂടുതലും നിറഞ്ഞു നില്‍ക്കുന്നത് ഫാമിലിഡ്രാമ യാണ്. അതുകൊണ്ടുതന്നെ അമ്മയുടെ കഥകള്‍ യോജിക്കുന്നത് സീരിയലിനാണ്.