യുക്മ ടിഫിന് ബോക്സ് കേരളാ പൂരം 2024'ന് ആവേശം പകരാന് മെഗാ തിരുവാതിര, ഫ്യൂഷന് ഡാന്സ്, ഫ്ലാഷ് മോബ്
ആഗസ്റ്റ് 31 ശനിയാഴ്ച്ച സൗത്ത് യോര്ക്ഷെയറിലെ ഷെഫീല്ഡിനു സമീപം റോഥര്ഹാം മാന്വേഴ്സ് തടാകത്തില് നടക്കുന്ന 'യുക്മ ടിഫിന് ബോക്സ് കേരളാ പൂരം 2024' മത്സരവള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള് പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള് ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില് സ്റ്റേജില് ലൈവ് കലാപരിപാടികള് നടത്തപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങള്ക്ക് ശേഷമായിരിക്കും ഔപചാരികമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. വള്ളംകളി കാണുവാന് യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേല്ക്കാന് അതിമനോഹരമായ മാന്വേഴ്സ് തടാകവും പരിസരങ്ങളും പൂര്ണ്ണ തോതില് സജ്ജമായിരിക്കും.
'യുക്മ ടിഫിന് ബോക്സ് കേരളാ പൂരം 2024' വള്ളംകളി മഹോത്സവത്തില് അരങ്ങ് തകര്ക്കാന് മെഗാ തിരുവാതിര, ഫ്യൂഷന് ഡാന്സ്, ഫ്ലാഷ് മോബ് എന്നിവയില് പങ്കെടുക്കാന് രാജ്യത്തിന്റെ വിവിധ
More »
ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോയില് നിയുക്ത എംപി സോജന് ജോസഫും കേംബ്രിഡ്ജ് മേയര് ബൈജു തിട്ടാലയും മുഖ്യാതിഥികള്
കലാഭവന് ലണ്ടന് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോയും , ഇന്ത്യന് സൗന്ദര്യ മത്സരവും ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനില് നടക്കും. ലണ്ടനില് ഹോണ്ചര്ച്ചിലുള്ള ക്യാമ്പ്യണ് അക്കാദമി ഹാളില് വെച്ചാണ് പരിപാടികള് അരങ്ങേറുന്നത് . യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാര്ത്ഥികള് അവര്ക്ക് ലഭിച്ച പരിശീലനത്തിന്റെ നിറവില് വേദിയിലെ റാംപില് ആത്മ വിശ്വാസത്തോടും ദൃഢ നിശ്ചയത്തോടും കൂടെ ചുവടു വെയ്ക്കും ഒപ്പം കാണികള്ക്ക് കണ്ണിനും കാതിനും മനസ്സിനും സന്തോഷവും സംതൃപ്തിയും നല്കുന്ന ദൃശ്യ സംഗീത നൃത്ത വിരുന്നും ഉണ്ടാകും.
ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത യുകെയില് മലയാളികളുടെ അഭിമാന താരങ്ങളായി മാറിയ നിയുക്ത ആഷ്ഫോര്ഡ് എംപി സോജന് ജോസഫിനും കേംബ്രിഡ്ജ് മേയര് ബൈജു തിട്ടലാക്കും ലണ്ടനില് ആദ്യമായി സ്വീകരണമൊരുക്കുന്നു എന്നതാണ്. ഈ അടുത്ത ദിവസം യുകെയില് നടന്ന
More »
ചാലക്കുടിയുടെ 'ആരവം' ആഘോഷമായി
പതിനൊന്നാമത് ചാലക്കുടി ചങ്ങാത്തം വാര്ഷിക ആഘോഷം 'ആരവം 2024 'സ്റ്റോക്ക് ഓണ് ട്രെന്റില് വെച്ച് നടന്നു. യുകെയുടെ വിവിധഭാഗങ്ങളില് നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി. രാവിലെ 11നു ആരഭിച്ച കലാ മത്സരങ്ങളോടെ ആരവത്തിന് അരങ്ങേറി. തുടര്ന്ന് നാടന് രുചികളുമായുള്ള നാടന് സദ്യയും വൈകിട്ട് 4 നു ചേര്ന്ന പൊതുസമ്മളെനത്തില് സെക്രട്ടറി ആദര്ശ് ചന്ദ്രശേഖര് സ്വാഗതം, പ്രസിഡന്റ് സോജന് കുര്യാക്കോസ് അധ്യക്ഷന്, പ്രശസ്ത ചാരിറ്റി പ്രവര്ത്തകന് ടോണി ചെറിയാന് & ഫാദര് ബിജു പന്താലൂക്കാരന് എന്നിവര് ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉല്ഘടനാ കര്മം നിര്വഹിച്ചു. മുന് ഭാരവാഹികളുടെ പ്രതിനിധിയായി സൈബിന് പാലാട്ടി ആശംസകള് അറിയിച്ചു. മുന്കാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. .തുടര്ന്ന് വിജയികള്ക്കുള്ള സമ്മാന ദാനവും നിര്വഹിച്ചു
പ്രോഗ്രാം കണ്വീനര് ബാബു തോട്ടാപ്പിള്ളി
More »
'ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോ 'യില് ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ പ്രദര്ശനവും അവതരണവും
കലാഭവന് ലണ്ടന് ജൂലൈ 13 ശനിയാഴ്ച ലണ്ടനില് വെച്ച് സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോ 'യില്, ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും.കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടന്തുള്ളല്, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാന്സ്, ചാക്യാര് കൂത്ത്, ഒപ്പന, മാര്ഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം, തുടങ്ങി വിവിധങ്ങളായ ഇന്ത്യന് കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങള് ഓരോന്നായി വേദിയിലേക്ക് കടന്നു വന്നു പെര്ഫോം ചെയ്യും.
'ഡിസ്കവര് ഇന്ത്യ' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയില് പെര്ഫോം ചെയ്യാന് താല്പര്യമുള്ള ഏതെങ്കിലും ഇന്ത്യന് ആര്ട്ട്സ് രൂപങ്ങളുടെ അവതരണത്തില് പാടവവും വേദിയില് അവതരിപ്പിച്ചുപരിചയവുമുള്ളവര് ദയവായി ഉടന്തന്നെ കലാഭവന് ലണ്ടനുമായി ബന്ധപ്പെടുക. ജൂലൈ 13 ശനിയാഴ്ച്ച
More »
ചാലക്കുടി ചങ്ങാത്തം സ്റ്റോക്ക് ഓണ് ട്രെന്റില് കൂടുന്നു; ' ആരവം 2024' ജൂണ് 29ന്
യു.കെയില് സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങള് ഉയര്ത്തികൊണ്ട് യു.കെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ് ട്രെന്റില്.
ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില് നിന്നും, ചാലക്കുടിയോട് ചേര്ന്ന് കിടക്കുന്ന സ്ഥലങ്ങളില് നിന്നും യു.കെ. യില് എത്തിച്ചേര്ന്നിട്ടുള്ള മലയാളികള് സ്റ്റോക്ക് ഓണ് ട്രെന്റിലെ വൈറ്റ് മോര് വില്ലേജ് ഹാളില് *ആരവം 2024* എന്ന പേരില് ജൂണ് 29 ശനിയാഴ്ച രാവിലെ 11 മുതല് രാത്രി 10 വരെ ഒത്തു ചേരുന്നു.
ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓര്മ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം....
കുട്ടികള്ക്കും മുതിര്ന്നവര്ക്കുമുള്ള കലാമത്സരങ്ങള്, കേരളത്തിന്റെ തനത് രുചികളുമായി വിഭവ
More »
ക്രിക്കറ്റ് വസന്തവുമായി മാഞ്ചസ്റ്ററില് നൈറ്റ്സ് ക്ലബ് വീണ്ടും
2024 ക്രിക്കറ്റ് മാമാങ്കങ്ങള്ക്ക് മാഞ്ചസ്റ്ററില് തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വര്ഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂര്ണ്ണമെന്റ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂര്ണ്ണമെന്റ് നടക്കുന്നത് ജൂലൈ മാസം 21 ന് നടത്താന് ഉദേശിക്കുന ടൂർണ്ണമെന്റിന്റെ രജിസ്ട്രേഷന് ആരംഭിച്ചു.
രജിസ്ട്രേഷനായി ഈ നമ്പറില് ബന്ധപെടുക.
Sujesh : 07438209482 Rahul :07768146907
More »
കലാഭവന് ലണ്ടന് സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോ' യില് 'വീ ഷാല് ഓവര് കം' താരങ്ങള്ക്ക് ആദരവും സ്വീകരണവും'
ലോകത്തെ മുഴുവന് ദുരിതത്തിലാഴ്ത്തിയ കോവിഡ് കാലത്ത് യുകെമലയാളികളുടെ ഹൃദയങ്ങളിലേക്ക് ഒരു സ്വാന്തനമായി പറന്നിറങ്ങിയ ഓണ്ലൈന് ക്യാമ്പയിനായിരുന്നു കലാഭവന് ലണ്ടന് നടത്തിയ 'വീ ഷാല് ഓവര് കം'. സംഗീതവും നൃത്തവും, കോമഡിയും കുക്കറി ഷോയും തുടങ്ങി മനുഷ്യ മനസ്സുകള്ക്കാശ്വാസമേകാന് സോഷ്യല് മീഡിയ പ്ലാറ്റുഫോം വഴി നടത്തിയ വിവിധ തരത്തിലുള്ള പരിപാടികള് യുകെമലയാളികള് നെഞ്ചോട് ചേര്ത്തു, രണ്ടു വര്ഷത്തോളം നീണ്ടു നിന്ന 'വീ ഷാല് ഓവര് കം' ക്യാമ്പയിനില് യുകെയ്ക്കു അകത്തും പുറത്തുമുള്ള നൂറുകണക്കിന് ഗായകരും നര്ത്തകരും മറ്റു കലാകാരന്മാരും അണിചേര്ന്നു. ഒട്ടേറെ പുതുമുഖങ്ങള്ക്കും അറിയപ്പെടാത്ത ഗായകര്ക്കും കലാകാരന്മാര്ക്കും 'വീ ഷാല് ഓവര് കം' ഒരു ചവിട്ടു പടിയായിരുന്നു
ഈ വരുന്ന ജൂലൈ 13 ന് ലണ്ടനില് സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോ' യില് വെച്ച് 'വീ ഷാല് ഓവര് കം'
More »
ജൂലൈ 6ലെ കണ്വന്ഷന് ക്നാനായ സാഗരമാകുമ്പോള് ഒരുക്കങ്ങള് പുന:പരിശോധിച്ച് വിവിധകമ്മറ്റികള്
വീണ്ടും ഒരു യുകെകെസിഎ കണ്വന്ഷന് സമയമാവുമ്പോള് കണ്വന്ഷന് ലഹരി ക്നാനായക്കാര്ക്കിടയില് പടരുകയാണ്. ഉരുള്പൊട്ടലിലെ മീനച്ചിലാറുപോലെ അണകെട്ടിനിര്ത്താനാവാത്ത ആവേശവുമായി ക്നാനായക്കാര് ഓടിയെത്തുന്ന കാഴ്ച്ച യൂറോപ്പിലെ പ്രവാസിസമൂഹത്തിലെ വേറിട്ട കാഴ്ച്ച തന്നെയാണ്. ജനപങ്കാളിത്തവും കണ്വന്ഷന് വേദിയുടെ വലുപ്പവും കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കണ്വന്ഷനാവും 21 മത് കണ്വന്ഷനെന്ന് ഉറപ്പായിരിയ്ക്കുകയാണ്. ഇക്കുറി യൂണിറ്റുകളില് നിന്നും കോച്ചുകളിലെത്തുന്നവരുടെ എണ്ണത്തില് റിക്കോര്ഡ് വര്ദ്ധനയാണ്.
21 മത് കണ്വന്ഷനിലെത്തി നില്ക്കുന്ന യുകെകെസിഎ കണ്വന്ഷനുകളില് ഓരോ വട്ടവുമുള്ള പങ്കാളികളുടെ എണ്ണത്തിലെ അഭൂതപൂര്വ്വമായ വര്ദ്ധനയുടെ ഗണിതശാസ്ത്രം സംഘാടകര്ക്കുപോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കൂടുതല് വിശാലമായ വേദികള്ക്കുവേണ്ടിയുള്ള അന്വേഷണം തുടര്ക്കഥയാണ്.
More »
'ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോ' യും 'ഇന്ത്യന് സൗന്ദര്യ മത്സരവും' ഒരുക്കങ്ങള് ലണ്ടനില് പൂര്ത്തിയാകുന്നു
കലാഭവന് ലണ്ടന് ജൂലൈ 13 ന് ലണ്ടനില് സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോ' യോട് അനുബന്ധിച്ചു നടക്കുന്ന 'ഇന്ത്യന് ബ്യൂട്ടി പേജന്റ്' നുള്ള ഒരുക്കങ്ങള് പൂര്ത്തിയാകുന്നു. മിസ്റ്റര്, മിസ്സ്, മിസ്സിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങള് അരങ്ങേറുന്നത്. ബാഹ്യ സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമനപ്പുറം മത്സരാര്ഥികളില് വ്യക്തിത്വ വികസനവും ആത്മവിശ്വാസവും ഏതു ജീവിത സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള സാമര്ത്ഥ്യവും സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
സൗന്ദര്യം എന്ന വാക്കുകൊണ്ട് അര്ത്ഥമാക്കുന്നത് വെറും ബാഹ്യ കാഴ്ചയോ നിറമോ മാത്രമല്ലന്നും ഓരോ വ്യക്തികളുടെയും സ്വഭാവത്തിലും നോക്കിലും നടപ്പിലും നില്പ്പിലും ഇരിപ്പിലും, സംസാരത്തിലും തുടങ്ങി നമ്മുടെ ഓരോ പ്രവര്ത്തനത്തിലും ചലനത്തിലും അന്തര്ലീനമായിരിക്കുന്ന ഘടകങ്ങളുടെ
More »